Magnus M

സംവിധായകന്റെ നിര്യാണം കാരണം ഷാരുഖ് ഖാന്റെ നായികയായ് (1997) ആദ്യ ചിത്രത്തിൽ അരങ്ങേറ്റം നഷ്ടമായ മുംതാജ് Boond (1998) എന്ന ഗ്ലാമർ ചിത്രത്തിലൂടെ ബോളിവുഡിൽ രംഗപ്രവേശനം ചെയ്തു. മുംതാസ് എന്ന പേരിൽ ഒരു നടി ഉള്ളത് കൊണ്ടും നഗ്മ എന്ന പേരിലും ഒരു നടി ഉള്ളത് കൊണ്ടും പേര് മുംതാജ് എന്നാക്കി.

ടി രാജേന്ദ്രന്റെ മോനിഷ എൻ മോണാലിസ (1998) ചിത്രത്തിൽ നായികയായി തമിഴ്ലേക്ക്.സത്യരാജിന്റെ മലബാർ പോലീസ് ആണ് അടുത്ത ചിത്രം.നിസ്സാറിന്റെ ബാബു ആന്റണി ചിത്രം ജനനായകൻ (1999) ലൂടെ ആദ്യമായി മലയാളത്തിൽ നായികയായി. താണ്ഡവ(2002)മാണ് മറ്റൊരു ചിത്രം.
വിജയ്ക്കൊപ്പം ഖുഷി (1999)യിലെ ” കട്ടിപ്പുടി കട്ടിപ്പുടി ടാ ” എന്ന ഹിറ്റ്‌ ഗാനം മുംതാജിനെ പ്രശസ്തയാക്കി.

 

തുടർന്ന്, മുംതാജ് തമിഴ് സിനിമയിലെ ഗ്ലാമർ ഗാനനൃത്തങ്ങളിൽ അവിഭാജ്യ ഘടകമായി.  30 തമിഴ് സിനിമകളിൽ അഭിനയിച്ചു. തിരക്കുകൾ മൂലം മുംതാജ് ചെയേണ്ടിയിരുന്ന ” ജെമിനി ” ലെ ഓ പോട് ഗാനം രക്ഷ എന്നൊരു നടി ചെയ്തു.”ബഡ്ജറ്റ്‌ പത്മനാഭൻ (വസന്തമാളിക)” അഴകാന നാട്കൾ ” (മിന്നാരം), ലണ്ടൻ (കാക്കക്കുയിൽ) ചിത്രങ്ങളിൽ പ്രധാന വേഷത്തിലും. വിവരമാന ആള് (2001), മഹാനടികൻ (2003) ജെറി (2006) വീരാസാമി (2007) ചിത്രങ്ങളിൽ നായികമാരിൽ ഒരാളായും അഭിനയിച്ചു. സ്വയം നിർമ്മിച്ച തത്തിതാവുത് മനസ്സ് (2003) എന്ന ചിത്രത്തിൽ കലാഭവൻ മണിക്കൊപ്പം പ്രധാന വേഷം ചെയ്തു. രാജാധിരാജ (2009) ചിത്രത്തിൽ വില്ലത്തി വേഷമാണ് പ്രകടനസാധ്യത ഉള്ള ഏക വേഷം.

ലൂട്ടി , സ്റ്റാർ, വേദം, ചോക്ലേറ്റ്, മിട്ടാ മിറാസ്, ഏഴുമലൈ, ഏയ്‌, ദേവതയെ കണ്ടേൻ ചിത്രങ്ങളിൽ മുംതാജിന്റെ ഹിറ്റ്‌ ഗാനരംഗങ്ങൾ ഉണ്ടായിരുന്നു. തെലുഗ്, കന്നഡ ഭാഷകളിലും നൃത്തരംഗങ്ങൾ ചെയ്തു. പുതിയ നായിക നടിമാരുടെ ഗ്ലാമർപ്രദർശവും നൃത്തരംഗങ്ങളും ക്രമേണ മുംതാജിന്റെ പ്രഭ കെടുത്തി. ചെറിയ വേഷങ്ങളിലേക് മാത്രമായി ഒതുക്കപെട്ടു. Tv ഷോകളും, റിയാലിറ്റി ഷോകളുമായി ഇടക്ക് മുംതാജ് സാനിധ്യം അറിയിക്കുന്നു.

Leave a Reply
You May Also Like

ക്ളൈമാക്സ് നല്ല നിരാശയെങ്കിലും തൃപ്തിപ്പെടുത്തുന്ന സിനിമ

DOCTOR STRANGE MULTIVERSE OF MADNESS Krishnanunni ഒരുപാട് മോശവും ശരാശരിയുമായ റിവ്യൂസ് കേട്ടിട്ട് ആണ്…

“എനിക്ക് നാണക്കേടില്ല, കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടത് ” പിതാവ് പീഡിപ്പിച്ച വാർത്തയെ കുറിച്ച് ഖുശ്ബുവിന്റെ പുതിയ വിശദീകരണം

തനിക്ക് എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു നടി…

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Jaykrishnan Sreekumar സംവിധാനം ചെയ്ത ‘ഭൂമി’ എന്ന ഷോർട്ട് മൂവി തികച്ചും പുരോഗമനപരവും കാലികപ്രസക്തവുമായ ഒരു…

കുറുക്കൻ ” പുതിയ പോസ്റ്റർ.

കുറുക്കൻ ” പുതിയ പോസ്റ്റർ. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന…