എക്സ്ട്രാ – നോർമൽ ക്ലൈമാക്സ്, ഇത് പ്രേക്ഷകരെ ഏറെക്കാലം വേട്ടയാടുമെന്ന് ഉറപ്പാണ്

0
187

Mahamood Moodadi

മുന്നറിയിപ്പ്:
Brain behind the bars
❤️
നമ്മുടെ സാമൂഹിക ജീവിതപരിസരങ്ങളിലെ അതിനിസ്സാര കാര്യങ്ങളെ മാത്രമല്ല,
പൊതുമണ്ഡലത്തിലെ ലൈം ലൈറ്റിൽ നിൽക്കുന്ന ഏതൊരാളുടേയും വ്യക്തിജീവിതത്തിലെ സ്വകാര്യതപ്പോലും സെൻസേഷണൽ വാർത്തയും,ഫീച്ചറുമാക്കി ഉപജീവനം നടത്തുന്ന ജനപ്രിയ മീഡിയ ആക്ടിവിറ്റിസത്തിനെതിരെയുളള ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് പ്രശസ്ത ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രമെന്ന് ആമുഖമായി പറയട്ടെ .വി.കെ.എന്നിന്റെ പഴയ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാൽ കടലാസുപ്പണിക്കാരെന്നു വിശേഷിക്കപ്പെട്ട ഈ ഫോർത് എസ്റ്റേറ്റ് പ്രിവിലേജ്ഡ് വർഗം മൂലധന താത്പര്യത്തിനു വേണ്ടി മാധ്യമ ധർമ്മത്തേയും, സ്വന്തം മന:സാക്ഷിയേയും അടിയറവു പറയുന്ന നടപ്പുകാല മാധ്യമപരിസരത്തെ നഖശിഖാന്തം ഈ ചലച്ചിത്രം അഭിസംബോധനചെയ്യുന്നുണ്ട്.

Munnariyippu' Movie Review: A classic premonition – Nidheesh MKസത്യത്തേയും,വെളിച്ചത്തേയും അവഗണിക്കാനും മറച്ചുപിടിക്കാനും താല്ക്കാലികമായി സാധിച്ചേക്കാമെങ്കിലും ആത്യന്തികമായി സത്യവും,വെളിച്ചവും പരമമായ യാഥാർത്ഥ്യമാണെന്ന പച്ചപരമാർത്ഥത്തെ പ്രകാശിപ്പിക്കുന്ന വേണുവിന്റെ മുന്നറിയിപ്പ് സമീപകാല മമ്മൂട്ടിച്ചിത്രങ്ങളിൽ നിന്നും പാടെ വ്യത്യസ്തമായിരിക്കുന്നു.

താരപരിവേഷഭരിതമായ കൂളിംഗ് ഗ്ലാസ്സ് വേഷത്തിന്റെ ഗരിമയും,പൊലിമയും ഒട്ടുമില്ലാതെ സി.കെ.രാഘവനെന്ന തടവുപുളളിയായി മമ്മൂട്ടി മേക്കോവർ ചെയ്യും വിധം അത്രമേൽ സ്വാഭാവികവും അനായസതയും,ഒതുക്കവുമുളള അഭിനയസൂക്ഷ്മതയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു!
ഫ്രീലാൻസ് ജേണലിസ്റ്റായ അഞ്ജലി അറക്കൽ (അപർണ ഗോപിനാഥ്) സമ്പന്നരുടെയും പ്രശസ്തരുടെയും ഗോസ്റ്റ് – റൈറ്റിംഗ് നടത്തി ജീവിതം നയിക്കുന്നതിൽ തല്പരയായ വ്യക്തിയാണ്.

Munnariyippu: Raising questions on undefined personal spaces and freedomജയിൽ സൂപ്രണ്ട് കൃഷ്ണമൂർത്തി (നെടുമുടി വേണു) ആണ് അവളുടെ ഏറ്റവും പുതിയ ക്ലയന്റ്. താമസിയാതെഅദ്ദേഹം തന്റെ സേവനത്തിൽ നിന്നും വിരമിക്കും. ജയിലിൽ അദ്ദേഹത്തെ കാണാൻ പോകുമ്പോൾ, ഇരട്ട കൊലപാതകക്കേസിലെ പ്രതിയായ രാഘവനെ (മമ്മൂട്ടി) അഞ്ജലി കണ്ടുമുട്ടുന്നു.
ശിക്ഷ അനുഭവിച്ചെങ്കിലും ജയിലിൽ നിന്നും പുറത്തേക്ക് പോകാൻ രാഘവന് താത്പര്യമേയില്ല , പക്ഷേ, ജയിൽ നിയമാവലി മൂലം ശിക്ഷാ കാലാവധി കഴിഞ്ഞ അദ്ദേഹത്തിന് ജയിലിൽ തുടരാൻ കഴിയുന്നില്ല.

Munnariyippu film stills (19)കൃഷ്ണമൂർത്തിയുടെ പുസ്തകത്തിനായുള്ള ഗവേഷണത്തിന്റെ ഭാഗമായി അഞ്ജലി ഒരുവേള ജയിൽപുള്ളിയായ രാഘവനെ അഭിമുഖം നടത്തുന്നു. കൊലപാതകിയായ രാഘവൻ ഒരു അസാധരണ ജീവിതാനുഭവം പേറുന്ന വ്യക്തിയാണെന്നും അവന്റെ പേഴ്‌സണൽ ഡയറിയിൽ കുറിച്ചിട്ട ചിന്തകൾ വഴി അവൾ കണ്ടെത്തുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് മാസികയ്ക്കായി അവനെക്കുറിച്ച് ഒരു ലേഖനം എഴുതാൻ അവൾ ഈ മെറ്റീരിയൽ ഉപയോഗിക്കുന്നു. രാഘവന്റെ ആത്മകഥാപരമായ രചനകൾ വിവർത്തനം ചെയ്യുന്നതിനായി മുംബൈയിലെ ഒരു പ്രസാധകനിൽ നിന്നുള്ള ഒരു പുസ്തക ഡീൽ വരെ ഈ ലേഖനം വഴി അഞ്ജലിക്ക് ലഭിക്കുന്നു. അഞ്ജലി രാഘവനെ മോചിപ്പിക്കുകയും താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുകയും ചെയ്യുന്നു.

കഥ വഴിത്തിരിവിലെത്തുന്നത് ഇവിടെ വെച്ചാണ് താൻ ചെയ്യാത്ത കൊലപാതക കുറ്റത്തിന്റെ ശിക്ഷ ഏറ്റുവാങ്ങി ജയിൽ അഴിക്കുളളിൽ ജീവിതം നിർവ്വികാരതയോടെ തളളിനീക്കുന്ന രാഘവന്റെ ആരോടും വെളിപ്പെടുത്താത്ത നിരപരാധിത്വം കണ്ടെത്താനും,ജീവിതചരിത്രമാക്കി പബ്ലിക്കലി മാർക്കറ്റ് ചെയ്യാനും ഭഗീരഥപ്രയത്നം നടത്തുന്ന ഒരു പത്രപ്രവർത്തകയും, രാഘവനെന്ന തടവുപുള്ളിയും തമ്മിലുളള ആശയ വിനിമയത്തിന്റെയും തുടർന്നുള്ള ആത്മ -സംഘർഷത്തിന്റെയും എഴുതാപ്പുറ യാഥാർത്ഥ്യങ്ങൾ പതിഞ്ഞ ടോണിലൂടെ അതിഭാവുകത്വത്തിന്റെ ലാവിഷും,ഗ്യാരിഷുമൊന്നും(എന്തിനേറെ ഒരു പാട്ടുപോലുമില്ലാതെ) ചേർക്കാതെ ക്യാമറാമാൻ കൂടിയായ സംവിധായകൻ വേണു ഭംഗിയോടെ ആവിഷ്കരിച്ചിരിക്കുന്നു.

Munnariyippu streaming: where to watch movie online?കുന്നിക്കൽ നാരായണൻ എന്നാൽ ഗുരുവായൂരിലെ ആനയല്ലേയെന്നു പറയുന്ന യുവജേണലിസ്റ്റും,തന്റെ ടീഷർട്ടിൽ പതിച്ച ചെഗുവേര ചിത്രം ഡി.വൈ.എഫ്.ഐ യുടെ വലിയ നേതാവിന്റെതാണെന്നു മറുപടി പറയുന്ന ചെഗുവേര ചിത്രമുള്ള ടീഷർട്ട് ധരിച്ച പയ്യനുമുൾപ്പെടെയുളള ഈ ചിത്രത്തിലെ പാത്രനിർമിതിയും സംഭാഷണവും മൂർച്ഛയുളള ഐറണിയായി തീരുന്നുണ്ട്. സവിശേഷമായ ജ്ഞാനം ആവശ്യമുള്ള വിഷയത്തെ കുറിച്ച് പോലും ആ വിഷയത്തെ കുറിച്ച് എബിസിഡി അറിയാത്തവർ പോലും ആധികാരിക നാട്യത്തോടെ നിർലജ്ജം അഭിപ്രായം പറയുന്ന മലയാളിയുടെ ഹിപ്പോക്രസിയെ ഈ ചിത്രം കാര്യമായി പരിക്കേൽപ്പിക്കുന്നുണ്ട്. ചില മാധ്യമ പ്രവർതകരുടെ സാമൂഹികാലസതയേയും വിജ്ഞാന ദാരിദ്ര്യത്തേയും സിനിമ മറയില്ലാതെ പരിഹസിക്കുന്നുവെന്നർത്ഥം !

malayalamactress.org - Informasi wisata paling lengkapതീർച്ചയായും ,ഗോസ്റ്റ്റൈറ്റിംങ്ങും,കോർപ്പറേറ്റ് മാധ്യമരാഷ്ട്രീയവും,പുതിയ കാലത്തെ പൾപ്പ് ‐പപ്പരാസി മീഡിയാ ആക്ടിവിറ്റിസവും,ന്യൂസ് അവർ പൈങ്കിളിയുമെല്ലാം സൂക്ഷ്മാർത്ഥത്തിൽ പ്രശ്നവത്ക്കരിക്കുന്ന ചിത്രമെന്ന നൂതനത്വവും മുന്നറിയിപ്പ് എന്ന വേണുവിന്റെ ചിത്രത്തെ വേറിട്ട കാഴ്ചാനുഭവമാക്കുന്നു.മമ്മൂട്ടിയുടെ റിയലിസ്റ്റിക്കും സിംമ്പിളുമായ അഭിനയമികവിന് സി.കെ.രാഘവനെന്ന കഥാപാത്രത്തിന് ഉയർന്ന മാർക്കിടുമ്പോൾ ഒപ്പം പ്രശംസിക്കപ്പെടേണ്ട പേരാണ് ജേണലിസ്റ്റ് അഞ്ജലിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അപർണ ഗോപിനാഥ്. ജോയ്മാത്യുവും,രൺജി പണിക്കറും,മിനോണും,പൃഥ്വിരാജും, നെടുമുടി വേണുവുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കൂട്ടി ചേർക്കട്ടെ .ഉണ്ണി ആർ എഴുതിയ തിരക്കഥ കുറ്റമറ്റതും ആകർഷകവുമാണ്. സമീപകാലത്തെ മികച്ച സ്ക്രിപ്റ്റുകളിലൊന്നായി ഇത് കണക്കാക്കാം.

Fk film awards 2014 - MUNNARIYIPPU bags 5 AWARDS, BEST ACTOR - MAMMOOTTYഈ സിനിമയുടെ ഏറ്റവും വലിയ സർപ്രൈസ് ഘടകം തീർച്ചയായും എക്സ്ട്രാ – നോർമൽ ക്ലൈമാക്സാണ്, ഇത് ശരിക്കും പ്രേക്ഷകരെ തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയാലും വേട്ടയാടുമെന്ന് തീർച്ച.15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരിച്ചുവന്ന വേണു ഈ സിനിമയിലൂടെ തന്റെ സംവിധായകന്റെ കഴിവുകളത്രയും പ്രാഗത്ഭ്യത്തോടെ തെളിയിക്കുന്നു. സാങ്കേതിക വശങ്ങൾ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് വേണു അദ്ദേഹവും എഡിറ്റിംഗും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഭാര്യയായ എഡിറ്റർ ബീന പോൾ ആണ്. വിഷ്വലുകൾ അതിശയകരമാണ്, കൂടാതെ ഒരു തികഞ്ഞ ത്രില്ലറിനുള്ള മാനസികാവസ്ഥ പൂർണ്ണമായും സൃഷ്ടിക്കുന്നു. ബീന പോളിന്റെ ഫലപ്രദമായ എഡിറ്റിംഗ് അപ്രസക്തമായ ഒരു സീനും സ്വീക്വൻസിനും ഇടമില്ലാത്ത വിധം സിനിമയെ ആദ്യാവസാനം ആകർഷകമാക്കുന്നു.
❤️
മഹമൂദ് മൂടാടി