” മദനോത്സവം” വിഷുവിന്

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന “മദനോത്സവം” വിഷുവിന് പ്രദർശനത്തിനെത്തുന്നു.രാജേഷ് മാധവൻ,പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ,ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ,സ്വാതി ദാസ് പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് “മദനോത്സവം”.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-അജിത് ചന്ദ്ര,രാകേഷ് ഉഷാർ,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ലിബിൻ വർഗ്ഗീസ്. കാസർകോട്,കൂർഗ്,മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ദിയക്കൊപ്പം ചുവടു വച്ച് കൃഷ്ണകുമാർ , ദിൽ ദിൽ സലാം സലാം

മകൾ ദിയക്കൊപ്പം ദുബായ് യാത്രയ്ക്കിടയിൽ കൃഷ്ണകുമാർ ഡാൻസ് ചെയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഷാർജ റ്റു…

ഡിജിറ്റൽ മീഡിയ ലോകത്ത് സൗന്ദര്യത്തിന്റെയും സാഹസികതയുടെയും യഥാർത്ഥ ആൾരൂപമായി സ്കാർലറ്റ് നിലകൊള്ളുന്നു

ഡിജിറ്റൽ മീഡിയ ലോകത്ത്, സ്കാർലറ്റ് സൗന്ദര്യത്തിന്റെയും സാഹസികതയുടെയും യഥാർത്ഥ ആൾരൂപമായി നിലകൊള്ളുന്നു. അവളുടെ ചുവന്ന മുടിയും…

“ചില ഫെമിനിച്ചികളുടെ വയറ്റിൽ റബർഗർഭം വെച്ച് കെട്ടിയുള്ള അറുബോറൻ പ്രകടനങ്ങൾ”, വണ്ടർ വുമൺ കണ്ട അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

അഞ്ജലി മേനോന്റെ ‘Wonder Women’ കാണാൻ ഒരു പരിശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ട മനോവേദനയിലാണ് ഈ…

എം ടിയുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ റിലീസ് ആയി

മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും.