നസ്ലിൻ നായകനാവുന്ന ” 18+ “വീഡിയോ ഗാനം.

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരംനസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകർന്ന് യോഗി ശേഖർ ആലപിച്ച “മാരന്റെ പെണ്ണല്ലേ….”എന്ന ഗാനമാണ് റിലീസായത്.”ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു.യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മീനാക്ഷി ദിനേശാണ് നായിക.

ബിനു പപ്പു,മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ,കുമാർ സുനിൽ,ബാബു അന്നൂർ,നിഖില വിമൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ് റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്,മനോജ് മേനോൻ,ഡോക്ടർ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവർ
ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.വിനായക് ശശികുമാർ,സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് “മദനോത്സവം” എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു.എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥസംഭാഷണമെഴുതുന്നു.

എഡിറ്റർ-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷന്‍ ഡിസൈനർ-നിമേഷ് താനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-റെജിവൻ അബ്ദുള്‍ ബഷീര്‍,ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ,സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കൺ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

പാകിസ്ഥാനി ടിക് ടോക്ക് അലിസ സഹറിന്റെ സ്വകാര്യ വീഡിയോ ചോർന്നു

സോഷ്യൽ മീഡിയ ഒരു നല്ല കാര്യമാണ്, എന്നാൽ അത് കുഴപ്പങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി,…

ഒരു സിനിമാക്കഥ പോലെ ഏറെ രസകരവും കൗതുകകരവുമാണ് ഗോഡ്ഫാദർ പിറന്നു വീണ നാൾവഴികൾ

Sunil Waynz ഗോഡ്ഫാദർ റിലീസ് ആകുന്നതിനും ദിവസങ്ങൾക്ക് മുൻപ് സിനിമാരംഗത്തെ പ്രമുഖർക്കായി ചെന്നൈയിൽ വച്ച് ഒരു…

വാരിസ് ട്രെയ്‌ലർ ഇറങ്ങി, സോഷ്യൽ മീഡിയയിൽ കഥാപ്രവചനവും തുടങ്ങി

തമിഴിന്റെ പ്രധാനതാരമാണ് വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ് . പൊങ്കൽ റിലീസ് ആയി…

അഡയാറിൽ രജനിക്കൊപ്പം പഠിച്ച സുന്ദരനായ ജെയിംസ്

R Thankaraj ജയിലർ സിനിമയുടെ അസാധാരണമായ വിജയത്തോടെ വീണ്ടും ഏഷ്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ…