ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നു. സോഷ്യൽ മീഡിയ കുറിപ്പിലാണ് മാക്ട ഇങ്ങനെയൊരു അവശ്യമുന്നയിച്ചിരിക്കുന്നത്. സിനിമാരംഗത്തെ 15 പ്രമുഖർ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ തന്നെ ആ കാട്ടുകള്ളന്മാരുടെ പേരുകൾ പരസ്യപ്പെടുത്തണം എന്നും മാക്ട പറയുന്നു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം മാക്ടയെ സർക്കാർ യോഗങ്ങളിൽ ഒന്നും പങ്കെടുപ്പിക്കുന്നില്ല എന്നും മാക്ട ആരോപിക്കുന്നു. മാക്ടയുടെ കുറിപ്പ് വായിക്കാം.

മാക്ടയുടെ കുറിപ്പ്

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.

സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ് തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.

Leave a Reply
You May Also Like

“അഖിൽ മാരാർ ; ബിഗ് ബോസിലെ ആണത്തമുള്ള വിജയം”

അഖിൽ മാരാർ ; ബിഗ് ബോസിലെ ആണത്തമുള്ള വിജയം ബി എൻ ഷജീർ ഷാ തലക്കെട്ട്…

എന്തെന്നറിയാത്തൊ രാരാധനയുടെ …

ജന്മദിനാശംസകൾ ❤ എന്തെന്നറിയാത്തൊരാരാധനയുടെ … ഗിരീഷ് വർമ്മ ബാലുശ്ശേരി പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ…

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Fingertip 2019/tamil webseries Vino അധികം പറഞ്ഞു കേൾക്കാത്ത നല്ലൊരു തമിഴ് വെബ് സീരീസ് പരിചയപ്പെടാം.…

‘സൗദി വെള്ളക്ക’യിലെ നാടകീയതയില്ലാത്ത കോടതി രംഗം എന്തൊരു സൂപ്പറാണ്

Jamshad KP സത്യം.. ഞാൻ ഇതുവരെ കോടതിയുടെ ഉള്ളിൽ കയറിയിട്ടില്ല.. വാദ പ്രതിവാദങ്ങൾ കണ്ടിട്ടില്ല..! പക്ഷേ…