മാത്തൻ (Maathan Varkey )

എന്റെ മുന്നെഴുതുക്കൾ താങ്കൾ വായിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്കറിയാം ഞാനൊരു അന്തം കെജിഫ് ആരാധകനാന്നെന്നു. കെജി ജോർജ്, പോത്തൻ, രാജീവ് രവി, കുറസോവ, നോളൻ, ബാങ് കി മൂൺ, etc എന്നൊന്നും പറഞ്ഞു തന്നു ബുദ്ധിമുട്ടേണ്ട കാരണം അവരുടെയും “ പ്രകൃതി” പടങ്ങളും എനിക്കിഷ്ടമാണ്.
എന്നു പറഞ്ഞു എല്ലാ സിനിമയും കണ്ടെന്നും അർഥമില്ല. കെജിഫ് സലാർ ഉൾപ്പെട്ട ഒരു നീലൻ യൂണിവേഴ്‌സ് വരുന്നുണ്ട് എന്നും കേൾക്കുന്നു. ഞാൻ തന്നെ പടച്ചു വിട്ട sicu എന്നൊന്നിൽ നീലനും ലോക്കിയും L ഉം കാക്കാ കാക്കായും എല്ലാം ചേർന്നിട്ടുണ്ട്.

പക്ഷെ സലാർ എന്തിനെ കുറിച്ചുള്ളതാവും എന്നുള്ള ഒരു ഫാൻ തിയറി ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
ഇതാണ് സിനിമയെന്നോ സിനിമയുമായി എന്തെങ്കിലും ബന്ധം ഞാൻ ഈ പറയുന്നതിനുണ്ടോ എന്നും ഞാൻ പറയുന്നില്ല. ഉണ്ടാകാൻ സാധ്യതയുമില്ല. മറ്റു പല തവണത്തേയും പോലെ ഒരു #fanfiction എന്ന് കരുതിയാൽ മതിയാകും. മിന്നൽ മുരളി മാറളിയ എന്ന് പറഞ്ഞു കേട്ടത് വെച്ച് 238 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു പുള്ളിക്ക് ഇറാഖി തീവ്രവാദ ബന്ധം കണ്ടെത്തിയ P.C റ്റിറ്റോയെ മനസ്സാ വണങ്ങി ആരംഭിക്കുന്നു. സലാർ എന്ന പേര് തന്നെയാണ് ഈ ചിന്തക്ക് വഴി വെച്ചത്.

NCU വിൽ ഇതിനു മുൻപിറങ്ങിയ സിനിമ കെജിഫ് സ്വർണ്ണ ഖനനം എന്ന മൈനിങ് നടത്തുന്ന ഒരു
നാടിന്റെയും അതിനിന്റെ വളർച്ചയും വീഴ്ചയും ആണ് പറഞ്ഞതെങ്കിൽ സാലാർ മറ്റൊരു മൈനിങ്ങിന്റെ നാടിന്റെ കഥയാണെങ്കിലോ ആണെങ്കിലോ? സ്വർണ്ണം പോലെ ഖനനം ചെയ്‌തെടുക്കുന്ന മാറുന്ന ലോകത്തിൽ എക്കാലത്തും ഏറ്റവും നിർണായകമായ എനർജി ക്രൈസിസിന്റെ എതിരെയുള്ള മനുഷ്യന്റെ പുതിയ പോരാളിയായ,ഫോൺ, EV ഉൾപ്പെടെയുള്ള യന്ത്രങ്ങളെ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ബാറ്റെറിയുടെ അന്ത്യന്താപേക്ഷിതമായ ഘടകം

ലിത്തിയം (Li) എന്ന വൈറ്റ് ഗോൾഡ്.

KGF എന്ന നീൽ ചരിതം കോലാർ ഗോൾഡ് ഫീൽഡ്സ് എന്ന റിയൽ വേൾഡ് ഗോൾഡ് മൈനിങ് ഫീൽഡിനെ ചുറ്റി പറ്റി ആണെങ്കിൽ സലാർ എന്ന സിനിമ ചിലി എന്ന ഏറ്റവും അധികം ലിഥിയം കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും അധികം ലിഥിയം ലഭിക്കുന്ന നാട് അല്ലെങ്കിൽ salt flat ആയ Salar de Atacama യുടെ കഥയാണെങ്കിലോ?

ഇതെന്തു തൈര് എന്ന് താങ്കൾക്കു തോന്നിയെങ്കിൽ ഇങ്ങനെ ഒന്നാവും സലാർ സിനിമ എന്ന എന്റെ ജല്പനം/ ആഗ്രഹത്തിനെ സാധുകരിക്കുന്ന ചില വസ്തുതകൾ കൂടി ഞാൻ വിളമ്പട്ടെ. ബട്ടർഫ്‌ളൈ എഫക്ടിനുള്ള സാധ്യതയും ഞാൻ തള്ളി കളയുന്നില്ല. ഈ കാലഘട്ടത്തിൽ ഏറ്റവും വിപണന മൂല്യമുള്ള രണ്ടു വസ്തുക്കൾ ഡാറ്റയും ലിഥിയവുമാണ്. ഓയിലിന്റെ മൂല്യത്തെ ഡാറ്റ കടത്തി വെട്ടി എന്ന് സാമ്പത്തിക ശാസ്ത്രന്മാർ അംഗീകരിച്ച ഒരു വസ്‌തുതയാണ്‌. ഡാറ്റ കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് ചില ഇലെക്ഷൻ തിരുമറികൾ ജനതകളുടെ പൊളാറിസഷൻ തുടങ്ങിയവയിൽ കാണാം.

അതല്ല ഒരു visual narrative വഴി കാണേണമെങ്കിൽ westworld, black mirror തുടങ്ങിയവയിൽ കാണാവുന്നതാണ്.
ഒരു പക്ഷെ മനുഷ്യൻ natural evolution എന്ന പ്രക്രിയ തകർത്തു തരിപ്പണമാക്കുന്നതു ഈ ഡാറ്റയും അത് ഉപയോഗിക്കുന്ന രീതിയും കൊണ്ടാവും. പക്ഷെ ഇതിനെയെല്ലാം പവർ ചെയ്യാൻ ഒരു എനർജി സോഴ്സ് ആവശ്യമാണ്. ഇത് വരെ ഫോസിൽ ഫ്യൂൽ ഉപയോഗിച്ചിരുന്ന ജനത ഇപ്പോൾ അതിനെ ഒന്നായി ഉപേക്ഷിക്കുന്ന ഒരു കാലം വരികയാണ്. അതിപ്പോൾ പരിസ്ഥിതി മലിനീകരണം കുറക്കാനെങ്കിലും ശരി പോക്കറ്റിൽ നിന്നു പോകുന്ന പെട്രോൾ കാശ് കുറക്കാനാണെങ്കിലും ശരി.

2022ൽ 7.7 billion അമേരിക്കൻ ഡോളർ വിലയുള്ള ലിഥിയം ആണ് ചിലി കയറ്റി അയച്ചത്.അതു 2021ൽ കയറ്റിവിട്ടതിനേക്കാൾ 8 മടങ്ങു കൂടുതൽ ആണ്. ലോകത്തുള്ള ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും കമ്പനികളും ഇപ്പോൾ അവരുടേതായ ലിഥിയം മൈനിങ് സ്ഥലങ്ങൾ തപ്പുകയാണ്. ചിലിയൻ സർക്കാരും ഇപ്പോൾ ഇതിൽ ഇറങ്ങുന്നു. അങ്ങനെയെങ്കിൽ സൂര്യവർധനെ പോലെ മറ്റൊരു സിൻഡിക്കേറ്റ്‌ ഉണ്ടാക്കി അതിന്റെ കഥ പറഞ്ഞാലൊ? ഇതിൽ പരിസ്ഥിതി പ്രശ്‍നങ്ങൾ കൂടി ഉള്ളതിനാൽ മറ്റൊരു കഥാതന്തുവിനുമുള്ള സ്കോപ്പും ഉണ്ട്.

അപ്പോൾ അത്തരം ഒരു സാമ്രാജ്യം ഭരിക്കാൻ വന്ന രണ്ടു വരത്തന്മാരുടെ കഥയാണെങ്കിലോ ?
അയ്യെ അത് cliche അല്ലെ എന്നാണ് കരുതുന്നതെങ്കിൽ കെജിഫ്ൽ പരം ഒരു cliche കഥ വേറെയില്ല എന്നോർക്കേണ്ടതാണ്. അനാഥനായ പയ്യൻ നാട് വിട്ടു പോയി ബോംബെ ചെന്ന് ഡോൺ ആയ കഥയോളം വലിയൊരു cliche ഇല്ല പക്ഷെ അതിനോട് ചേർത്ത് വെച്ച ഡീറ്റൈലിങ് ആണ് ആ കഥയെ എന്റെ കണ്ണിൽ മികച്ചതാകുന്നത്. നീൽ സിനിമകളിൽ മറ്റു മാസ്സ് സിനിമകളെ അപേക്ഷിച്ചു സ്പൂൺ ഫീഡ് ചെയ്യാത്ത ചില ഡീറ്റൈലുകൾ ഉള്ളതായി എനിക്ക് തോന്നാറുണ്ട്.

ചില മാസ്സ് രംഗങ്ങളിൽ പോലും അത് കാണാം. സിനിമയിൽ പലയാളിടങ്ങളിലായി ഉപയോഗിച്ചു symbolism . അതൊന്നും അറിഞ്ഞെങ്കിലും ഒരു കുഴപ്പവുമില്ല ചുരുളിയും നൻപകൽ നേരത്തു മയക്കം പോലെയും ആസ്വാദനത്തെ ബാധിക്കില്ല ,സിനിമ മനസിലാകാതിരിക്കില്ല പക്ഷെ അറിഞ്ഞാൽ അത് സിനിമയ്ക്കു ഒരു എക്സ്ട്രാ പഞ്ച് തരും. ശങ്കറും രാജമൗലിയും vfx വഴി തരുന്നത് അതാണ്. പ്രൊഡ്യൂസറിനു മുടക്കാൻ കാശ് ഇല്ലാതെ വരികയാലും പ്രേക്ഷകർ ലോക സിനിമകൾ കാണാനും ആരംഭിച്ചതിനാലും ആ vfx ഉപയോഗം പഴയത് പോലെ ഏശുന്നില്ല എന്ന് വ്യക്തം. കാലഘട്ടത്തിനനുസരിച്ചു താരതമ്യം ചെയ്‌താൽ 2.0 ഒരു അതിശയൻ ലെവലിൽ പോലും എത്തിയില്ല എന്നാണ് എന്റെ അഭിപ്രായം. താങ്കൾക്ക് അതിൽ എതിർപ്പുണ്ടെങ്കിൽ മുൻ‌കൂർ മാപ്പ്‌ അതെ സ്ഥാനത്തു RRR പ്രേക്ഷകരെ പിടിച്ചിരുത്തുന്ന VFX കൊണ്ട് വരാൻ 550 കോടി മുടക്കേണ്ടി വരുന്നു. ആ മഹാരഥന്മാർക്കു കൂടുതൽ പൈസ മുടക്കാൻ കഴിവുള്ള നിർമാതാക്കളെ കിട്ടട്ടെ. നീളക്കൂടുതൽ മനസിലാക്കിയതിനാൽ നിറുത്തുന്നു.

വാൽ കക്ഷണം : ഒരു ടീസർ ഇറക്കി പ്രഭാസിന്റെ പേരാണ് സലാർ എന്ന പറഞ്ഞ പൊട്ടുന്ന ബലൂൺ കഥയാണ്, എന്നാലും ആഗ്രഹിക്കാമെല്ലോ.എങ്ങാനും ബിരിയാണി കിട്ടിയാലോ ? എന്ന ഭാസ്‌കരന്റെ ശുഭാപ്തി വിശ്വാസം ഏവരിലും പരക്കട്ടെ.

Leave a Reply
You May Also Like

നിങ്ങൾക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ അതിജീവിക്കാൻ നിങ്ങൾ തെറ്റെന്ന് കരുതിയ സംഗതികളും ചെയ്യേണ്ടിവരും എന്ന് സിനിമ കാണിച്ചുതരുന്നു

എസ്എസ്എൽസി പരീക്ഷയിൽ പഴയ സിലബസിൽ ഒരു ക്വസ്റ്റ്യൻ ഉണ്ടായിരുന്നു, നിങ്ങൾ നടുക്കടലിൽ എൻജിൻ നിന്ന് പോയ…

അട്ടപ്പാടിയുടെ ജീവിതം പറയുന്ന ത്രില്ലർ സിനിമ സിഗ്നേച്ചർ

അട്ടപ്പാടിയുടെ ജീവിതം പറയുന്ന ത്രില്ലർ സിനിമയുടെ (സിഗ്നേച്ചർ) ട്രയിലറിന്റെ കാഴ്ചക്കാർ ഒൺ മില്യൻ കടന്നു. അട്ടപ്പാടിയുടെ…

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്. ഇപ്പോൾ കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.…

‘അവിടേം കണ്ടു.. ഇവിടേം കണ്ടു. ഡബിളാ.. ഡബിള്!’, ഒരഡാറ് ‘കിളി പറത്തൽ’ പടം!

‘അവിടേം കണ്ടു.. ഇവിടേം കണ്ടു… ഡബിളാ.. ഡബിള്!’ Denis Villeneuve ന്റെ ഡയരക്ഷനിൽ Jake Gyllenhaal…