💃 അതിനുമപ്പുറം (1987) 💃
ജയിൽ സൂപ്രണ്ട് ° രവീന്ദ്രൻ നായരുടെ (മമ്മൂട്ടി) ജീവിതം . എക മകൾ ശോഭ(ശാരി)ക്ക് വേണ്ടിയാണ്.
ഭാര്യയുടെ മരണശേഷം മകൾക്ക് വേണ്ടി മാത്രം ജീവിച്ച രവീന്ദ്രൻ സുഹൃത്തുക്കൾക്ക് ഒരു നൊമ്പരമാണ്.
ശോഭയുടെ ആഗ്രഹം പോലെ അവളെ ഒരു വക്കീൽ ആക്കാനും അയാൾക് സാധിച്ചു. അയാളുടെ അവശേഷിക്കുന്ന സ്വപ്നം മകളുടെ വിവാഹമാണ്.രവീന്ദ്രന്റെ അടുത്ത സുഹൃത്തു കൂടി ആയ സത്യനാഥ(ജഗതി ശ്രീകുമാർ )ന്റെ മകൻ വിനോദ് (മുകേഷ്) മായി ശോഭ പ്രണയത്തിലാണ്. രവീന്ദ്രനും സത്യനാഥനും ആ ബന്ധം വിവാഹത്തിലേക്ക് നയിക്കാൻ തീരുമാനിക്കുന്നു.പുതിയ കേസിന്റെ വാദരീതി രവീന്ദ്രനു മുന്നിൽ അവതരിപ്പിക്കുന്ന ശോഭ. തുടർന്ന് രവീന്ദ്രന്റെ ഭാവുകങ്ങൾ.ജയിലിൽ തടവുകാർക്കും ഉദ്യോഗസ്ഥക്കും ഭീതി ഉളവാക്കി ടൈഗർ ഹംസ (ഭീമൻ രഘു) എന്ന കൊടും കുറ്റവാളി വിഹരിക്കുന്നു. രവീന്ദ്രനോട് ഏറ്റുമുട്ടാൻ ഒരവസരത്തിനായി കാത്തിരിക്കുന്നു ഹംസ.
അതെ സമയം ആ ജയിൽ മണ്ടത്തരങ്ങളുടെ പ്രതിരൂപമായ നീഗ്രോ വാസു(മാള അരവിന്ദൻ) എന്ന അന്താരാഷ്ട്രകുറ്റവാളിയുടെ വിഹരകേന്ദ്രം കൂടിയാണ്. കഥാഗതിയിൽ ഇടക്കൊക്കെ വാസു തന്റെ ന്യായ(മണ്ടത്തര)ങ്ങളുടെ കെട്ടഴിക്കുന്നു.ജയിൽ സെൻട്രി പരമുപിള്ള(പൂജപ്പുര രവി) യും ശോഭയുടെ ഗുമസ്തൻ കണാര(മാമുകോയ)നും ഇയാളുടെ ഇരകൾ ആയി മാറുന്നുണ്ട്.വക്കീൽ ഫീസ് നൽകാൻ വേണ്ടി വീണ്ടും മോഷ്ടിക്കേണ്ടി വരുന്നത് കൊണ്ട് സ്വന്തം കേസുകൾ സ്വയം വാദിച്ചു തോറ്റു ശിക്ഷ ഏറ്റുവാങ്ങി ജയിലിൽ ഒരു നിത്യസന്ദർശനായി തുടരുന്നു വാസു.
ശോഭയുടെ വിവാഹനിശ്ചയം °°
സത്യനാഥന്റെ അമ്മ (അടൂർ ഭവാനി) ക്ക് ശോഭയുടെ ഒരു പാട്ടു കേൾക്കാൻ ആഗ്രഹം. അവർക്ക് മുന്നിൽ ശോഭയുടെ ഒരു ഗാനം [ സ്വർണ്ണശാരികേ ]ഹംസക്ക് വേണ്ടി ഉള്ള ബാഹ്യ സ്വാധീന ശക്തികളുടെ ഭീഷണി രവീന്ദ്രൻ തൃണവൽഗണിക്കുന്നു.ഒരു ദിവസം വനിത ജയിലിൽ എത്തിയ പുതിയ തടവുകാരിയെ കാണുന്ന രവീന്ദ്രൻ ഞെട്ടുന്നു.!!മരണപെട്ടു എന്ന് തന്റെ മകളെയും ലോകത്തെയും തന്റെ പറഞ്ഞു വിശ്വസിപ്പിച്ച..പതിനെട്ടുവർഷം മുൻപ് തന്നെ വഞ്ചിച്ചതിന്റ പേരിൽ താൻ ഉപേക്ഷിച്ച തന്റെ ഭാര്യ ” രേഖ ”
രേഖ (ഗീത)ക്കും വർഷങ്ങൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച്ച അവിശ്വസനിയമായി.വീട്ടിൽ എത്തിയ രവീന്ദ്രനോട് ശോഭ താൻ വാദിച്ച കേസ് ജയിച്ചു എന്നും പ്രതിയായ സ്ത്രീക്ക് ആറു വർഷം തടവ് ലഭിച്ചു എന്നും പറയുന്നു.തന്റെ മകൾ അവളുടെ അമ്മക്കാണ് ശിക്ഷ വാങ്ങി നൽകിയത് എന്ന് ഓർത്ത് രവീന്ദ്രൻ ദുഖിച്ചു.(രേഖയിൽ നിന്നുണ്ടായ അനുഭവങ്ങൾ രവീന്ദ്രന്റെ ഓർമ്മയിൽ എത്തുന്നു. അതോടെ ദുഃഖംവെറുപ്പായി മാറി )ജയിലിൽ തടവുകാരിയുടെ ജീവരക്ഷക്കായി അവസരോചിതമായ ഇടപെടൽ നടത്തിയ രവീന്ദ്രന്റെ നല്ല മനസ്സിനെ ജയിൽ ഒന്നടങ്കം നന്ദി പ്രകടിപ്പിക്കുന്നത് കണ്ടു രേഖക്കും രവീന്ദ്രനെ ഓർത്ത് അഭിമാനം തോന്നി.
ജയിൽ ചാടി രക്ഷപെടുന്ന ഹംസയെ രവീന്ദ്രൻ സംഘട്ടനത്തിലൂടെ കീഴ്പെടുത്തി തിരിച്ചെത്തിക്കുന്നു.
തന്നെ കാണാൻ എത്തിയ പഴയ സുഹൃത്തുക്കളുമായി വിനോദിനെയും ഒപ്പം രവീന്ദ്രനെ കാണാൻ ആയി ജയിൽ സന്ദർശിക്കുന്ന ശോഭ രവീന്ദ്രന്റെ / തന്റെ മകൾ ആണെന്ന് സഹതടവുകാർ മുഖേന രേഖ അറിയുന്നു.വീട്ടിൽ എത്തിയ ശേഷം ജയിൽ സന്ദർശവും താൻ ശിക്ഷ വാങ്ങിച്ചു നൽകിയ പ്രതിയെ കുറിച്ചുള്ള ശോഭയുടെ ദയപൂർവ്വമായ പ്രതികരണങ്ങളിൽ നിന്ന് രേഖയോട് ഇപ്പോൾ മകൾക്കുള്ള അനുകമ്പയാണുള്ളത് എന്ന് മനസ്സിലാക്കുന്നു.രേഖയുമായി ശോഭ ഇടപഴകാനുള്ള സാഹചര്യങ്ങൾ രവീന്ദ്രൻ ഒഴിവാക്കുന്നു.മകളെ കാണാനുള്ള രേഖയുടെ അപേക്ഷകളെ രവീന്ദ്രൻ തള്ളികളയുന്നു.
ഒരിക്കലും രേഖ മകളുടെ ജീവിതത്തിൽ കടന്നു വരാൻ താൻ അനുവദിക്കില്ല എന്ന് രവീന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു.
ɪɴᴛᴇʀᴠᴇʟ ===
ഒരു സിനിമ ചിത്രികരണത്തിനു ശേഷം ജയിൽ തടവുകാർക്ക് കാണാൻ ആയി ഷൂട്ടിംഗ് സംഘം നൽകിയ ചിത്രഗാനം തടവുകാർക്കൊപ്പം കാണുന്ന രേഖക്ക് രവീന്ദ്രനുമായുള്ള പ്രണയനിമിഷങ്ങൾ / തന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം ഒരു ഓർമ്മപെടുത്തൽ കൂടിയാകുന്ന ഒരു ഗാനം [ മധുമാസം മണ്ണിന്റെ ]
[ ꜰʟᴀꜱʜ ʙᴀᴄᴋ ]
[ ഒരു എക്സ്പോർട്ട് സ്ഥാപനം നടത്തി വന്നിരുന്ന രവീന്ദ്രൻ എസ് ഐ ടെസ്റ്റ് എഴുതി നിൽക്കുന്നു. രവീന്ദ്രന്റെ സർക്കാർ ജോലി നേടുക എന്ന ആഗ്രഹത്തോട് രേഖക്കുള്ള അതെ എതിർപ്പ് രേഖയുടെ പിതാവി (ജഗന്നാഥ വർമ്മ)നും ഉണ്ട് എങ്കിലും അവർ അതിനെ അനുകൂലിക്കുന്നു.
രേഖയോട് മോശമായി പെരുമാറുന്നവരുമായി തല്ല്കൂടുക രവീന്ദ്രന്റെ പതിവ് ആയിരുന്നു.
ജോലി തിരക്കുമൂലം കുടുംബകാര്യങ്ങളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ് രവീന്ദ്രനെ രേഖ ഓർമ്മപെടുത്തു എങ്കിലും രവീന്ദ്രനു അതിനു സാഹചര്യങ്ങൾ ഉണ്ടാവുന്നില്ല.
മകളുടെ ഒപ്പം എപ്പോളും സ്കൂളിൽ എത്തുന്ന രേഖക്ക് ഒരു ദിവസം മകൾ തന്റെ കൂട്ടുകാരനെയും അവന്റ അച്ഛനെയും പരിചയപെടുത്തുന്നു.മോഹൻദാസ് (ലാലു അലക്സ്) എന്ന മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ആണ് അവന്റ അച്ഛൻ. സ്ത്രീവിഷയത്തിൽ താല്പരനായ മോഹൻദാസ് രേഖയോടും ആ താല്പര്യത്തിൽ പെരുമാറുന്നു ,അടുക്കാൻ ശ്രമിക്കുന്നു.സ്കൂൾ ആനിവേഴ്സറിക്ക് പേരൻസ് വക ഉള്ള നാടകത്തിൽ തനിക്കും ഒരു വേഷം ഉണ്ടെന്നും മറ്റുള്ളവരുടെ നിർബന്ധപൂർവ്വം ചെയ്യാമെന്നേറ്റു എന്നും രേഖ രവീന്ദ്രനോട് പറയുന്നു.
വഴക്ക് പറയും എന്ന് രേഖ കരുതിയ രവീന്ദ്രൻ രേഖക്ക് പ്രോത്സാഹനം നൽകി സന്തോഷം പങ്കിട്ടു.
സ്കൂൾ ഡേ ദിവസം ° വരാമെന്ന് വാക്ക് നൽകിയ രവീന്ദ്രൻ ജോലി തിരക്ക് മൂലം എത്താൻ ആകില്ല എന്ന് രേഖയെ അറിയിക്കുന്നു.രേഖ മകളോട് ഒപ്പം പോകുന്നു. നാടകത്തിൽ രേഖയുടെ കഥാപാത്രത്തിന്റെ ജോഡി ആയി വരുന്നത് മോഹൻദാസ് ആണ്.നാടകം പുരോഗമിക്കുന്നതിനിടയിൽ മോഹൻദാസ് രേഖയോട് മോശമായി പെരുമാറുന്നു.നാടകശേഷവും കൂട്ടികൊണ്ട് പോകാൻ രവീന്ദ്രൻ എത്താത്തതു കൊണ്ട് മോഹൻദാസും കുടുബവും പോകുന്ന കാറിൽ രേഖക്കും മകൾക്കും കയറേണ്ടി വന്നു എങ്കിലും വീട് എത്തുന്ന മുൻപ് അവർ ഇറങ്ങുന്നു. (തന്റെ വീട് അയാൾ അറിയരുത് എന്നുള്ള ഉദ്ദേശവും രേഖക്ക് ഉണ്ടായിരുന്നു)
തുടർന്ന് ഉള്ള ദിവസങ്ങളിൽ മോഹൻദാസിന്റെ ഇടപഴകാനുള്ള അവസരങ്ങൾ രേഖ ഒഴിവാക്കി. ഫോൺ വിളികൾ ആദ്യമൊക്കെ രവീന്ദ്രന്റെ ശ്രദ്ധയിൽ പെട്ടില്ല എങ്കിലും രേഖയുടെ അതെ പറ്റിയുള്ള മറുപടികൾ തൃപ്തികരമല്ല.(രവീന്ദ്രൻ അറിഞ്ഞാൽ മോഹൻദാസുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്ത്, കുടുബഭദ്രതക്ക് വേണ്ടി രേഖ രവീന്ദ്രനെ ഒന്നും അറിയിച്ചിരുന്നില്ല)സ്കൂൾ ഡേ ക്ക് രവീന്ദ്രൻ വരാത്തതിന്റെ രേഖയുടെ പരിഭവം കേട്ടു കഴിഞ്ഞു മുറിയിൽ എത്തുന്ന രവീന്ദ്രൻ. മോഹൻദാസിന്റ് ഫോൺ വരുന്നു. രവീന്ദ്രനും രേഖയും ഒരേ സമയം ഫോൺ (എക്സ്ടെൻഷൻ) എടുക്കുന്നു. മോഹൻദാസിന്റെ ക്ഷമാപണവും വിവരാന്വേഷണത്തിനും രേഖക്ക് മറുപടി ഇല്ല. ഫോൺ കട്ട് ചെയുന്ന രേഖയോട് ആരെന്നുള്ള ചോദ്യം ഉണ്ടായെങ്കിലും രേഖയുടെ മറുപടി രവീന്ദ്രന് സംശയമുളവാക്കി.രേഖയുടെ വീട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ( നാടകത്തിന്റെ ഫോട്ടോസ് കാണിക്കുക എന്ന ഉദേശത്തിലും ) മോഹൻദാസ് രേഖയുടെ വീടിന്റെ പരിസരത്ത് എത്തി അന്വേഷണം തുടങ്ങി. അന്വേഷണം എത്തി നിന്നത് എസ്. ഐ ഉദ്യോഗം ലഭിച്ച സന്തോഷത്തിൽ വീട്ടിലേക് വരുന്ന രവീന്ദ്രന്റെ മുന്നിലായിരുന്നു.
രവീന്ദ്രൻ ആകട്ടെ മോഹൻദാസിന്റ കോളേജ് സുഹൃത്തും. പരിചയം പുതുക്കിയ മോഹൻദാസിന്റ ആഗമന ഉദ്ദേശം തിരക്കിയ രവീന്ദ്രനോട് മകന്റെ കൂട്ടുകാരിയുടെ അമ്മയെ അന്വേഷിച്ചു വന്നത് ആണെന്നും. അവർ തന്റെ പുതിയ ബന്ധം ആണെന്നും മോഹൻദാസ് പറയുന്നു. രേഖയും ഒന്നിച്ചുള്ള ഫോട്ടോസ് രവീന്ദ്രനെ കാണിക്കുന്നു. രേഖയെ ഫോണിൽ വിളിക്കുന്നത് മോഹൻദാസ് ആണെന്ന് രവീന്ദ്രൻ മനസിലാക്കുന്നു.രവീന്ദ്രനൊപ്പം വീട്ടിൽ എത്തുന്ന മോഹൻദാസ് രേഖയെ രവീന്ദ്രനു പരിചയപെടുത്തുന്നു. പറയാൻ വാക്കുകൾ ഇല്ലാതെ രേഖ അകത്തേക്കു പോകുന്നു.ഭർത്താവ് വരുന്ന മുൻപ് തിരിച്ചു വരാമെന്ന് രവീന്ദ്രനോട് പറഞ്ഞു മോഹൻദാസ് അകത്തേക് പ്രവേശിക്കുന്നു
ചുവരിൽ രവീന്ദ്രൻ / രേഖ ചിത്രം കണ്ടു മോഹൻദാസ് ഞെട്ടുന്നു!രവീന്ദ്രനും അകത്തേക് വരുന്നു പുറത്തേക് പോകാൻ ശ്രമിക്കുന്ന മോഹൻദാസിനെ രവീന്ദ്രൻ മർദിക്കുന്നു. തന്റെ ഭാഗം ന്യായികരിച്ചും രേഖയെ മോശക്കാരിയാക്കിയും രവീന്ദ്രനെ അപമാനിച്ചു മോഹൻദാസ് അവിടം വിട്ട് പോകുന്നു.
രവീന്ദ്രൻ നിശ്ചലനായി നിന്നു.തന്റെ നിരപരാധിത്വം പറയാനുള്ള അവസരം രേഖക്ക് രവീന്ദ്രൻ നൽകിയില്ല.രേഖയെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. ]മകളുടെ വിവാഹം ആണെന്ന് അറിഞ്ഞ രേഖ മകളെ കാണണം എന്ന് രവീന്ദ്രനോട് ആവശ്യപെടുന്നു.ഒരു വഞ്ചകിയുടെ, കൊലപാതകിയുടെ മകൾ എന്ന നിലയിൽ തന്റെ മകൾ വിവാഹ മണ്ഡപത്തിൽ എത്തരുത് എന്ന് തനിക്കു ആഗ്രഹം ഉണ്ടെന്നു പറഞ്ഞു രേഖയുടെ ആഗ്രഹം തള്ളി കളയുന്നു.തുടർന്ന് രവീന്ദ്രൻ സത്യനാഥനെ കാണുന്നു. മരണപെട്ട ഭാര്യ ജീവനോടെ ഉണ്ടെന്ന സത്യം അറിയിക്കുന്നു.ഒരു കുറ്റക്കാരിയായി തന്റെ ജയിലിൽ ഉണ്ടെന്ന് പറയുന്നു.ആ സത്യം നാളെ സത്യനാഥൻ അറിഞ്ഞാൽ താൻ സത്യനാഥനെ മനഃപൂർവം വഞ്ചിച്ചു എന്ന തോന്നൽ വരാതിരിക്കാൻ വിവാഹത്തിൽ നിന്ന് മാറാൻ ആവശ്യപെടുന്നു.അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം മകളെ അറിയിക്കരുത് എന്നും അപേക്ഷിക്കുന്നു .വിശാലമനസ്സ്‌കനായ സത്യനാഥൻ രവീന്ദ്രന്റെ തുറന്ന മനസ്സിനെ അഭിനന്ദിച്ചു കൊണ്ട് ശോഭ മരുമകൾ ആയി വരണം എന്ന് പറയുന്നു.രവീന്ദ്രന് സമാധാനം ആകുന്നു. മകളെ കാണണം എന്നരേഖയുടെ ആവശ്യം വീണ്ടും രവീന്ദ്രൻ തിരസ്കരിക്കുകയും രേഖയെ മോശക്കാരി ആകി സംസാരിക്കാനും തുടങ്ങി. അതോടെ രവീന്ദ്രന് അറിയാത്ത കാര്യങ്ങൾ രേഖ പറഞ്ഞു തുടങ്ങുന്നു.
രവീന്ദ്രൻ ഉപേക്ഷിച്ച രേഖക്ക് വേണ്ടി അവരുടെ കുടുംബ സുഹൃത്ത് ഡോക്ടർ പത്മ (വത്സല മേനോൻ) സംസാരിക്കാൻ തയാർ ആകുന്നു എങ്കിലും രവീന്ദ്രൻ വഴങ്ങുന്നില്ല.രേഖയും അച്ഛനും കൂടി രവീന്ദ്രനെ കാണാൻ വീട്ടിൽ എത്തുമ്പോൾ അയാൾ എസ്. ഐ ജോലി നേടി മകളെയും കൊണ്ട് നാടുവിട്ട് പോയിരുന്നു.തുടർന്ന് രവിയുടെ എഴുത്ത് രേഖക്ക് വരുന്നു. ഒരിക്കലും തന്റെയും മകളുടെയും ജീവിതത്തിൽ കടന്നു വരരുത് എന്ന് എഴുത്തിൽ പറയുന്നു.കേസ് കൊടുക്കാൻ രേഖയുടെ അച്ഛൻ നിർബന്ധിക്കുന്നു എങ്കിലും രേഖ സമ്മതിക്കുന്നില്ല. സത്യം അറിഞ്ഞു രവീന്ദ്രൻ തിരിച്ചു വിളിക്കും എന്ന് രേഖ പ്രതീക്ഷിച്ചു കാത്തിരിന്നു.ഒരു കൊല്ലത്തിനു ശേഷം രേഖയുടെ അച്ഛൻ മരിക്കുന്നു. അനാഥയാകുന്ന രേഖയെ പത്മ തന്റെ നാടായ കോഴിക്കോട് കൊണ്ട് പോകുന്നു. ഹോസ്പിറ്റലിൽ ഒരു ജോലി നൽകുന്നു. 12 വർഷങ്ങൾക്ക് ശേഷം ഹോസ്പിറ്റൽ ആവശ്യത്തിനായ് തിരുവനന്തപുരത്തേക്ക് ട്രെയിൻയാത്രയിൽ രേഖയെ ശല്യപെടുത്തുന്ന സാമൂഹ്യവിരുദ്ധനെ രേഖ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപെടുത്തുന്നു.വിധി രേഖയെ ശോഭക്ക് മുന്നിലും പിന്നീട് രവീന്ദ്രനു മുന്നിലും എത്തിച്ചു.
രേഖക്ക് പറയാൻ ഉള്ളത് കേട്ട ശേഷം അവളെ ആ അവസ്ഥ നൽകിയ തന്നെ രവീന്ദ്രൻ ശപിച്ചു. രേഖയോട് ക്ഷമ ചോദിക്കുന്നു.
വിവാഹതലേന്ന് അമ്മയുടെ അഭാവം സൂചിപ്പിച്ച ശോഭയോട് അമ്മ ജീവിച്ചിരിപ്പുണ്ട് എന്നും അവൾ ശിക്ഷ വാങ്ങി നൽകിയത് ആ അമ്മക്കാണ് എന്നും രവീന്ദ്രൻ പറയുന്നു.ശോഭ വിവാഹ ഷണകത്തുമായി രേഖയെ കാണാൻ വരുന്നു. സത്യം മകൾ അറിഞ്ഞത് ആയി രവീന്ദ്രൻ രേഖയെ അറിയിക്കുന്നു. പ്രതേക അനുമതിയിൽ രേഖക്ക് മകളുടെ വിവാഹം കാണാൻ ഉള്ള അവസരം രവീന്ദ്രൻ നൽകുന്നു. വിവാഹമണ്ഡപത്തിൽ എത്തിയ രേഖ വധുവരൻമാർക്ക് അനുഗ്രഹങ്ങൾ നൽകി രവീന്ദ്രനോട് നന്ദി അറിയിക്കുന്നു. തിരികെ ജയിലിലേക്ക്…
ശുഭം =====