അല്പം മനസാക്ഷി ഉണ്ടെങ്കിൽ നിങ്ങളുടെ കുട്ടികളെ ഇത്തരം മതപാഠശാലകളിലേക്ക് വിടരുത്

66

ആധുനിക ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന മഹത്തരമായ പഠനശാല, വളരെ ഹൃദ്യമായ പഠനസാഹചര്യവും മികച്ചവിദ്യാർത്ഥിക്കുള്ള അനുമോദനവും .എന്ത് സമ്മോഹനമായ വിജ്ഞാനകേന്ദ്രം..തുഫ്. അല്പം മനസാക്ഷി ഉണ്ടെങ്കിൽ നിങ്ങളുടെ കുട്ടികളെ ഇത്തരം മതപാഠശാലകളിലേക്ക് വിടരുത് . നിങ്ങൾ പഠിച്ച മതം തന്നെയല്ലേ നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നത് ? അല്ലാതെ സിലബസ് മാറ്റമൊന്നുമില്ലല്ലോ . നിര്ബന്ധമാണേൽ നിങ്ങൾ പഠിപ്പിക്കു. അല്ലങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുകളിൽ ഇത്തരത്തിലുള്ളവന്മാരുടെ ‘പലതരം’ ഭ്രാന്തുകൾ നിങ്ങളറിയാതെ നടപ്പാക്കപ്പെടും. കുഞ്ഞുങ്ങൾ പ്രതികരിക്കില്ല, നിങ്ങളോട് പറയില്ല. പറഞ്ഞിട്ടും കാര്യമില്ല . കാരണം അവരെ നിങ്ങൾക്കും പേടിയാണ് . മതപണ്ഡിതനല്ലേ.

തിരിച്ചു ഒന്നും ചെയ്യാൻ കഴിയാത്ത കുട്ടികളെയും, പ്രായമായവരെയും ദ്രോഹിക്കുന്നത് സമൂഹത്തിൽ കൂടി, കൂടി വരുന്നു.ഓരോരുത്തർ പാത്തും, പതുങ്ങിയും വീഡിയോ എടുക്കുന്നത് കൊണ്ടാണ് ഇതൊക്കെ പുറം ലോകമറിയുന്നത്. ഇത്തരം കുറ്റ കൃത്യങ്ങൾ നടക്കുമ്പോൾ വീഡിയോ എടുക്കാൻ ആരും മറക്കരുത്.എന്നാലേ ഈ ചെറ്റകളെ തിരിച്ചറിയാനും, പിടികൂടാനും കഴിയുകയുള്ളു. വീഡിയോ എടുത്ത ആൾക്ക് big salute