ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായി നടിയും നർത്തകിയുമായ നവ്യാനായർ. പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച സ്ഥാപനം കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ ആണ് സ്ഥിതിചെയ്യുന്നത്.നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാന്‍സ് സ്കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു. സംവിധായകൻ സിബി മലയിൽ മാതംഗിയുടെ വെബ്സൈറ്റ് സ്വിച്ച് ഓൺ ചെയ്തു. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ. മധു , എസ്.എൻ. സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവരും പങ്കെടുത്തു. നവ്യയുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ, ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്യാം. ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട് കുട്ടിക്കാലം മുതലേ സ്നേഹവും ആദരവുമുണ്ടെന്ന് നവ്യ നായർ പറഞ്ഞു.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം