ഈ ഐപാഡ് മജീഷ്യന്റെ ക്രിസ്മസ് ട്രിക്കുകള്‍ കാണൂ [വീഡിയോ]

324

ഒരു ഐപാഡ് കൊണ്ട് ഇങ്ങനെ ചെയ്യാം, അങ്ങിനെ ചെയ്യാം, കാള്‍ ചെയ്യാം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഇങ്ങനെ ഉപയോഗിക്കാം അതുമല്ലെങ്കില്‍ ഐപാഡ് ഒരു സംഭവമാണ് എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാലിവിടെ പറയുന്നത് അതിനെ കുറിച്ചൊന്നും അല്ല. മറിച്ച് നമ്മളിവിടെ പറയുന്നത് ഐപാഡ് മജീഷ്യനെ കുറിച്ചാണ്. അതായത് ഐപാഡ് കൊണ്ട് മാജിക്ക്‌ കാണിക്കുന്ന ആളെ കുറിച്ച്. അതും അദ്ദേഹം കാണിക്കുന്ന ക്രിസ്മസ് മാജിക്കുകളെ കുറിച്ച്.

സൈമണ്‍ പിയറോ എന്ന പേരുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ഐസൈമണ്‍ പേരിലാണ്. ഇദ്ദേഹം വെബ്‌ ലോകത്തിനു അന്യനല്ല. ഇദേഹത്തിന്റെ ഐപാഡ് 3 ഇന്‍ട്രോ വീഡിയോ ഇന്റര്‍നെറ്റ് ലോകത് ചൂടന്‍ വാര്‍ത്ത‍ ആയിരുന്നു. ഇപ്പോള്‍ ഐസൈമണ്‍ വീണ്ടും വരികയാണ്. ഈ ഡിസംബറിലെ ഓരോ ദിനവും അദ്ദേഹം ഓരോ വീഡിയോകള്‍ നിര്‍മ്മിക്കുകയാണ്. ക്രിസ്മസ് ദിനം വരെ ഓരോ വീഡിയോകള്‍ റിലീസ്‌ ചെയുകയാണ് ഉദ്ദേശം. ഇങ്ങനെ ഉണ്ടാക്കിയ 24 ഓളം മാജിക്ക്‌ വീഡിയോകളുടെ ഒരു സ്പെഷ്യല്‍ വേര്‍ഷന്‍ നമ്മളിവിടെ കാണിക്കുകയാണ്.

ഇദ്ദേഹത്തിന്റെ മറ്റു വീഡിയോകള്‍ കാണാന്‍ ആദ്യത്തെ വീഡിയോയില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. അതിനു ഓരോന്നായി നിങ്ങള്ക്ക് കാണാം. എങ്ങിനെ ഉണ്ട് നമ്മുടെ ഐസൈമണ്‍ ? പോളിച്ചടക്കില്ലേ?

ലേഖനം ഇഷ്ടപ്പെട്ടെന്കില്‍ ഷെയര്‍ ചെയ്തേക്കൂ.