വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ പറ്റുന്ന ഉത്സവം തന്നെയാണ്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്.

സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്, കൂർഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്നു എന്നതാണ് മദനോത്സവത്തിന്റെ മറ്റൊരു പ്രത്യേകത.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply
You May Also Like

വിഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തു അജിത്; വിഡിയോ

നടൻ അജിത്ത് ഇപ്പോൾ വിടാമുയർച്ചി എന്ന ചിത്രത്തിന്റെ തിരക്കിലാണ് . സിനിമയുടെ ആദ്യഘട്ട ചിത്രീകരണം അസർബൈജാനിലായിരുന്നു.…

‘പ്ലെഷർ’, പോൺ ഇൻഡസ്ട്രിയിൽ നടക്കുന്ന കാര്യങ്ങൾ പച്ചയായി വരച്ചു കാട്ടിയ ഒരു സിനിമ

നിൻജ തൈബർഗ് ആദ്യമായി സംവിധാനം ചെയ്ത് സംവിധാനം ചെയ്ത 2021 ലെ ഒരു ലൈംഗിക ഡ്രാമ…

വളരെ മികച്ചൊരു സീരീസ് കാഴ്ചാനുഭവം – ‘ബ്രേക്കിംഗ് ബാഡ്’

ഒരു കാര്യം നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുക, ചെയ്യുന്നതിൽ ഏറ്റവും മികച്ചതായിരിക്കുക, അതുവഴി ഈ ജീവിതം കുറച്ചെങ്കിലും ജീവിച്ചതായി അനുഭപ്പെടുക; അതല്ലേ നമുക്ക് ആത്യന്തികമായി വേണ്ടത്..?!

സ്വതന്ത്ര്യത്തിൻ്റെ അമ്പതാം വാർഷികത്തിൽ പുറത്തിറങ്ങിയ ഈ വിഷ്വൽ ട്വീറ്റ് തീയേറ്ററിൽ കണ്ട് ആനന്ദിച്ചവർ ഭാഗ്യവാൻമാർ…!

Moidu Pilakkandy ജഗന്നാഥൻ തമ്പുരാൻ്റെ ബാപ്പുസാഹിബ്…! അഗസ്റ്റിൻ ചേട്ടന് മലയാളസിനിമയിൽ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്…