മച്ചാൻ്റെ മാലാഖ ബോബൻ സാമുവൽ അബാം മൂവീസ് ചിത്രം

സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് *മച്ചാൻ്റെ മാലാഖ* എന്നു നാമകരണം ചെയ്തിരിക്കുന്നു.
ക്രിസ്മസ് ദിനത്തിൽ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിൻ്റെ നാമധേയം പുറത്തുവിട്ടിരിക്കന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മ മുഹൂർത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ‘സാധരണക്കാരനായ ബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
.
ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്.ഇതിൻ്റെ രസാ കരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നു വരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.സജീവനേയും ലിജിമോളേയും സൗബിനും നമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മനോജ്.കെ.യു., വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജക്സൻ ആൻ്റെണിയുടേതാണ് കഥ.തിരക്കഥ – അജീഷ് തോമസ്.

സിൻ്റോസണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – വിനോദ് മേനോൻ.എഡിറ്റിംഗ് – രതീഷ് രാജ്.കലാസംവിധാനം -സഹസ് ബാല.മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം – .ഗിരി ശങ്കർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത് കെ.എസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതീഷ് മാവേലിക്കര ,നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. മാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

You May Also Like

ഫോര്‍മുലകളെ ഉപേക്ഷിച്ച് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് സത്യസന്ധമായി സഞ്ചരിക്കുന്ന സിനിമ

സദാചാരത്തിനും സ്നേഹത്തിനും ഇടയിൽ കുടുങ്ങിപ്പോവുന്നവർ ആണിതിലെ കഥാപാത്രങ്ങള്‍. നൂറ്റാണ്ടുകളുടെ പഴക്കവും ഭൂഖണ്ഡങ്ങളുടെ മറികടക്കലുകളും കൊണ്ട് പ്രബലമായ മതങ്ങള്‍, രാഷ്ടീയ പ്രത്യയശാസ്ത്രങ്ങള്‍ എല്ലാം നിത്യ പരിചയമുള്ളവരാണ് മലയാളികൾ. അവരുടെ ശക്തിയും പരിമിതിയും ഈ ഉള്ളുറപ്പും ഉള്ളൊഴുക്കുമാണ്. ശരിക്കും ഉള്ളൊഴുക്ക് തന്നെ. ഉള്ളിലൊഴുകുന്നതിനനുസരിച്ചാണ് ഒരാൾ അവളുടെ ശരിതെറ്റുകൾ നിർണയിക്കുന്നത്.

എല്ലാരും പറയുന്നു ‘ഈ ഡാൻസ് മാത്രം മതി ടിക്കറ്റ് കാശ് മുതലാക്കാൻ’

എല്ലാരും പറയുന്നു ‘ഈ ഡാൻസ് മാത്രം മതി ടിക്കറ്റ് കാശ് മുതലാക്കാൻ’ ആർ ആർ ആറിലെ…

‘ഒറ്റയാൻ’ ട്രെയിലർ

‘ഒറ്റയാൻ’ ട്രെയിലർ നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ”…

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മറഡോണ ഒരു വാചകം പറയുമായിരുന്നു, ഒരേയൊരു വരി!- ”നീ എന്നോട് ക്ഷമിക്കണം ലിയോ…!”

 Sandeep Das ഇന്ത്യയുടെ മഹാകവിയായ രവീന്ദ്രനാഥ് ടഗോറിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള ഒരു സംഭവത്തെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്ന…