ദൃശ്യമികവോടെ ഒരു പ്രണയ ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
280 VIEWS

Spoiler Alert 📍
Radhe Shyam (2022)

Magnus M

° ‘സാഹോ’ക്ക് ശേഷം എത്തുന്ന പ്രഭാസ് ചിത്രം. ഹസ്തരേഖ ശാസ്ത്രത്തിൽ അഗ്രഗണ്യനായ വിക്രമാദിത്യൻ കാമുകി പ്രേരണ (പൂജ ഹെഗ്‌ദേ )യുടെ കൈകളിൽ കാണുന്ന ആയുർദൈർഘ്യം തെറ്റാണെന്ന് വൈദികശാസ്ത്രം കണ്ടെത്തുമ്പോൾ. തന്റെ പ്രവചനം സത്യമാണ് എന്നുള്ള വിക്രമാദിത്യന്റെ വിശ്വാസങ്ങളും അത് ബോധ്യപെടുത്താൻ ഉള്ള പ്രവർത്തികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

° വിക്രമാദിത്യ പ്രഭാസിനു പഴയ ചോക്ലേറ്റ് കാമുകൻ പരിവേഷമാണ് നൽകുന്നത്. രാധേ ശ്യാം ഒരു പ്രണയചിത്രമാണ്. അതുകൊണ്ടു തന്നെ ഇമോഷൻസിനു കൂടുതൽ പ്രാധാന്യം പ്രഭാസ് തന്റെ കഥാപാത്രത്തിന് നൽകുന്നു. ദൃശ്യമികവോടെ ഉള്ള ഗാനങ്ങൾ ഹൃദ്യമാണ്.

° മദനോൽസവം , പുതിയ ഗീതൈ, വസൂൽ രാജ പോലുള്ള ചിത്രങ്ങളിൽ കണ്ടിട്ട് ഉള്ള ചെറിയ എലമെന്റുകൾ സിനിമയിൽ കാണാം.നായകൻന്റെ മാനസിക സംഘർഷങ്ങളും വിധിയോട് ഉള്ള വെല്ലുവിളിയുമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.

° പൂജ ഹെഗ്‌ദേക്ക് സ്ഥിരം ഗ്ലാമർ വേഷങ്ങളിൽനിന്നും മാറി അഭിനയ സാധ്യത ഉള്ള വേഷം. മറ്റു കഥാപാത്രങ്ങൾ എല്ലാം പ്രഭാസിന്റെ നിഴൽരൂപങ്ങൾ ആയി നിൽക്കുന്നു.സച്ചിൻ ഖഥെക്കർ നു വസൂൽ രാജയിലെ പ്രകാശ് രാജിന്റെ അനുകരണം ആയി തോന്നി. സത്യരാജ്, ജഗപതി ബാബു, മുരളി ശർമ്മ. ഒക്കെ അപ്രധാന വേഷത്തിൽ എത്തുന്നു. ജയറാമിന്റെ കോമഡി കലർന്ന വേഷം ക്ലൈമാക്സ്‌ കൂടി പരിഗണിച്ചു എങ്കിലും ചെറുതായി പോയി.

° ചിത്രം പ്രഭാസ് ആരാധകരെ എത്രത്തോളം തൃപ്തിപെടുത്തും എന്നത് കണ്ടു അറിയേണ്ടത് ആണ്. ബാഹുബലി, സാഹോ ഇവയിൽ നിന്നൊക്കെ വൃത്യസ്ഥമാണ് ഈ ചിത്രം. ഇത് പ്രണയത്തിനു മാത്രം ആണ് മുൻ‌തൂക്കം നൽകുന്നത്.

° ആദിത്യ ഇന്ദിരഗാന്ധിയുടെ ഹസ്തരേഖ പരിശോധന രംഗം ഉൾപ്പെടുത്തിയത് കൊണ്ടും William John Warnerഎന്ന പ്രശസ്ത പാമിസ്റ്റ് നെ സൂചിപ്പിക്കുന്നു എന്നതുകൊണ്ടും ചിത്രം 70-80 കാലഘട്ടത്തിൽ നടക്കുന്നു എന്നു അനുമാനിക്കാം. ആദിത്യയാണ്ഇന്ദിരയുടെ മോശം സമയത്തെ കുറിച്ച് വ്യക്തമായ സൂചന നൽകിയത് അത് സംഭവിക്കുകയും ചെയ്തു. അദ്ദേഹതിന്റെ ജീവിതകഥ ആണ് ചിത്രം എന്നും അനുമാനിക്കാം.
(വ്യക്തിപരമായ അഭിപ്രായം )

° പ്രഭാസിന്റെ പ്രണയ/ ഇമോഷണൽ രംഗങ്ങൾ നിറഞ്ഞ ചിത്രം ആക്ഷൻ മാത്രം ഉദേശിച്ചുള്ള സിനിമപ്രേമികളെ സ്വീകരിക്കുന്നില്ല.ആക്ഷൻ മാത്രം അല്ല അഭിനയം എന്നതും ഒരു അഭിനേതാവ് ചിന്തിക്കുമ്പോൾ ഇത്തരം ചിത്രങ്ങളും ഉണ്ടാകുന്നു. ദൃശ്യമികവോടെ ഒരു പ്രണയചിത്രം കാണാൻ താല്പര്യം ഉളളവർക്ക് ചിത്രം തൃപ്തി നൽകും. ഒരുപാട് പ്രണയചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് ഒരെണ്ണം കൂടി

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി