ഗ്ലാമർചിത്രങ്ങളുടെ കാലം
Magnus M
🔻 അവളുടെ രാവുകൾക്ക് ശേഷം സ്ത്രീശരീര പ്രദർശനവും വിപണതന്ത്രമായി മുന്നിൽ കണ്ട് ആക്ഷനും ഗ്ലാമറും കുത്തിനിറച്ചു സിനിമകൾ കഥയോടെയുംകഥയില്ലാതെയും ഇറങ്ങി.വില്ലൻമാരുടെ കരങ്ങളിൽ ഞെരുങ്ങി അമരുന്ന ജീവിതങ്ങളായും. വശ്യമായ നൃത്തങ്ങളിൽ ആടിതിമിർക്കുന്ന നിഴൽരൂപങ്ങളായും. അനന്തസ്നാനങ്ങളായും സ്ത്രീശരീരം സിനിമ കൊട്ടകകളിലെ നിറഞ്ഞ സദസ്സിനെ കോരിത്തരിപ്പിച്ചു. ആക്ഷൻ /സെക്സ് കലർന്ന മസാല ചിത്രങ്ങൾ എൻ ശങ്കരൻ നായർ, കെ എസ് ഗോപാലകൃഷ്ണൻ, ഹസ്സൻ, പോലുള്ളവരെ കൂടുതൽ അത്തരം ചിത്രങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു.
കെ പി ഉമ്മർ, വിൻസെന്റ്, സോമൻ, സുകുമാരൻ, രതീഷ്, ദേവൻ, പ്രതാപചന്ദ്രൻ. സത്താർ, ഷാനവാസ്, ലാലു അലക്സ്, ക്യാപ്റ്റൻ രാജു. Tg രവി, രാമു, രവി മേനോൻ. പപ്പു, മാള, ജഗതി, പൂജപ്പുര രവി, കരിക്കകം മണി, പോലുള്ളവരും ഇത്തരം ചിത്രങ്ങളിൽ സഹകരിച്ചു.അനുരാധ , റാണി പത്മിനി, ഗോമതി, മീനു, ലളിതശ്രീ പ്രശസ്തരും അപ്രശസ്ത മായ ഒരുപാട് പേർ ഇരകളുടെ വേഷത്തിൽ വന്നു. ആക്ഷൻ ചിത്രത്തിൽ ഗ്ലാമറും കലർത്തി അക്കാലത്തെ പ്രേക്ഷകരെ തൃപ്തിപെടുത്തിയിരുന്നു..” ആദ്യപാപ” ത്തിൽ തുടങ്ങിയ അമിത ഗ്ലാമർ പ്രദർശനത്തിന്റെ ന്റെ രണ്ടാം ഘട്ടം പി ചന്ദ്രകുമാർ, ജയദേവൻ (പുരുഷൻ ആലപ്പുഴ)
ജേക്കബ് ബ്രീസ്, വിജയൻ കരോട്ട്, ബാബു രാധകൃഷ്ണൻ, ആഷാഖാൻ പോലുള്ള സംവിധാകരോട് ഒപ്പം കെ എസ് ഗോപാലകൃഷ്ണനും എൻ ശങ്കരൻ നായരും കൂടി.
കപിൽദേവ്, ബബ്ലു,മാസ്റ്റർ രഘു, കിരൺ, രവിവർമ്മ, രാജീവ്, ഷെഫീഖ്, സിദ്ദിഖ്, മധുമോഹൻ. കൊല്ലം അജിത്, ശിവജി, ശ്രീരാമൻ, രാംരാജ്, ബാലസിംഗ്. രാജൻ ശങ്കരാടി, പ്രേമൻ, സജിത്ത്, നിർമൽ, രാജശേഖർ, ഹരി തുടങ്ങിയർ കഥാപാത്രങ്ങൾ ആയി സുഗന്ധി, അഭിലാഷ,ജയലളിത, പ്രിയശ്രീ, ജയരേഖ, പൂനം ദാസ് ഗുപ്ത,ദേവിക, രാഘവി, ദേവിശ്രീ, ജയമാധുരി, ഉമാ മഹേശ്വരി , ലീന, ആര്യ, റോഷിനി, രേണുക, നിഷ, പ്രതിഭ.യോട് ഒപ്പം പ്രമീള, മായ,ലളിതശ്രീ ബബിത , പോലുള്ളവർ ഇത്തരം ചിത്രങ്ങളിൽ വന്നു പോയി.രണ്ടാം തരംഗം 1993 ഓടെ കെട്ടടങ്ങി. നീലചിത്രങ്ങൾക്കെതിരെ (1993) ആയിരുന്നു അവസാന ചിത്രം.
കോമഡി /ഫാമിലി ചിത്രങ്ങൾക്ക് കുടുബപ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്ന ആ കാലഘട്ടത്തിൽ ഇത്തരം ചിത്രങ്ങളുടെ പ്രസക്തി ഇല്ലാതെ ആയി എങ്കിലും.അവിടെ ഇവിടെ ആയി ഓരോന്ന് വീതം അവശേഷിപ്പുകൾ തുടർന്നു.
ജന്റിൽമാൻ സെക്യൂരിറ്റി (1994), അറബിക്കടലോരം (1995), ശില്പി (1995) സുഖവാസം (1996), ലാവണ്യലഹരി (1996), ആറ്റുവേല (1997) ഫാഷൻ പരേഡ് (1997) ശോഭനം (1997) പോലുള്ള ചിത്രങ്ങൾ ആക്ഷൻ ഗ്ലാമർ സമ്മിശ്രമായി ചേർത്ത് ഇറക്കി. Ranger പോലുള്ള ദ്വിഭാഷ ചിത്രങ്ങളും എൺപതുകളുടെ അവസാനം പെട്ടിയിൽ ആയ കടുവ തോമ, ഡബ്ബിങ് ചിത്രങ്ങൾ ആയ വനക്രീഡ(1996), ശിലായുഗത്തിലെ സ്ത്രീകൾ(1996) ഉം ഇക്കൂട്ടത്തിൽ പെടുന്നു.ആവശ്യത്തിന് മാത്രം ഗ്ലാമർ ചേർത്ത് പുറത്ത് വന്ന മഞ്ജീരധ്വനി (1998), ദേവദാസി (1999) ചിത്രങ്ങൾ പരാജയമടഞ്ഞു.കുളിർകാറ്റ് (1998), ഇന്ദുലേഖ (1999) ചിത്രങ്ങൾ ഒരു തിരിച്ചു വരവിന്റെ സാധ്യത തുറന്നിട്ടു.
ഉണ്ണിമായ (2000)ചിത്രത്തോടെ ഗ്ലാമർ ചിത്രങ്ങൾ തിരിച്ചു വരാൻ തുടങ്ങി നീലതടാകത്തിലെ നിഴൽപക്ഷികൾ (2000)അറിയാതെ (2000) ഗന്ധർവ്വരാത്രി (2000)പ്രിയങ്കരി (2000)ദി ജഡ്ജ്മെന്റ് (2000)പോലുള്ള ചിത്രങ്ങൾ വേണ്ടത്ര ശോഭിക്കാതെ കടന്നു പോയി. കിന്നാരതുമ്പികൾ (2000) വരവോടെ ഷക്കീല എന്ന നടിക്ക് ആരാധകർ കൂടി അത്തരം ചിത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. നഷ്ടത്തിലായിരുന്ന B /C ക്ലാസ്സ് തിയേറ്റരുകൾക്ക് വലിയ സാമ്പത്തിക സഹായമായി തീർന്നു ഇത്തരം ചിത്രങ്ങൾ ചെന്നൈ, ബാംഗ്ലൂർ, സ്ഥലങ്ങളിൽ നിന്നും ഇത്തരചിത്രങ്ങളിൽ അഭിനയിക്കാനായി അപസക്തരായ നടികൾ എത്തി. സിനിമ നിർമിക്കുന്നത്തോട് ഒപ്പം മറ്റു ഉദ്ദേശങ്ങളും നടക്കും എന്നത് കൊണ്ടും അത്തരം ചിത്രങ്ങൾക്കായ് പുതിയ നിർമ്മാതാക്കൾ ഇറങ്ങി.
എ ടി ജോയ്, യു സി റോഷൻ, ആയിരുന്നു കൂടുതൽ ചിത്രങ്ങൾ ചെയ്തത് മറിയ, രേഷ്മ, സിന്ധു, ഹേമ, സജിനി , ദേവി, ലേഖ, സൗമ്യ, ഉമ, വാഹിനി, താരിക പോലുള്ളവർ പ്രേക്ഷകനെ രസിപ്പിച്ചു.അൽഫോൻസയും ചാർമിളയും, ഹരിതയും, ഹനീന ബാനുവും ഇടക്ക് വന്നു പോയി.അവസരങ്ങൾ കുറഞ്ഞത്തോടെ ശർമിലി , അഞ്ചു പോലുള്ള പഴയ നടികളും ഇതരം ചിത്രങ്ങളുടെ ഭാഗമായി.പ്രതാപ ചന്ദ്രൻ, വിജയൻ, ജഗതി, മാള, സത്താർ, ദേവൻ , ഭീമൻ രഘു , അശോകൻ, കൊല്ലം അജിത്, ഇന്ദ്രൻസ്, മധുപാൽ സുബൈർ,നാരായണൻ കുട്ടി, വി ഡി രാജപ്പൻ, കൊച്ചുപ്രേമൻ, സലിം കുമാർ, ഷാജോൺ,കമൽറോയ്, വിജയശങ്കർ,ഉസ്മാൻ, മധുമേനോൻ, , ജഗദീഷ് പ്രസാദ്, ഫിറോസ് ഖാൻ , അനീഷ്, കൂട്ടിക്കൽ ജയചന്ദ്രൻ, മനോജ്, സലിം ബാവ, പോലുള്ളവരും ഭാഗമായി.2000 മുതൽ 2006 വരെ ഉള്ള കാലഘട്ടത്തിൽ126 ചിത്രങ്ങളാണ് റിലീസ് ആയത്.ഇതിൽ 35ഓളം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചു.
ഗന്ധർവ്വരാത്രി
നിശാസുരഭികൾ
ദി ജഡ്ജ്മെന്റ്
അറിയാതെ
പ്രിയങ്കരി
നീലത്തടകത്തിലെ നിഴൽപക്ഷികൾ
ഉണ്ണിമായ
മധുമാസം
വേടത്തി
കിന്നാരതുമ്പികൾ
രാക്കിളികൾ (ഇലവീഴാപൂഞ്ചിറ)
പ്രണയമർമ്മരം
ഹൈ റേൻജ്
പ്രിയേ നിനക്കായ്
തങ്കത്തോണി
ഫാഷൻ ഗേൾസ്
മിസ്സ് ഇന്ത്യ
തമ്പുരാൻ
നിശീധിനി
കൊച്ചു കൊച്ചു തെറ്റുകൾ
കാതര
എണ്ണത്തോണി
സ്വർഗ്ഗവാതിൽ
നീ എനിക്കായ് മാത്രം
നിമിഷങ്ങൾ
താഴ്വര
മോഹനനയനങ്ങൾ
ലാസ്യം
ചന്ദനമരങ്ങൾ
കൗമാരം
തേൻതുള്ളി
പ്രണയകാലത്ത്
ചാരസുന്ദരി (ഷക്കീല ഡബിൾ )
പ്രേമാഗ്നി
എന്റെ സ്വർണ്ണം
മാമി
കിന്നാരം ചൊല്ലി ചൊല്ലി
ആലിലത്തോണി
ഈ രാവിൽ
നാലാം സിംഹം
റൊമാൻസ് (സിങ്കപ്പൂർ വെച്ച് ഷൂട്ടിംഗ് ചെയ്ത ചിത്രം)
രാസലീല
ആ ഒരു നിമിഷം
അഗ്നിപുഷ്പം
കാദംബരി
ലയം
മലരമ്പൻ
മറിയ
സാഗര
വേഴാമ്പൽ
ലയ താളങ്ങൾ
ജ്വലനം
യാമിനി
നിന്നെയും തേടി
സന്ധ്യ മൈ ലവ്
നയനം
ജ്യോതിർഗമയ
ആയില്യം നാളിൽ
സിറ്റി ഹോസ്പിറ്റൽ
താരുണ്യം
ആയില്യം നാളിൽ
ഒന്നാം യാമം
അഗ്രഹാരം
മിസ്സ് ചാലു
മിസ്സ് രതി
മിസ്സ് സുവർണ
പ്രണയാക്ഷരങ്ങൾ
മായമ്മ
ഹൌസ് ഓണർ
ഒന്നാം രാഗം
ആല
സുവർണ മോഹങ്ങൾ
സ്നേഹ
തിരുനെല്ലിയിലെ പെൺകുട്ടി
അധീന
ലെവൽ ക്രോസ്
കനവ്
മാനസ
മോഹചെപ്പ്
യാമം
ആലോലം കിളി
നിലാതൂവൽ
അസുരയുഗം
തരളം
വാണിഭം
ഏദെൻ തോട്ടം
എല്ലാം നിനക്കു വേണ്ടി
പ്രേമ സല്ലാപം
ഹോർസ് പവർ
മോഹസ്വപ്നം
ലൗലി
മധുരം
ഇന്ദ്രനീലകല്ല്
ദീപ്തം
നഖചിത്രങ്ങൾ
ചക്കരക്കുടം
അനുരാഗം
പ്രണയശലഭങ്ങൾ
ശിശിരം
ആലിംഗനം
എന്റെ അർച്ചന
Dr.പ്രേമ
നിറമുള്ള സ്വപ്നങ്ങൾ
രണ്ടു പെൺകുട്ടികൾ
സൗന്ദര്യ ലഹരി
താഴമ്പൂ
സുന്ദരികുട്ടി
വിവാദം
വർഷ
വർണ്ണ സ്വപ്നങ്ങൾ
സ്നേഹിത
സാന്ദ്ര
സൗമ്യം
ചായം
സ്വാപ്നാനുഭവം
തിരിച്ചു വരവ്
രാഗോത്സവം (2006) ആണ് അവസാനം റിലീസ് ആയ ചിത്രം.
ചിത്രങ്ങളുടെ തരംഗം അവസാനിച്ചു എങ്കിലും ഇപ്പോളും ഈ ചിത്രങ്ങൾ പ്രദർശിക്കുന്ന C ക്ലാസ് തിയേറ്ററുകളും ഉണ്ട്.എൺപതുകളിൽ തുടർന്ന ബിറ്റ് (Nude Scene ) സമ്പ്രദായം തുണ്ട് എന്ന അപരനാമത്തിൽ ഇത്തരം ചിത്രങ്ങളിൽ അമിതമായി ചേർക്കാൻ തുടങ്ങിയതും പ്രേക്ഷകപ്രീതി പിടിച്ചു പറ്റി. സാങ്കേതിക വളർച്ചയുടെ ഭാഗമായ ഡിജിറ്റൽ ലോകം പ്രേക്ഷകർക്ക് Porn Site കളിൽ പ്രിയം വർദ്ധിപിച്ചതുമൂലം ഇത്തരം ബിറ്റ്കൾക്കും പ്രസക്തി ഇല്ലാതെ ആയി.എങ്കിലും 16കാരനെയും 61 കാരനെയും തൃപ്തിപെടുത്താൻ ഒരു കാലത്ത് ഇത്തരം ചിത്രങ്ങൾക്ക് കഴിഞ്ഞു. 🔺