പ്രിയദർശൻ സിനിമാറ്റിക് യൂണിവേഴ്സ് – PCU
Maathan Varkey
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധയകന്മാരിൽ ഒരാൾ ആണ് പ്രിയദർശൻ എന്ന് ഒട്ടുമിക്ക ആളുകളും അംഗീകരിക്കുന്ന ഒരു കാര്യമാണ്.മരക്കാർ പാളി പോയെങ്കിലും ഈ കാലഘട്ടം അദ്ദേഹം അറിഞ്ഞോ അറിയാതയോ അദ്ദേഹത്തിന്റെ സിനിമകളിൽ കടന്നു കൂടിയ കുല മഹിമയും നായർ മാഹാത്മ്യവും കീറി വിശകലനം ചെയ്യുന്നുണ്ടെങ്കിലും അതിനെ കണ്ടില്ലന്നു നടിക്കാനും അതൊരു കാലഘട്ടത്തിന്റെ തെറ്റായിരുന്നു എന്ന് കരുതി മുന്നോട്ടു പോവുകയാണെങ്കിൽ ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരിക്കാൻ അല്ലെങ്കിൽ എന്നെ പോലെ മറ്റു ജോലികളിൽ വ്യാപൃതരായിരിക്കുമ്പോൾ backgroundൽ ഇട്ടു കാണാനും കേൾക്കാനും മികച്ച സിനിമകൾ തന്നെയാണ്.
അത്തരം ഒരു വേളയിലാണ് ഞങ്ങൾ ചന്ദ്രലേഖ വീണ്ടും കാണാനിടയായതും അതും അദ്ദേഹത്തിന്റേത് തന്നെയായ കാക്കകുയിലും തമ്മിലുള്ള അന്തർധാര എന്റെ മുൻപിൽ വെളിവായതും.തങ്ങൾക്കു ഇത് നേരത്തെ വെളിവായിരുന്നെങ്കിൽ അല്ലെങ്കിൽ ഇതൊക്കെ എന്തിനാടെ നോക്കുന്നത് എന്ന് കരുതുന്ന ആളാണ് താങ്കൾ എങ്കിൽ നമ്പീശൻ വക്കീൽ പറഞ്ഞത് പോലെ അങ്ങ് ലോകത്തിലെ ഏറ്റവും വലിയ മഹാൻ ഞാൻ വെറും കീടം. കഥ വിശദീകരിച്ചു ചളമാകുന്നില്ല. ഈ രണ്ടു സിനിമകളും കാണാത്ത ആളുകൾ ഉണ്ടാവും എന്ന് തോന്നുന്നില്ല. അഥവാ കാണാൻ സാധിച്ചിട്ടില്ലെങ്കിൽ യൂട്യൂബിൽ ഉണ്ട്.എല്ലാതവണയും പോലെ ഇത് ഒരു കുറ്റം പറച്ചിലല്ല മറിച്ചു ആസ്വാദനത്തിന്റെ ഒരു പുതിയ വീക്ഷണകോണകം കാട്ടുന്നു എന്ന് മാത്രം. ഇവിടെ തൽക്കാലം രണ്ടു സിനിമകളെ എടുക്കുന്നോള്ളൂ ചന്ദ്രലേഖയും കാക്കകുയിലും
ചന്ദ്രലേഖയിലെ അപ്പുകുട്ടൻ നായർ നാട്ടിൽ കടവും കടപടിയും കൂടാതെ കേസ് എന്ന കുറുപ്പടിയും കൊണ്ട് ബോംബേക്കു വണ്ടി കേറുന്നു.അളിയന്റെയും പെങ്ങളുടെയും അടുത്ത് നിന്ന് സ്ഥലക്കച്ചവടം എന്ന ഉദ്ദേശമുണ്ടെങ്കിലും അത് നടക്കാതെ ബോംബെ തന്നെ എന്റെ ഗൾഫ് എന്ന് കരുതി ബോംബയിൽ എന്തെങ്കിലും പണിയെടുത്തു രക്ഷപെടാൻ ശ്രമിക്കുന്നു.അപ്പോൾ തന്നെ ബാല്യകാല സുഹൃത്തായ ചെറുപ്പത്തിലേ ചോറ്റുപാത്രം കട്ടു എന്ന “സ്വഭാവദൂഷ്യമുള്ള” നൂർ എന്ന നൂറുദ്ധീനെ പോയി മുട്ടുന്നു.ഇനി കാക്കക്കുയിലേക്കു വന്നാൽ ശിവരാമൻ ഇതേ കടവും കുറിപ്പടിയും ആയി ബോംബയിൽ എത്തുന്നു. ഗൾഫ് കടക്കാൻ ശ്രമിക്കുന്നു അപ്പോൾ തന്നെ മറ്റൊരു മോക്ഷണ “സ്വഭാവദൂഷ്യമുള്ള” ഗോവിന്ദൻ കുട്ടി എന്ന ബോംബേ വാല ബാല്യകാല സുഹൃത്തിനെ കാണുന്നു. മറ്റു ഗതിയില്ലാതെ പുള്ളിയുടെ ബോബെയിലേ ഹൃതിക്റോഷൻ വരാന്തയിൽ കിടക്കുന്ന ഗോവിന്ദൻകുട്ടി ചക്രവർത്തിയുടെ കൊട്ടാരം എന്ന മുറിയിലേക്ക് താമസമാവുന്നു.
ചന്ദ്രലേഖയിൽആദ്യം താമസം നൂറിന്റെ മാമയുടെ ജ്യൂസ് കടയുടെ ബെഞ്ച് ആയിരുന്നു.ഇനിയുല്ലതു കുറച്ചു കടന്ന നിഗമനമാണ് അതും താങ്കൾ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കും എന്ന് പ്രത്യാശിക്കുന്നുബൊംബയില് വന്നു കഥാനായകനും കൂട്ടുകാരനും അകപ്പെടുന്നത് ഒരു സാമ്പത്തിക സ്ഥാപനമായി ഉൾപ്പെട്ട പ്രശ്നത്തിലാണ്.അപ്പുകുട്ടനും നൂറും മാർവാടിയുടെയും മാമയുടെയും ബാങ്ക് ലോൺ പ്രശ്നങ്ങൾ ആകുമ്പോൾ ശിവരാമനും ഗോവിന്ദൻകുട്ടിയും പെടുന്നത് ബാങ്ക് കൊള്ളയിൽ ആണ്.ഗോവിന്ദൻ കുട്ടി പറഞ്ഞത് പോലെ ചെകുത്താൻ ദൈവത്തെക്കാൾ ശക്തനായ കാക്കകുയിൽ കാലഘട്ടത്തിൽ ചെയ്യുന്ന കള്ളത്തരം കൂടുതൽ കാഠിന്യമേറിയതാവുന്നു എന്നും പറയാം .പാട്ടു സിറ്റുവേഷൻ പോലും ഒരുപോലെ രക്ഷപെടാനുള്ള വഴി കിട്ടി എന്ന് തോന്നുമ്പോൾ തന്നെ നായകനും കൂട്ടുകാരനും കൂടി ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയ മലയാളത്തത്തിന്റെ SPB ആയ എം ജി ശ്രീകുമാർ പാടുന്ന ഒരു ആഘോഷ ഗാനത്തിന് സമയമായി.
ചന്ദ്രലേഖ : മാനത്തെ ചന്ദിരനിതൊരു …
കാക്കകുയിൽ : ഹലാരെ ഗോവിന്ദ ….
വെട്ടതിലെ റമബംബോ പാട്ടും ഇങ്ങനെയായിരുന്നു പക്ഷെ നീളക്കൂടുതൽ ഉണ്ടാവും എന്നത് കാരണം ഉൾപെടുത്തുന്നില്ല.Young Avengers ആയി പിന്നീട് ചേർക്കാം.അതിൽ നിന്നു ഉരുത്തിരിയുന്ന പ്രശ്ങ്ങളിൽ നിന്നു അവർ ഒരു താൽകാലിക ആശ്വാസത്തിലേക്കു വഴുതി വീഴുന്ന ചുറ്റുപാടുകളിലേക്കു നോക്കാം.
രണ്ടു കൂട്ടരും നാട്ടിലുള്ള കോവിലകമൊക്കെയുള്ള തമ്പുരാക്കന്മാർ, ബോംബയിൽ ഒരു പാട് വസ്തുക്കൾ ബിസിനസ് ഒക്കെ ഉള്ളവർ. അവരുടെ സമ്പത്തു വിവരങ്ങൾ അറിഞ്ഞു നായകന്മാരോട് പറയുന്നത് പോലും നൂറും ഗോവിന്ദൻകുട്ടിയുമാണ്.
മനസിനെ നോവിക്കുന്നതൊന്നും കേൾക്കാൻ മനക്കട്ടിയില്ലാത്ത ഹാർട്ട് അറ്റാക്ക് വന്നു മരണം കാത്തു കിടക്കുന്ന വർമ്മ സർ ചന്ദ്രലേഖയിൽ ആവുമ്പോൾ കാക്കകുയിലിൽ അത് തമ്പുരാട്ടി ആവുന്നു.കാര്യം സ്വന്തം തടി രക്ഷിക്കാനാണ് തട്ടിപ്പു കാണിക്കുന്നെതെങ്കിൽ മേല്പറഞ്ഞ ലോല ഹൃദയങ്ങൾ നായകൻമാർ അകപ്പെടുന്ന കള്ളത്തരത്തിൽ തന്നെ നിലനിർത്തുവാനുതകുന്ന ന്യായികരണങ്ങളും ആയി ഭവിക്കുന്നു. നിർത്താതെ നായകനെ അല്ലെങ്കിൽ നായക ഗണത്തെ പിന്തുടരുന്ന കഥാപാത്രങ്ങൾ ചന്ദ്രലേഖയിൽ മാർവാടിയും മാമയും കൊച്ചിൻ ഖനീഫ അവതരിപ്പിക്കുന്ന DSP സത്യപാൽ ആകുമ്പോൾ കാക്കുയിലിൽ അത് നമ്പീശനും പൊതുവാളും തോമാച്ചനും ആകുന്നു രണ്ടിടതും കാര്യസ്ഥൻ കഥാപാത്രങ്ങൾ ചെയ്തതും ഇന്നസെന്റ് തന്നെ. പൊതുവാൾ കാക്കകുയിലിൽ പുറത്താക്കപ്പെട്ടെങ്കിൽ ഇപ്പോൾ മനസാന്തരപ്പെട്ട വിശ്വസ്തൻ. ഈ കള്ളത്തരങ്ങൾ എല്ലാം അറിഞ്ഞിട്ടും ഒന്ന് ചെയ്യാൻ കഴിയാതെ ചക്രശ്വാസം വലിക്കുന്ന നെടുമുടി വേണു തന്നെ അവതരിപ്പിക്കുന്ന വർമ്മ സാറിനോടും തമ്പുരാനോടും അതീവ വിശ്വസ്തയുള്ള തൊഴിലാളി.
മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്ന പോലെ കട്ടികണ്ണട വെച്ച അക്കൗണ്ടന്റ് ശങ്കര കുറുപ്പായി ചന്ദ്രലേഖയിൽ പപ്പു എത്തിയപ്പോൾ തോമാച്ചന്റെ അനിയൻ ട്വീറ്റിയായി കട്ടി കണ്ണട അണിഞ്ഞെത്തിയത് ജഗതീഷ് ആണ്.രണ്ടിലും ബോളിവുഡ് താരങ്ങളുടെ അഥിതി രംഗങ്ങൾ. അതും മർമ്മപ്രധാന കഥാപാത്രങ്ങൾ.
ചന്ദ്രലേഖയിൽ അൽഫിയായി അനിൽ കപ്പൂർ. കാര്യം അത് wanda vision ലേ റാൽഫ് ബോണർ Meta തമാശയാക്കി കളഞ്ഞെങ്കിലും ലേഖ പറഞ്ഞ ചന്ദ്ര വർണിച്ച മറ്റാരും കണ്ടിട്ടില്ലാത്ത അൽഫി അനിൽ കപൂർ തന്നെയല്ലേ എന്ന് കുറച്ചു പേർക്കെങ്കിലും തോന്നിയിട്ടുണ്ടാവും.അതു പോലെ തന്നെയല്ലേ കാക്കകുയിലെ കുഞ്ഞുണ്ണിയും ? സുനിൽ ഷെട്ടി ആണ് എന്ന് നായികയുടെ വർണ്ണനയിൽ മാത്രം നമ്മൾ അറിയുന്നു.ഒരു ഫോട്ടോയോ വീഡിയോയോ തെളിവായില്ല.സ്ഥിരമായി സംസാരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും അന്ധരായതു കൊണ്ട് അതൊരു ലൂപ്പ് ഹോൾ പോലുമല്ല. അസാധ്യ ഡീറ്റൈലിങ്.
വാൽ കക്ഷണം:
ഇതെല്ലം ഒരു മൾട്ടിവേർസ് അല്ലെങ്കിൽ westworld ലൂപ്പുകൾ ആയി കാണാമെങ്കിൽ അതുമല്ലെങ്കിൽ പുനർജന്മങ്ങളായി കാണണമെങ്കിൽ, കാകകുയിലിനു ശേഷം വന്ന അറബിയും ഒട്ടകവും … ഇതിന്റെ ഒരു തുടർച്ചയായി കാണാവുന്നതാണ്.അതിൽ ഗൾഫിൽ എത്തിയ മാധവൻ നായരും കൂടി ഉൾപ്പെടുത്താവുന്നതാണ്. ശിവരാമനു നഷ്ട്ടപെട്ട ഗൾഫ് വിസ മാധവൻ നായരിനു കിട്ടുന്നു. ഗോവിന്ദൻ കുട്ടിയുടെ പുനർജന്മമായി അബ്ദു വരുന്നു.മുൻജന്മ കള്ളനായ ഗോവിന്ദൻകുട്ടിയുടെ മുൻജന്മ പാപം പേറേണ്ടി വരുന്നു അബ്ദുവിന്. ചെയ്യാത്ത മോക്ഷണത്തിന്റെ പേരിൽ ജയിലിൽ പോലും കിടക്കുന്നു. ഗൾഫിൽ എത്തിയപ്പോൾ പ്രമാണി തമ്പുരാൻ മാറി അറബാബ് ആയി
കുലം മാറി ജനിച്ച ആര്യനിലെ ദേവനാരായണൻ ബോംബെ നഗരത്തിലെത്തിയ പട്ടിണിക്കാരൻ ഡോൺ ആയതും വേണമെങ്കിൽ തിരുകി കയറ്റമെങ്കിലും ദഹിക്കാൻ കുറച്ചു കൂടി ബുദ്ധിമുട്ടാകും. ഇതല്ല ഇതിനപ്പുറവും ഈ സിനിമകളിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.കുറെയൊക്കെ ഒഴിവാക്കിയിട്ടുമുണ്ട്. നിങ്ങൾ എന്തെങ്കിലും കണ്ടെത്തിയെങ്കിലും താഴെയോ മറ്റു പോസ്റ്റുകളായോ പറയൂ സുഹൃത്തേ.ഇനി ഒന്നും പറയാനില്ലാത്ത കൊണ്ട് ഇരവി പിള്ള പറയുന്ന പോലെ ഭാരത മാതാ കി ജയ് പറഞ്ഞു നിറുത്തുന്നു.