Connect with us

കാഴ്ചയുടെ നവലോകത്തിലേക്കൊരു മോട്ടോർ സൈക്കിൾ സഞ്ചാരം !

ചാപ്പക്കുരിശ്, ആമി (അഞ്ചു സുന്ദരികൾ) എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം സമീർ താഹിർ വീണ്ടും കാഴ്ചയുടെ വിസ്മയം തീർക്കുന്ന ചിത്രമാണ് “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”.

 49 total views

Published

on

മഹമൂദ് മൂടാടി

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി :
❤️
കാഴ്ചയുടെ നവലോകത്തിലേക്കൊരു മോട്ടോർ സൈക്കിൾ സഞ്ചാരം!
❤️
ചാപ്പക്കുരിശ്, ആമി (അഞ്ചു സുന്ദരികൾ) എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം സമീർ താഹിർ വീണ്ടും കാഴ്ചയുടെ വിസ്മയം തീർക്കുന്ന ചിത്രമാണ് “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”.സാധാരണജീവിതത്തിന്റെ യാന്ത്രികമായ അസ്തിത്വ ചുവരുകൾക്കുമപ്പുറത്തേക്ക് വഴിമാറി വിശാലമായ ആകാശവും പുതിയ ഭൂമിയും ചുറ്റുമുള്ള മനോഹരമായ ലോകവും വ്യത്യസ്തമായ മനുഷ്യ ജീവിതങ്ങളും നമ്മൾ എപ്പോഴാണ് അവസാനമായി കണ്ടത് എന്ന മട്ടിൽ കൊതിപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമായി തീരുന്ന ഒരു ചലച്ചിത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി.
മലയാള സിനിമയുടെ നടപ്പു രീതിയിൽ നിന്നും ബഹുദൂരം വിട്ടുമാറി സഞ്ചരിക്കുന്ന ഈ സിനിമ കഥയിലും പ്രമേയ പരിചരണത്തിലും പശ്ചാത്തല സംഗീതത്തിലും ഛായാഗ്രഹണത്തിലും വേറിട്ട കാഴ്ചാനുഭവമായിത്തീരുന്നുണ്ട്!

ജാതീയവും,മതപരവും,വംശീയവും,ദേശീയവുമായ സങ്കുചിതതാല്പര്യങ്ങൾക്കും,അതിർവരമ്പുകൾക്കമപ്പുറം സീമകളില്ലാത്ത വിധം മാനവ സാഹോദര്യം സ്ഥാപിച്ചെടുക്കുന്ന ഒരു ചലച്ചിത്രമാണിത്!
കാസി (ദുൽഖർ സൽമാൻ) യും ഉററ ചങ്ങാതിയായ സുനി (സണ്ണി വെയിൻ )യും അവരുടെ ബുളളറ്റും റോഡ് യാത്രയും നമ്മെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും റൈഡിന്റെയും പുതിയ ലോകത്തിലേക്കും കാലത്തിലേക്കും കാഴ്ച്ചപ്പാടിലേക്കും കൂട്ടികൊണ്ടുപ്പോകുന്നു. രാഷ്ട്രീയം, സ്നേഹം, സൗഹൃദം, കുടുംബം, മതം , ദേശംഎന്നിവയെ ആഴത്തിൽ സ്പർശിക്കുന്ന ആത്മപരിശോധനയുടെ ഒരു വേറിട്ട കാഴ്ചയായാണ് സമീർ താഹിറിന്റെ ഈ സിനിമ പ്രേക്ഷകരുടെ ഹൃദയം തൊട്ട് സന്നിവേശിപ്പിക്കുന്നത്.കടന്നുപോകുന്ന വഴിയിലൂടെ, ചലിക്കുന്ന സംഗീതവും മിനിമലിസ്റ്റ് സംഭാഷണങ്ങളുമുള്ള ഒരു വിഷ്വൽ ട്രീറ്റാണ് സിനിമ.

കാസി കോഴിക്കോട്ടുനിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള യാത്ര ആരംഭിക്കുന്നു, ആദ്യം അത് സ്വന്തം ഇച്ഛയെ മറികടക്കാൻ, തുടർന്ന് അസ്സിയെ (സുർജാ ബാല) കണ്ടെത്താൻ. അവന്റെ സുഹൃത്ത് സുനിയും അദ്ദേഹത്തോടൊപ്പം സഹയാത്രികനായി ചേരുന്നു.മോട്ടോർ സൈക്കിൾ, സൈൻബോർഡുകൾ, നാഴികക്കല്ലുകൾ, അപരിചിതരായ മനുഷ്യർ, ഭാഷ,ട്രാഫിക് ചിഹ്നങ്ങൾ എന്നിവയും സിനിമയിൽ നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. കാസിയും സുനിയും അവരുടെ യാത്രയിൽ മറ്റ് പലരെയും കണ്ടുമുട്ടുന്നു – ചിലർ വഴിതെറ്റിപ്പോയവരും ചിലർ പുതിയ പാതകൾ തേടിയവരുമാണ്, എന്നാൽ അവർക്കുമുണ്ട് അവരുടേതായ സ്വന്തം ലക്ഷ്യസ്ഥാനങ്ങൾ, ആഗ്രഹങ്ങൾ, ദു:ഖങ്ങൾ, സന്തോഷങ്ങൾ ….
ദുൽഖർ സൽമാൻ കാസിയെന്ന നിലയിൽ അതിഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നു. സെക്കന്റ് ഷോ യിൽ കുരുടിയായി ദുൽഖറിനൊപ്പം കൂട്ടുകൂടി വിസ്മയാഭിനയം കാഴ്ച്ച വെച്ച സണ്ണി് വെയ്ൻ വീണ്ടും മികവു തെളിയിച്ചു,ദുൽഖർ ഒരു പടികൂടി മുന്നിലുമാണ്.

മറ്റ് അഭിനേതാക്കളും – ചെറിയ റോളുകളിൽ പോലും – ആകർഷകമായ പ്രകടനങ്ങൾ നടത്തി. സുർജ ബാല, ഇനാ സാഹ, ധൃതിമാൻ ചാറ്റർജി എന്നിവർ പ്രത്യേകം പരാമർശിക്കേണ്ടതാണ്.ഗിരീഷ് ഗംഗാധരന്റെ അതിശയകരമായ ദൃശ്യങ്ങളും സമീർ താഹിറിന്റെ സംവിധാന മികവും യാത്രയെ മൂല്യവത്താക്കുന്നു.അത്
ആമേനും,അഞ്ചു സുന്ദരികൾക്കും ശേഷം ഈയിടെ കണ്ട ഏറ്റവും മികച്ച മലയാള സിനിമയാണിതെന്നു സന്തോഷപൂർവ്വം പറയട്ടെ !!
❤️

 

 50 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement