വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ അപ്രായോഗികമാണെന്ന പ്രസ്താവന സിപിഎമ്മിന് സെൽഫ് ഗോൾ

0
93

Madhu Narayanan

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ ഏറെ അപ്രായോഗികമാണെന്ന സിപിഎം നേതാവ് ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന മാഷിന്റെ വക സിപിഎം ന് ഒരൊന്നാംതരം സെൽഫ് ഗോളാണ് !നൂറ്റാണ്ടുകളിലൂടെ പടർന്നു പന്തലിച്ച മതാധിഷ്ഠിത ഫ്യൂഡൽ ആത്മീയജീവിത വ്യവഹാരങ്ങളിലും ക്ഷേത്രാചാരങ്ങളിലും ജാതിവ്യവസ്ഥ ഊട്ടിയുറപ്പിച്ച ആചാരാനുഷ്ഠാനങ്ങ കളിലും വിവിധതരം അന്ധ- അബദ്ധവിശ്വാസങ്ങളിലും അകപ്പെട്ട ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ജനസമൂഹങ്ങൾക്കിടയിൽ, വൈരുദ്ധ്യാത്മകഭൗതികവാദികളായ മാർക്സിസ്റ്റുകൾക് രാഷ്ട്രീയ പ്രവർത്തനവും ഇടതുപക്ഷ പുരോഗമന സാംസ്കാരിക ബോധവൽക്കരണവും എക്കാലത്തും ഏറെ പ്രായോഗിക ബുദ്ധിമുട്ടുള്ളതാണെണ് സഖാവ് പറഞ്ഞാൽ സഹിക്കാം ! ഇന്ത്യയിൽ ഈയൊരു സവിശേഷസാഹചര്യം കണക്കിലെടുത്താണ് പാർട്ടി പരിപാടികളും അടവുനയങ്ങളും കമ്മ്യൂണിസ്റ്റ്കൾ രൂപപ്പെടുത്തേണ്ടത് എന്നായാലും !

പകരം മാർക്സിറ്റ് താത്വശാസ്ത്രത്തിന്റ താത്വികാടിത്തറയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം – മാർക്സിന്റെ സവിശേഷപ്രയോഗത്തിൽ ചരിത്രപരമായ ഭൗതികവാദം -മാർക്സിസ്റ്റുകളുടെ കാഴ്ചയിൽ നാളിതുവരെയുള്ള ലോകചരിത്രത്തിന്റെയും സാമൂഹ്യവികാസത്തിന്റയും അവരുടെ അടിസ്ഥാനമാർഗ്ഗരേഖ-! ഇന്ത്യൻ സാഹചര്യത്തിൽ അപ്രായോഗികമാണെന്നു പറഞ്ഞാൽ ആര് സഹിക്കും, സഖാവേ? കേൾക്കുന്നവർ KSTA ക്കാരല്ലേ എന്ന ധൈര്യത്തിൽ എന്തും പറയാമോ?

വാൽ – തൊള്ളായിരത്തി എഴുപതുകളിൽ ഈ. എം. എസ്‌ അടക്കമുള്ള സിപിഎം നേതാക്കളുടെ പ്രധാന തലവേദന, അന്നത്തെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് -മാവോ ചിന്തയിൽ രാഷ്ട്രീയബോധ്യമുള്ളപാർട്ടിയിലെ ചെറുപ്പക്കാരായ അണികളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുക എന്നതായിരുന്നു ! പിന്നീട് പലരും പാർട്ടി വിട്ട് പുറത്ത് പോയപ്പോൾ ആ തലവേദന മാറിക്കിട്ടി എന്ന് കരുതാം !