മകൾക്കു പാഡ് വച്ചുകൊടുക്കുന്ന അച്ഛൻ, മകൾക്കു വേണ്ടി മെയിൽ പ്രോസ്റ്റിറ്റ്യൂട്ടിനെ തേടുന്ന അച്ഛൻ – സദാചാര സമൂഹത്തിനു ദഹിക്കാത്ത അച്ഛനാണ് അമുദവൻ

0
392

മഹമൂദ് മൂടാടി

ഉള്ളിലേക്കൊഴുകുന്ന പുഴ
❤️
മസ്തിഷ്ക്ക തളർവാതമെന്ന് വിശേഷിപ്പിക്കാവുന്ന സ്പാസ്സ്റ്റിക് പാരാലിസിസ് രോഗം ബാധിച്ച പാപ്പ എന്ന മകളുടെയും അവളെ പ്രാണനു തുല്യം സ്നേഹിക്കുന്ന അമുദവൻ എന്ന പിതാവിന്റെയും കാറ്റും കോളും നിറഞ്ഞ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും നിറ രഹിതമായ കഥയാണ് പേരൻപ് എന്ന തമിഴ് ചിത്രത്തിലൂടെ റാം എന്ന സംവിധായകൻ പറയുന്നത്.

Peranbu movie review and rating by audience: Live updates - IBTimes Indiaഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ച് പറയുന്ന എല്ലാ സിനിമകളിലും,വിശിഷ്യാ മെയിൻസ്ട്രീം മലയാളം /തമിഴ് ചിത്രങ്ങളിൽ സർവ്വസാധാരണമായി ഒരു വേള ജുഗുപ്സാവഹമായും കാഴ്ചപ്പെടുന്ന സിംപതിയുടേയും അതിലുപരി പരിഹാസത്തിന്റെയും പതിവ് അന്വതാബോധമില്ലാതെ പേരൻപ് ബുദ്ധിപരമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന പാപ്പയുടെ ജീവിത കഥയെ എംമ്പതറ്റിക്കും സത്യസന്ധവുമായ ഒരു കാഴ്ചാനുഭവമാക്കുന്നു.

Peranbu has changed viewers' mentality about trans people”- The New Indian  Expressഅമുദവൻ എന്ന പിതാവിനോട് പാപ്പ എന്ന മകൾ അടുപ്പം പങ്കിടുന്നത് സ്നേഹ- ദ്വേഷ വികാരങ്ങളുടെ സമ്മിശ്രമായ പെരുമാറ്റങ്ങളിലൂടെയാണ്.ദുബായില്‍ പതിറ്റാണ്ടുകാലം ടാക്സി ഓടിച്ച് നാട്ടില്‍ തിരിച്ചെത്തിയ അമുദവനെ കാത്തിരുന്നത് മകളെ ഉപേക്ഷിച്ച് കടന്നുപോയ ഭാര്യയുടെ കത്താണ്. ഇത്രനാള്‍ ഞാന്‍ നോക്കിയില്ലേ, ഇനി നിങ്ങള്‍ നോക്കൂവെന്ന ആ പകപ്പില്‍ നിന്ന് അമുദവന്‍ തന്നെ അയാളുടെ ജീവിതം പറഞ്ഞു തുടങ്ങുകയാണ്.

UAE's Sadhna Venkatesh bonds with Mammootty in 'Peranbu' | South-indian –  Gulf News‘എന്റെ ജീവിതത്തിലെ ചില ഏടുകള്‍ പറഞ്ഞാല്‍ നിങ്ങളൊക്കെ എത്ര അനുഗൃഹീതരാണ് എന്ന് ബോധ്യമാകും’ എന്ന മുഖവുരയോടെ .അമ്മയിൽ നിന്നും കുടുംബത്തിൽ നിന്നും അയൽപ്പക്കങ്ങളിൽ നിന്നുമെല്ലാം ബഹിഷ്കൃതയായ സുഖമില്ലാത്ത പാപ്പ എന്ന ആ മകളേയും ഹൃദയമിടിപ്പിനോളം ചേർത്ത് പിടിച്ച് അമുദൻ എന്ന പിതാവ് വീടും നാടും മാറി മാറി ജീവിതം കരുപിടിപ്പിക്കാൻ നടത്തുന്ന കഠിനശ്രമങ്ങളും ഇടർച്ചകളുമാണ് പേരൻപ് അഥവാ ഗ്രേറ്റ് ലൗ ഒരു പുഴയോളം ആർദ്രതയോടെ ആഖ്യാനപ്പെടുത്തുന്നത്.

Mammootty's Peranbu Stills- Cinema expressനിമ്മതിയുടേയും അൻപിന്റെയും പ്രകൃതിയുടേയും തന്നെ സമർപ്പിത ജീവിതമെന്നോണം പിതൃവാത്സല്യത്തിന്റെ കണ്ണീരും കിനാവും വെയിലും മഴയുമെല്ലാം പാപ്പയെ ചങ്കിടിപ്പിനോളം ചേർത്തു പിടിക്കുന്ന അമുദവൻ എന്ന പിതാവിലൂടെ പ്രേക്ഷകർ തൊട്ടറിയുന്നുണ്ട്. വേച്ചുവേച്ചും, തട്ടിയും തടഞ്ഞും നടക്കാൻ ശ്രമിക്കുന്ന, ആംഗ്യമായും ചേഷ്ടയായും വിക്കിയും പാതി മുറിഞ്ഞും പറയാൻ ശ്രമിക്കുന്ന മകൾ പാപ്പ എന്തുമാത്രം കഷ്ടപ്പെട്ടും വേദനിച്ചുമാണ് ഇവ്വിധമെങ്കിലും നടക്കുകയും ആശയ വിനിമയത്തിലേർപ്പെടുകയും ചെയ്യുന്നതെന്ന തിരിച്ചറിവ് അമുദവൻ എന്ന പിതാവിനെ കുറേക്കൂടി പാപ്പയുമായി എംമ്പതൈസ് ചെയ്യാൻ പ്രാപ്തമാക്കുന്നുണ്ട്.

Nivin Pauly all praise for Peranbu - Tamil Nadu News, Chennai News, Tamil  Cinema News, Tamil News, Tamil Movie News, Power Shutdown in Chennai,  Petrol and Diesel Rate in Chennaiമകൾക്ക് തന്നെ പോലെ നടക്കാനും പെരുമാറാനുമാകില്ലായെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുക മാത്രമല്ല മകളെ പോലെ വേച്ചു വേച്ച് നടന്നും ആംഗ്യപ്പെട്ടുമല്ല അവളോട് ഇഷ്ടം കൂടേണ്ടതെന്നു കൂടിയാണത്. മകൾക്ക് ഒരു കരുതലും തുണയും, ധൈര്യവും,സ്നേഹച്ചുമലുമായി സ്വയം പരിവർത്തന വിധേയമാകുന്ന അമുദവനെന്ന പിതാവിന്റെ വൈകാരിക ഭാരം നന്മകളുടെ പുഴ നനഞ്ഞു തുടങ്ങുന്നതങ്ങിനെയാണ്….

തന്നെയും മകളേയും ഉപേക്ഷിച്ചു പോയ ഭാര്യയോടും, തങ്ങളെ പുറത്താക്കിയ കുടുംബക്കാരോടും ,മകൾക്ക് ഒരു നല്ലകൂട്ടാവുമെന്ന് വിശ്വസിച്ചു ഒപ്പം പാർപ്പിച്ച വിജയലക്ഷ്മിയെന്ന പ്രിയപ്പെട്ടവളുമെല്ലാം സ്നേഹരഹിതമായും നിർദ്ദയമായും പെരുമാറിയപ്പോഴും വഞ്ചന കാണിച്ചപ്പോഴുമൊന്നും ഒരു ഘട്ടത്തിലും അമുദവൻ തിരിച്ച് ആരോടും പക കാണിച്ചില്ല, പ്രതികാരവും.

മകൾ പാപ്പയുടെ ജീവിതത്തിനുമപ്പുറം സ്വന്തം ജീവിതത്തെ കുറിച്ച് ഒരു നുള്ള് സുഖവിചാരം പോലും സ്വാർത്ഥതയാകുമെന്ന് നിനച്ച് ഒഴിവാക്കിയ ഒരച്ഛനെയാണ് നാം അമുദവനിൽ കണ്ടു നിറയുന്നത്. സ്വന്തം ചെരുപ്പിലൂടെയല്ല ,മറിച്ച് ഒരന്യകാലിനും പാകമാകാത്ത പാപ്പയെന്ന അബ്നോർമലായ മകളുടെ ചെരുപ്പിലൂടെയാണ് ആ പിതാവ് പിന്നീടങ്ങോട്ടുള്ള ജീവിതം താണ്ടുന്നതെന്ന് കൂടി പൂരിപ്പിച്ചാൽ ഭിന്നശേഷിക്കാരിയായ ഒരു പെൺക്കുട്ടിയുടെ ഏക തണലായ ഒരച്ഛന്റെ ഡെഡിക്കേഷൻ എത്ര മഹത്വരമെന്ന് നമ്മുക്ക് പേർത്തും പേർത്തും ബോധ്യപ്പെടും .

പാപ്പ ഋതുമതിയാകുന്ന ഘട്ടത്തിൽ എന്റെ മകൾ ഒരു സ്ത്രീയെന്ന് ആധിപ്പെടുന്ന ഒരച്ഛനെയല്ല, മകളുടെ എല്ലാ കാര്യങ്ങളും വാത്സല്യപൂർവ്വം ചെയ്തു കൊടുക്കുന്ന ലാഘവത്തോടെ മെൻസസ് പിരീഡിൽ പാഡ് പോലും വെച്ചു കൊടുക്കുന്ന പിതാവിന്റെ ദൃശ്യാഖ്യാനം കുല പുരുഷന്മാരും കുലസ്ത്രീകളും അരങ്ങുവാഴുന്ന ഇന്നത്തെ “ആർത്തവാശുദ്ധവാദ” കാലത്തെ സാമൂഹിക / സദാചാരപരിസരത്തിൽ തീർച്ചയായും വളരെ പ്രസക്തമാണ്.

இப்படியெல்லாம் படமெடுக்கலாமா? பேரன்பு - விமர்சனம் | nakkheeranവിശപ്പും ദാഹവും പോലെ കാമവും ഒരു ജൈവചോദനയും തൃഷ്ണയുമാണെന്നും ഒരു സ്ത്രീയായി മുതിർന്ന തന്റെ മകൾക് അതാവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ അമുദവൻ ഒരു ബ്രോത്തൽ ഹോംമിൽ പോയി മെയിൽ പ്രോസ്റ്റിറ്റ്യൂട്ടിന്റെ സേവനം മകൾക്ക് വേണ്ടി ആവശ്യപ്പെടുന്നതും നമ്മുടേതു പോലുള്ള സദാചാരമായി അടഞ്ഞു പോയ ഒരു സമൂഹത്തിൽ ഒരു ഷോക്ക് എക്സീരിയൻസ് തന്നെയാണ്.
ഈ സിനിമ ഹൈലി-ഇൻഫളമെബിളായ ഒരു പൊളിറ്റിക്കൽ മൂവിയാകുന്ന സന്ദർഭങ്ങളിങ്ങനെകൂടിയാണ്.

കോട്ടയത്തു നിന്നും ജീവിക്കാൻ വേണ്ടി നാടുവിട്ടു ചെന്നൈയിൽ ചേക്കേറിയ മീര എന്ന തേഡ് ജെന്റർ കഥാപാത്രം പോലും ഈ ചിത്രത്തിൽ കണ്ണീരോടെ പറഞ്ഞു വെക്കുന്നത് സദാചാര വാദികളുടെ കയ്യേറ്റങ്ങളെ കുറിച്ചും, പൊതുബോധത്തിന്റെ ആൺക്കോയ്മയെ കുറിച്ചും, കുടുംബത്തിനകത്തും പുറത്തുമുള്ള അധികാരശ്രേണിയെ കുറിച്ചും,ഹിംസയെ കുറിച്ചുമെല്ലാമാണ്.

വീട്ടുകാരും കുടുംബവും നാട്ടുകാരും കൈവിട്ട ഭിന്ന ശേഷിക്കാരിയായ പാപ്പയ്ക്കും അവളുടെ പ്രിയപ്പെട്ട പിതാവിനും ലാസ്റ്റ് ഹോസ്പിറ്റലും ഹോസ്പിറ്റാലിറ്റിയായും മാറുന്നതും മീര എന്ന തേഡ് ജെന്ററാണെന്നത് ഈ സിനിമയുടെ സൂക്ഷ്മ രാഷട്രീയത്തെ ഒന്നുകൂടി കലാപഭരിതവും സൗന്ദര്യപരവുമായി നവീകരിക്കുന്നുവെന്നു കൂടി പറയട്ടെ.

പാപ്പയുടെ ലൈഫ് സ്പാനിനോളം ഒപ്പമുണ്ടാകുമെന്ന് ഹൃദയഭരിതമായി വിനിമയപ്പെടുത്തി പാപ്പയെ ജീവിതത്തോടു ഇഷ്ടത്തോടെ മുന്നേറാൻ കരുത്തും കരുതലും സ്നേഹവുമായി ചുറ്റിപ്പിടിച്ചു നിൽക്കുന്ന അമുദവൻ എന്ന പിതാവായി മമ്മൂട്ടി എന്ന നടൻ അസാധ്യമായ ഭാവപ്പകർച്ചയാണ് കാഴ്ചവെക്കുന്നത്.
ഇന്ത്യൻ സിനിമയിലെ മുൻനിര മഹാനടൻമാരിലൊരുവനെന്ന് മമ്മൂട്ടിയെ കുറിച്ച് അഭിമാനപൂർവ്വം പറയാൻ ഈ സിനിമ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നുണ്ട്. അത്രമാത്രം അയത്നലളിതവും,താര ഭാരമില്ലാത്തതുമായ സ്വാഭാവികാഭിനയത്തിന്റെ തന്മയീഭാവം പകർന്ന ഒരഭിനയമാണ് അമുദവനിലൂടെ മമ്മൂട്ടി ആവിഷ്ക്കരിച്ചത്.

Peranbu review: There's a lot of heart in this delicately textured moving  drama | Entertainment News,The Indian Expressപാപ്പയായി പകർന്നാട്ടം നടത്തിയ സാധന എന്ന ബാലികയുടെ അഭിനയവും അമുദവനോടു കിടപിടിക്കും വിധം മഹത്വരമെന്നു പറയാതെ വയ്യ.റാം എന്ന സംവിധായകന്റെ മുൻ ചിത്രത്തിലൂടെ ദേശീയാംഗീകാരം നേടിയ സാധന ഇനിയും അംഗീകാരങ്ങളുടെ കൊടുമുടികൾ കീഴടക്കുമെന്ന് തീർച്ച. മീര എന്ന തേഡ് ജെന്റെറായി അഞ്ജലി അമീർ ലൈവ് ആന്റ് ലൗവബിൾ ആയ അഭിനയത്തിലൂടെ ഈ സിനിമയുടെ മാററ് വർദ്ധിപ്പിച്ചു.

ഒപ്പം വിജിയായി അഭിനയിച്ച അഞ്ജലി,സമുദ്രക്കനി തുടങ്ങി ചെറുതും വലുതുമായ വേഷപ്പകർച്ച നടത്തിയ എല്ലാവരും ഒന്നിനൊന്ന് മെച്ചമെന്ന് പറയും വിധം അഭിനയമികവ് പുലർത്തിയിരിക്കുന്നു.
യുവൻ ശങ്കർ രാജയുടെ സംഗീതം പേരൻപിന്റെ ജീവിതതാളമാകും വിധം കഥാഹൃദയത്തോടു ചേർന്നു നിൽക്കുന്നു.

കൊടൈക്കനാലും, തീരവും പ്രകൃതിയും, ഋതുക്കളും, ജീവിതവും,ചെന്നൈ നഗരവും പാപ്പയുടെ ജാലക കാഴ്ച്ചയും, ഒറ്റപ്പെടലും, ഏകാന്തതയും, ആകാശത്തെളിച്ചവും, രാത്രിയും, റോഡും, വാഹനങ്ങളും, മനുഷ്യരും, തിക്കും തിരക്കുമെല്ലാം ജീവിതഭരിതമാക്കും വിധം അസുലഭവും, സൂക്ഷ്മവുമായ കാഴ്ചയുടെ ഭാവതീവ്രതയോടെ തേനി ഈശ്വറിന്റെ ക്യാമറ പകർത്തിയതും പേരൻപിന്റെ സവിശേഷതയാണ്.
എ. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവും ,കുമാർ ഗംഗപ്പന്റെയും ബവൽ കുമാറിന്റെയും കലാസംവിധാനവും എടുത്തു പറയേണ്ടതുണ്ട്.
❤️