വായിലേക്ക് വെടി വെച്ച മാജിക്കുകാരന്റെ തന്ത്രം പാളി – വീഡിയോ

277

ലോകപ്രശസ്ത ജാലവിദ്യക്കാരന്‍ ഡേവിഡ്‌ ബ്ലൈനിന് താനിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം വിശ്വസിക്കാനെ പറ്റുന്നില്ല. കാരണം മരണത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ട കഥ പറയുമ്പോള്‍ ബ്ലൈനിന് ഇപ്പോഴും ഒരു ഞെട്ടലാണ്. വായിലേക്ക് പാഞ്ഞു വരുന്ന വെടിയുണ്ട തല തകര്‍ന്നു പോകാതെ കടിച്ചെടുക്കുന്ന മാജിക്കായിരുന്നു ഡേവിഡ്‌ ബ്ലൈന്‍ പരീക്ഷിച്ചത്.

ലാസ് വേഗസിലെ എംജിഎം ഗ്രാന്‍ഡ്‌ ഗാര്‍ഡന്‍ അറീനയില്‍ കൂടിയ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു 43 കാരനായ ഡേവിഡിന്റെ പ്രകടനം. പാഞ്ഞു വരുന്ന വെടിയുണ്ടയെ തടയാനായി ഒരു മെറ്റല്‍ കപ്പ് അദ്ദേഹം കടിച്ചു പിടിച്ചിരുന്നു. തന്റെ പല്ലുകളെ സംരക്ഷിക്കുവാനായിരുന്നു അദ്ദേഹം ആ കപ്പ്‌ വെച്ചത്.

എന്നാല്‍ .22 കാലിബര്‍ ഉണ്ടയുടെ ശക്തിയാല്‍ ആ മെറ്റല്‍ കപ്പ്‌ പിറകിലേക്ക് തെറിച്ചു പോവുകയും അത് തൊണ്ടയില്‍ പോയി തടയുകയും ചെയ്തു. ഭാഗ്യമെന്നു പറയട്ടെ, വെടിയുണ്ട ആ മെറ്റല്‍ കപ്പിനാല്‍ തടയപ്പെട്ടു. ഭാഗ്യം കൊണ്ട് അത് തല തകര്‍ത്തു പോയില്ല.

ആ കാഴ്ച ഒന്ന് കണ്ടു നോക്കൂ സുഹൃത്തുക്കളെ.