ഒരു വിവാദവിഷയം (1988) ✨️
Magnus M
സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾക് സ്പെഷ്യൽ എഫക്ട് നൽകുന്ന ടെക്നീഷനാണ് രവിശങ്കർ (ദേവൻ) സഹായി ആയി സ്റ്റീഫ (ജഗതി) നും എപ്പോളും കൂടെ ഉണ്ട്.വഴിയിൽ കണ്ടുമുട്ടിയ സർക്കസ് ജീവനക്കാരിയായ സൂസ(ലീന നായർ) നെ വിവാഹം ചെയ്യണം എന്ന ആഗ്രഹത്തിൽ അതിനായ് ശ്രമിച്ചു മുന്നോട്ട് പോകുന്നു.
അമ്മയും (സുകുമാരി) അനുജത്തി ശോഭ(ശോഭന) യുമാണ് രവിയുടെ കുടുംബം.ശോഭ സ്ഥലം എസ് ഐ കൂടി ആയ വിനോദു(സുരേഷ് ഗോപി) മായി പ്രണയത്തിലാണ്. അവിചാരിതമായി അവരുടെ കൂടികാഴ്ച കാണുന്ന രവി ശോഭയോട് വഴക്കിടുകയും വിനോദിനെ കാണുകയും ചെയുന്നു. ശോഭയെ വിവാഹം ചെയ്യാൻ തയ്യാർ ആണെന്ന വിനോദിന്റെ വാക്കുകൾ രവിക്ക് സന്തോഷം നൽകുന്നു.
പത്രപ്രവർത്തകയായ ജിജി (ലിസി) രവിയുടെ ഇന്റർവ്യൂ എടുക്കുന്നതോട് ഒപ്പം അയാളുമായി അടുക്കുന്നു. ജിജിയുടെ അനുജൻ അനിൽ (അശോകൻ) സ്വന്തമായി വിഡിയോ ഷോപ്പ് നടത്തുന്നു ജഗദീഷ് (ജഗദീഷ്) ഗോപാലകൃഷ്ണൻ (സൈനുദീൻ ) എന്നി സുഹൃത്തുക്കൾ സഹായികളായി അനിലിനൊപ്പം ഉണ്ട്.ആഭ്യന്തര മന്ത്രിയായ ശിവപ്രസാദി( പ്രതാപചന്ദ്രൻ) ന്റെ മകൻ ഉണ്ണി (ഗണേഷ് കുമാർ ) യുമായി പ്രസക്ത നർത്തകി യമുനദേവി (പ്രിയശ്രീ) അടുപ്പത്തിലാണ്. മകന്റെ ആ ബന്ധത്തെ ശിവപ്രസാദ് പല തവണ വിലക്കിയതുമാണ് പക്ഷേ അവർ ആ ബന്ധം തുടർന്ന് പോന്നു. തന്നെ വിവാഹം ചെയണം എന്നുള്ള യമുനയുടെ ആവശ്യം ഉണ്ണി പലപ്പോഴും നിസ്സാരവൽക്കരിച്ചു കൊണ്ടിരുന്നു.
വ്യാജ കണിയാൻ ആയ അപ്പു അമ്മാവൻ (മാള അരവിന്ദൻ ) മാത്രമാണ് യമുനക്ക് ബന്ധുവായി ഉള്ളത്.
// ഒരു ദിവസം യമുന അനിലിനെ വീട്ടിലേക് വിളിപ്പിക്കുന്നു ഉണ്ണിയുമായുള്ള തന്റെ രഹസ്യബന്ധം വിഡിയോ റെക്കോർഡ് ചെയ്യണം എന്ന് ആവശ്യപെടുന്നു. പണവും വാഗ്ദാനം ചെയുന്നു അനിൽ അതിനു തയ്യാറാകുന്നില്ല. ഉണ്ണി ഒഴിവാക്കിയാൽ താൻ ആത്മഹത്യ ചെയ്യും എന്നും. റെക്കോർഡ് ചെയ്ത രംഗങ്ങൾ കാണിച്ചാൽ തന്നെ വിവാഹം ചെയ്യാൻ നിർബന്ധനാകുമെന്നും പറയുന്നു. തന്റെ സഹോദരിയുടെ സ്ഥാനം കണ്ട് അനിൽ യമുനയെ സഹായിക്കാം എന്ന് സമ്മതിക്കുന്നു.
യമുനയുടെ മുറിയിൽ പൂച്ചട്ടിയിൽ രഹസ്യമായി വിഡിയോ ക്യാമറ സ്ഥാപിക്കുന്നു. അവശ്യ സമയത്ത് ക്യാമറ ഓൺ ആക്കാൻ റിമോട്ട് നൽകി അനിൽ മടങ്ങുന്നു.രാത്രിയിൽ യമുനയുടെ വീട്ടിൽ എത്തുന്ന ഉണ്ണിയുമായുള്ള വേഴ്ച യമുന റെക്കോർഡ് ചെയുന്നുആ അവസരത്തിൽ ഒരു ഫോൺ കാൾ വരുന്നു. ഫോൺ എടുത്തു സംശയം തോന്നിയ ഉണ്ണി യമുനയുമായി അതെ ചൊല്ലി കലഹിക്കുന്നു പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ യമുനയെ കഴുത്തു ഞെരിച്ചു കൊല്ലുന്നു.ആർക്കും സംശയം തോന്നാതിരിക്കാൻ വീട്ടിൽ പോയി കാറുമായി തിരിച്ചു എത്തി മൃതദേഹം പുറത്ത് കൊണ്ട് ഉപേക്ഷിക്കുന്നു.
// അടുത്ത ദിവസം പ്രഭാതത്തിലെ പത്രവാർത്ത കണ്ടു അനിൽ ഞെട്ടി “നർത്തകി യമുന ദേവി കൊല്ലപെട്ടു ” അനിൽ ഉടനെ യമുനയുടെ വീട്ടിൽ എത്തി ഒളിപ്പിച്ച വിഡിയോ കാസറ്റ് കൈവശപെടുത്തുന്നു.ഷോപ്പിൽ എത്തി കാസറ്റ് പരിശോധിക്കുന്നു. തർക്ക ത്തിനിടയിൽ ഉണ്ണി യമുനയെ കൊല്ലുന്നത് കാണുന്നു. കാസറ്റുമായി അനിൽ ഉടനെ പ്രമുഖ പത്രം ഓഫീസിൽ എത്തുന്നു.പത്രാധിപരോട് കാര്യം പറഞ്ഞു എങ്കിലുംപത്രത്തിന്റെ ഉടമ അവിടെ ഉണ്ടായിരുന്ന ശിവപ്രസാദ് ആണെന്ന് തിരിച്ചറിയുന്നു.മകന്റെ രക്ഷക്ക് വേണ്ടി ശിവപ്രസാദ് ആ കാസറ്റ് നശിപ്പിക്കും എന്ന് മനസിലായ അനിൽ അവരിൽ നിന്ന് രക്ഷപെടുന്നു.
വഴിയിൽ നിന്ന് ജിജിയെ ഫോൺ വിളിക്കാൻ ശ്രമിക്കുന്ന അനിൽ ഗുണ്ടകളുടെ പിടിയിലാകുന്നു അവരിൽ നിന്നും ഓടി രക്ഷപെടുന്ന അനിൽ ഒരു വണ്ടിക്കു മുന്നിൽ വീഴുന്നു.വണ്ടിയിൽ ഉള്ള ആളെ കണ്ട് ഗുണ്ടകൾ ഭയന്ന് പിന്നോട്ട് മാറുന്നു
==== ɪɴᴛᴇʀᴠᴇʟ ====
അനിലിന്റെ തിരോധാനവുമായി ബന്ധപെട്ടു ജിജിയും ജഗദീഷും വിനോദിനു പരാതി നൽകുന്നു എങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല.യമുനയുടെ മരണത്തിൽ മന്ത്രിപുത്രന്റെ പങ്കിനെ കുറിച്ച് പത്രങ്ങൾ അടക്കം വാർത്തയാകുന്നതോടെയമുനയുടെ മരണം വിവാദമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി (ജോസ് പ്രകാശ്) യമുനദേവിയുടെ ദുരൂഹമരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുന്നു. എസ്. പി ഫെലിക്സ് ഫെർണാണ്ടസി (ശ്രീരാമൻ) നു അന്വേഷണ ചുമതല നൽകുന്നു. ഫെലിക്സ്ന്റെ അന്വേഷണ പരിധിയിൽ ഉണ്ണി അടക്കം ഉള്ളവർ സംശയദൃഷ്ടിയിൽ പെടുന്നു. മകന് വേണ്ടിയുള്ള ശിവപ്രസാദിന്റെ ആവശ്യങ്ങളെയും ഭീഷണികളെയും ഫെലിക്സ് തള്ളികളയുന്നു. ഫെലിക്സ് നേരെ ഗുണ്ടാ ആക്രമണവും ഉണ്ടാകുന്നു. അതെല്ലാം ഫെലിക്സ് തരണം ചെയുന്നു
ജിജിയുടെ അപേക്ഷ പ്രകാരം അനിലിന്റെ തിരോധനവും ഫെലിക്സ് അന്വേഷിക്കാൻ തീരുമാനിക്കുന്നു.അന്വേഷണം മകനിൽ എത്തിയാൽ തനിക്കു ഒന്നും ചെയ്യാൻ ആകില്ല എന്നുള്ള മുഖ്യമന്ത്രിയുടെ അന്ത്യ ശാസനയിൽ ശിവപ്രസാദ് മകനെ രക്ഷിക്കാൻ തന്റെ രഹസ്യ കച്ചവടങ്ങളുടെ പങ്കാളികൾ ആയ പങ്കജാക്ഷ (കെ. പി. എ. സി. സണ്ണി ) നോടും സഹോദരൻ രാജശേഖര(സന്തോഷ്)നോടും ചേർന്ന് ഒരു പദ്ധതി തയാറാക്കുന്നു. രാജശേഖരൻ അതിനായ് കണ്ടെത്തിയത് സുഹൃത് കൂടി ആയ രവിയെ ആയിരുന്നു.രാജശേഖരൻ രവിയെ കാണുന്നു.സുഹൃത്തുക്കൾ ചേർന്ന് ക്രിസ്മസ് പരിപാടി സംഘടിപ്പിക്കുന്നു എന്നും ആളുകളെ പറ്റിക്കാൻ ആയി ഒരാളെ വെടി വെച്ചു കൊല്ലുന്നു എന്ന് വരുത്തി തീർക്കുക .കാണികളെ പറ്റിക്കുക അത്ര മാത്രം ഉദ്ദേശം എന്നും പറയുന്നു. ഉണ്ണി ആണ് മറിക്കുന്നത് ആയി അഭിനയിക്കുന്നത് എന്നും പറഞ്ഞു. ആദ്യം രവി ഒഴിഞ്ഞു മാറുന്നു എങ്കിലും നിർബന്ധം മൂലം സമ്മതിക്കുന്നു.സിനിമയിൽ ഉപയോഗിക്കുന്ന സ്റ്റണ്ട് ഉപകരണങ്ങൾ വെച്ച് ഉണ്ണിയെ വ്യാജ ആക്രമണത്തിന് രവി സജ്ജമാക്കുന്നു.
// സംഭവ ദിവസം’ പരിപാടിക് ഇടയിൽ സാന്തക്ളോസ് വേഷത്തിൽ എത്തുന്ന രവി ഉണ്ണിയെ വെടി വെച്ച ശേഷം പുറത്തേക് ഓടുന്നു. ഉണ്ണിയുടെ മൃതദേഹവുമായി പോകുന്ന ആംബുലൻസ് കണ്ട് താൻ ചതിക്കപെട്ടു എന്ന് രവി മനസിലാക്കുന്നു.മന്ത്രിപുത്രന്റെ മരണവാർത്ത കാട്ടുതീ പോലെ പരക്കുന്നു. കൊലയാളിക്കായി പോലീസ് പരക്കം പായുന്നു. ഉണ്ണി മരിച്ചിട്ടില്ല എന്നുള്ള സത്യമറിയാവുന്ന രവിയെ കൊല്ലാൻ രാജശേഖരൻ ഗുണ്ടകളെ അയക്കുന്നു. രവി സ്റ്റീഫനുമായി അവരിൽ നിന്നും രക്ഷപെടടുന്നു.ഉണ്ണിയെ പങ്കജാക്ഷനും രാജശേഖരനും ഒരു ഒളിസാങ്കേതിത്തിൽ ഒളിപ്പിക്കുന്നു. സത്യം അറിയുന്ന രവിയെ കൊല്ലുക. ഉണ്ണിയെ വിദേശത്തെക്ക് കടത്തുക ആയിരുന്നു അവരുടെ ഉദ്ദേശം. രവി ഫെലിക്സിനു രഹസ്യമായി മുന്നിൽ എത്തി നടന്ന സംഭവങ്ങൾ പറയുന്നു.
യമുന ദേവി യുടെ മരണവും അനിൽ ന്റെ തിരോധാനവും തമ്മിൽ ബന്ധം ഉണ്ടെന്ന് രവി പറയുന്നു. ഫെലിക്സ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുന്നു. ഹെഡ് കോൺസ്റ്റബിൾ പിതാവ് കുഞ്ഞ് (ഇന്നസെന്റ്) ന്റ ദുരൂഹമായ പ്രവർത്തികൾ ഫെലിക്സ് സംശയത്തോടെ നിരീക്ഷിച്ചു. പുരോഹിതന്റെ വേഷത്തിൽ പിതാവ് കുഞ്ഞിനു മുന്നിൽ എത്തിയ ഫെലിക്സിനോട് അയാൾക് കുമ്പസാരമെന്നോണം പറയാൻ ഉള്ളത് ഒരു കൊലപാതകത്തെ കുറിച്ചായിരുന്നു. ഗുണ്ടകളിൽ നിന്നും ഓടിയ അനിൽ എത്തിപെട്ടത് അത് വഴി പോകുകയായിരുന്ന തനിക്കും മേലുദ്യോഗസ്ഥൻ വിനോദിനും മുന്നിലായിരുന്നു മന്ത്രിയുടെ വിശ്വാസതനായ വിനോദിനോട് ഗുണ്ടകൾ നശിപ്പിച്ചത് കോപ്പി ആണെനും ഒർജിനൽ തന്റെ കൈവശം ഇപ്പോളും ഉണ്ടെന്നും അനിൽ പറയുന്നു.
ശിവപ്രസാദും അവിടെ എത്തുന്നു. കാസറ്റ് വീണ്ടെടുക്കാൻ വിനോദ് നു നിർദേശം നൽകുന്നു. രക്ഷപെടാൻ ശ്രമിക്കുന്ന മുൻപ് അനിൽ വിനോദിന്റെ വലയത്തിലാകുന്നു. കാസറ്റ് നു വേണ്ടി ഉള്ള മർദനത്തിൽ വിനോദിനാൽ അനിൽ കൊല്ലപെടുന്നു.അനിൽ’ന്റെ മൃതദേഹം അവർ സ്മശാനത്തിൽ ദഹിപ്പിച്ചു എന്നും പിതാവ് കുഞ്ഞ് പറഞ്ഞു. സ്മശാനം കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ അനിൽന്റെ അവശേഷിച്ച ശരീരഅവഷിഷ്ടങ്ങളിൽ നിന്ന് ഒരു ബാങ്ക് ലോക്കർ താക്കോൽ ലഭിക്കുന്നു. ജിജി വഴി അനിലിന്റെ ബാങ്ക് ലോക്കർ തുറന്നു അതിൽ അനിൽ ഒളിച്ച ഒറിജിനൽ കാസറ്റ് കണ്ടെടുക്കുന്നു.
അനിലിനെ കൊന്ന കുറ്റത്തിനു വിനോദ് അറസ്റ്റിലാകുന്നു. ഉണ്ണിയുടെ ഒളിതാവളം കണ്ടെത്തിയ രവിയും, ഫെലിക്സും ചേർന്ന് അവരെ കീഴ്പ്പെടുത്തുന്നു.വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പോലീസ് കണ്ടെടുത്ത കാസറ്റിൽ ഒന്നും ഇല്ല എന്ന് ശിവപ്രസാദ് വെളിപെടുത്തുന്നു.
അവിടേക്കു കൊല്ലപ്പെട്ടു എന്ന് സമൂഹം വിശ്വസിച്ച ഉണ്ണിയെയും കൂട്ടാളികളെയും എത്തിക്കുന്ന ഫെലിക്സും, രവിയും മന്ത്രി കാണിച്ച കാസറ്റ് വ്യാജമാണെന്ന് പറയുന്നു. ഒറിജിനൽ കാസറ്റ് സദസ്സിനെ ഇട്ടു കാണിക്കുന്നു.തന്റെ മകനും കൂട്ടാളികളുമാണ് എല്ലാം ചെയ്ത് എന്നും നിയമത്തിന് അവരെ വിട്ടു നൽകുന്നു എന്നും പറയുന്നു. അത് കൊണ്ടും ഫെലിക്സ് അടങ്ങുന്നില്ല.യമുനയുടെ മൃതദേഹം ഉപേക്ഷിക്കാൻ ഉണ്ണി പുറത്ത് പോയ അവസരത്തിൽ അവിടെ എത്തിയ മറ്റൊരാൾ ആണ് യമുനയെ കൊലപെടുത്തിയത് എന്ന് ഫെലിക്സ് പറയുന്നു. അതാരാണെന്ന് കാസറ്റ് ഇട്ടു കാണിക്കുന്നു. അനിൽ കാണാതെ പോയ കാസറ്റ് ന്റെ അവസാന ദൃശ്യത്തിൽ ഉള്ള യഥാർത്ഥ കൊലയാളിയെ കാണിക്കുന്നു.
” മന്ത്രി ശിവപ്രസാദ് ” ഉണ്ണി പോയ ശേഷം യമുനയുടെ മുറിയിൽ എത്തി സ്വബോധം വീണ യമുനയെ കഴുത്തു ഞെരിച്ചു കൊലപെടുത്തുന്ന ദൃശ്യം കണ്ട്. രവി, ഉണ്ണി അടക്കം അവിടെ ഉള്ളവർ എല്ലാരും ഞെട്ടി. കീഴടങ്ങാൻ പറയുന്ന ഫെലിക്സിനു നേരെ തോക്ക് ചൂണ്ടി ശിവപ്രസാദ് തനിക് ഇനി രക്ഷപെടാൻ ആകില്ല എന്ന് മനസിലായി സ്വയം വെടി വെച്ച് മരിക്കുന്നു.
=== ശുഭം ===