Magdalene Sisters(2002/UK,Ireland/English)
[Drama]{7.7/10 of 28K}

Mohanalayam Mohanan

സമൂഹത്തില്‍ സ്വാധീനം ചെലുത്താനായ കാലം മുതല്‍ കൃസ്റ്റ്യാനിറ്റി സമൂഹത്തില്‍ നടത്തിയ ആക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും അറുതിയില്ല.ആയത് സാധ്യമായ രീതിയില്‍ ഇന്നും തുടരുക തന്നെയാണ്,പക്ഷേ ജനങ്ങളുടെ ബോധത്തില്‍ വന്ന മാറ്റം കാരണം ഇന്നത് അത്രക്ക് ഏല്‍ക്കുന്നില്ല എന്നു മാത്രം.പിന്നെ ഒന്നുള്ളത് പലകാരണങ്ങള്‍ കൊണ്ടും വഴിതെറ്റിപ്പോകുന്ന സഹോദരിമാര്‍.അവരുടെയത്രയും നല്ല ഇരകള്‍ കൃസ്ത്യന്‍ മഠങള്‍ക്ക് കിട്ടാനില്ല.നാട്ടില്‍ നിലനിന്നു പോരുന്ന കപടസദാചാരനിയമങ്ങളുടെ പേരില്‍ വീട്ടുകാര്‍ (നാട്ടുകാരും) ഒറ്റപ്പെടുത്തുന്ന ഹതഭാഗ്യകളായ സ്ത്രീകളെ ,അവരിലധികവും കൌമാരം കഴിഞ്ഞയുടനെയുള്ളവരും യുവതികളും മറ്റുമായിരിക്കും ,ഇത്തരം മഠങ്ങളിലേക് സമര്‍പ്പിക്കപ്പെടുകയും അവിടെ അറിയാതെ സംഭവിച്ചുപോയ തെറ്റിന്റെ പേരില്‍,കര്‍ശനമായ ഭക്തിയുടെ,അച്ചടക്കത്തിന്റെ ഒക്കെ പേരില്‍ ക്രൂരമായി പീഢിക്കപ്പെടുന്നു.ഉന്നതസ്ഥാനങ്ങളിലെ മേല്‍നോട്ടക്കാരുടെ ഈഗോ ,അടിച്ചമര്‍ത്തപ്പെട്ട അവരുടെ വികാരങ്ങള്‍ എന്നിവയൊക്കെ തീര്‍ക്കുന്നത് ഈ പാവങ്ങളുടെ ദേഹത്താണ്.

ഇത്രയും ഇവിടെ കുറിക്കാന്‍ കാരണം ഇന്നലെ കണ്ട മഗ്ദലെന സിസ്റ്റേഴ്സ് എന്ന സിനിമ നല്കിയ പൊള്ളുന്ന അനുഭവങ്ങളാണ്.മഗ്ദലീന മറിയത്തിന്റെ കഥ ഓര്‍മ്മയുണ്ടല്ലോ?അപഥസഞ്ചാരിണിയായ അവര്‍ യേശുവിനോടുള്ള പ്രണയത്താല്‍ പാപങ്ങളില്‍ (നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ!) നിന്നും വിമോചിക്കപ്പെട്ട കഥയില്‍ നിന്നും ആണ് അയര്‍ലണ്ടില്‍ മഗ്ദലേന അസൈലം അല്ലെങ്കില്‍ മഗ്ദലേന ലാണ്ട്റി എന്നറിയപ്പെട്ട കേന്ദ്രങ്ങളില്‍ നേരത്തെ പറഞ്ഞ വഴിതെറ്റിപ്പോയ പെണ്‍കുട്ടികളെ പാര്‍പ്പിച്ച് പാപമോചനം നേടിക്കൊടുക്കാനാരംഭിക്കുന്നത്.അങ്ങനെ ഒരു സ്ഥാപാനത്തിലെ അന്തേവാസിനി ആയിരുന്ന മേരി ജോ മക്ഡൊണഖെ പറഞ്ഞ സംഭവങ്ങളില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പീറ്റര്‍ മുല്ലന്‍ ഈ ചിത്രം മെനെഞ്ഞെടുത്തിരിക്കുന്നത്.ചിത്രത്തില്‍ കാണിക്കുന്നതിനേക്കാള്‍ എത്രയോ ഭീകരവും ക്രൂരവുമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു കൊണ്ടിരുന്നത് എന്നാണ് പറയുന്നതു.

ഒരു മഗ്ദലെന അസൈലത്തില്‍ എത്തിപ്പെടുന്ന നാലു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നതു.സ്വന്തം കസിനാല്‍ ബാലാല്‍സംഗം ചെയ്യപ്പെട്ട മാര്‍ഗററ്റ് (കസിന്‍ ബലാല്‍സംഗം ചെയ്തതിന് ജീവിതം ബലികൊടുക്കേണ്ടിവന്ന ശിക്ഷ ആ പാവം പെണ്‍കുട്ടിക്ക്),സുന്ദരിയായ ബര്‍ണാഡറ്റെ, അവള്‍ സുന്ദരിയും സംസാരിക്കുന്നവളുമാണെന്നതാണ് കാരണം,വിവാഹത്തിന് മുമ്പേ അമ്മയാകേണ്ടി വന്ന റോസ് ,അവളെ അമ്മയാക്കിയ അവന്റെ പേരില്‍ കുറ്റമില്ല,അവസാനമായി ക്രിസ്പിന മന്ദബുദ്ധിയും അവിവാഹിതയായ അമ്മയും.മന്ദബുദ്ധിയായ അവളെ ഗര്‍ഭിണിയാക്കിയ അവന്‍ രക്ഷപ്പെട്ടു കളഞ്ഞു.ഈ നാലുപേരും ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവരാണ്,അതുകൊണ്ടുതന്നെ സ്വന്തം ഇഷ്ടപ്രകാരമല്ല അവിടെ പ്രവേശിക്കപ്പെടുന്നത്.

അസൈലത്തിനകം വരണ്ട ഭാഗമായി കാണപ്പെടുമ്പോള്‍ ഇടക്ക് വെളിയില്‍ പണിയെടുക്കുമ്പോള്‍ കിട്ടുന്ന പുറം കാഴ്ചകള്‍ അത്രമേല്‍ സുന്ദരമായി തോന്നുന്നത് അവരുടെ ഇപ്പോഴും ആഹ്ലാദിക്കാനുള്ള മനസ്സിന്നുമാത്രമല്ല നമുക്ക് കാഴ്ചക്കു കൂടിയാണ്.സംവിധായകനും ക്യാമറാമാനും പകര്‍ന്നു തരുന്ന ആ ദൃശ്യങ്ങള്‍ക്ക് നന്ദി.ആ പുറം കാഴ്ചകള്‍ ആത്യന്തികമായി അവര്‍ക്ക് നല്‍കുന്നത് ഭീകരമായ മര്‍ദ്ദനമാണ്.ഈ മര്‍ദ്ദനങ്ങളോട് ഓരോരുത്തരും പ്രതികരിക്കുന്നത് ഓരോ വിധത്തിലാണെങ്കിലും മഠാധിപതി ഇതിനെയൊക്കെ നേരിടുന്നത് ചമ്മട്ടി കൊണ്ടാണ്.അവസാനം ഈ നാലുപേരോടും വിധി എങ്ങനെ പെരുമാറി എന്നു പറഞ്ഞുകൊണ്ടു ചിത്രം അവസാനിക്കുന്നു.

പീറ്റര്‍ മുല്ലന്‍ ആണ് തിരക്കഥയും സംവിധാനവും. Nigel Willoughby ക്യാമറയും Craig Armstrong സംഗീതവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. Nora-Jane Noone,Anne-Marie Duff, Dorothy Duffy,Eileen Walsh എന്നിവരാണ് ആ നാല് അന്തേവാസിനികളായി വരുന്നത്.പീഢനങ്ങളുടെ ഭാഗമായി നഗ്നതയുള്ള സീനുകള്‍ ലേശമുണ്ട്.എങ്കിലും ഈ ചിത്രം നിങ്ങള്ക്ക് പൊള്ളുന്നോരു അനുഭവമാകും.

Leave a Reply
You May Also Like

‘വെള്ളിമേഘം’പൂജ കഴിഞ്ഞു,  ചിത്രീകരണം ഉടൻ

വെള്ളിമേഘം പൂജ കഴിഞ്ഞു,  ചിത്രീകരണം ഉടൻ. ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ്…

“അച്ഛനൊരു വാഴ വെച്ചു”, വീഡിയോ ഗാനം

“അച്ഛനൊരു വാഴ വെച്ചു”. വീഡിയോ ഗാനം. നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ…

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ Alfy Maria പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും.…

തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ…