അജയൻ കരുനാഗപ്പള്ളി

ഫുൾ സ്ക്രിപ്റ്റ് & ക്രൂ ആയി ലൊക്കേഷനിൽ എത്തിയ ശേഷം പിറ്റേന്ന് ചിത്രീകരിച്ചു തുടങ്ങാൻ പോകുന്ന തങ്ങളുടെ സിനിമ,ഷൂട്ടിങ് കഴിഞ്ഞ മറ്റൊരു സിനിമയുമായി സബ്ജക്റ്റ് സാമ്യം ഉണ്ടെന്നറിഞ്ഞു ഏ. കെ. ലോഹിതദാസ് വെറും മൂന്നു ദിവസം കൊണ്ട് എഴുതി പൂർത്തീകരിച്ച സിനിമയാണ് ഭരതം (1991). രണ്ടു രാത്രിയും പകലും ശരീരത്തെ ഉറങ്ങാൻ വിടാതെ പിടിച്ചു നിർത്തി ഡെന്നീസ്ജോസഫ് എഴുതി തീർത്ത സിനിമയാണ് ശ്യാമ (1986)

 അപൂർവ്വ വിജയങ്ങളുടെ ഇത്തരം രചനാ അപൂർവ്വതകൾ വിരലിൽ എണ്ണാവുന്നവയുമാണ്. കാലങ്ങളോളം മാനസികഅദ്ധ്വാനം നടത്തി എത്രയെങ്കിലും അധികം കാലം ചെലവഴിച്ചു തന്നെ കംപ്ലീറ്റ് ചെയ്ത തിരക്കഥകളുടെ അടിവേരിനു മുകളിൽ വളർന്നേറിയ വടവൃക്ഷങ്ങളാണ് സിനിമയിലെ ഏറെക്കുറെ എല്ലാ ജനപ്രീയചരിത്രങ്ങളും.

ഏകദേശം ഒരു ദശകത്തിനു മുൻപു വരെയും എംടി, പത്മരാജൻ, എസ്എൽപുരം, തോപ്പിൽഭാസി, ടി. ദാമോദരൻ, ജോൺപോൾ, ലോഹിതദാസ് തുടങ്ങിയ പ്രഗത്ഭമതികൾ രചനാപരമായ സത്യസന്ധതയും ഉപാസനയും ഒപ്പം ചേർത്തു കൊണ്ട് പ്രേക്ഷകരോട് മാക്സിമം എഫർട്ട് കാഴ്ചവെച്ചിരുന്നു.. ആ നിര സ്വന്തം ജീവിതം കൊണ്ട് തെളിയിക്കാൻ ശ്രമിച്ച സ്റ്റേറ്റ്മെന്റ് ആണ് “തിരക്കഥയാണ് സിനിമയുടെ ജീവനാഡി “എന്നത്…അതങ്ങനെയാണു താനും !

ഇവിടെ,നിഥിലൻ സ്വാമിനാഥൻ തന്റെ “കൊരങ്ങ് ബൊമ്മെ”കഴിഞ്ഞു ആറുവർഷം ഒരു തിരക്കഥയ്ക്കു മേൽ എഴുത്തും തിരുത്തുപണിയുമായി ചെലവഴിച്ച ശേഷം സംവിധാനം ചെയ്തു പുറത്തിറക്കിയിരിക്കുകയാണ് – സിനിമ 🎞️”മഹാരാജ”- വിത്തിട്ടു വളമിറക്കി കൃത്യമായി പരിപാലിച്ചാൽ പൊന്നും വിളവ് കൊയ്യാമെന്നത് കർഷകപഴമയിലെ പകിട്ടു ചോരാത്ത ആപ്തവാക്യമാണ്..
കൊമേഴ്സൽ സിനിമയിൽ നമ്മുടെ ഭാഷയിൽ സ്നേഹോഷ്മളതകൾക്കു മേൽ അടയിരിയിച്ചു വിരിയിച്ച മുട്ടകൾ പോലെ പരിപാകത ഏറിയവയായിരുന്നു സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിന്റെതായി പുറത്തിറങ്ങിയ മിക്ക തിരക്കഥകളും. മഹാരാജ, ആ സുവർണതകളിലേയ്ക്കു സംശയലേശമില്ലാതെ കണ്ണി ചേർക്കാവുന്ന ഒന്നാന്തരം സ്ക്രിപ്റ്റാണ്..

ഉപരിപ്ലവമായ ചെറുചിരി, കാമോദ്ദീപനം, ഉദ്വേഗം ജനിപ്പിക്കൽ എന്നിങ്ങനെ തരംതിരിവുകൾ പിറവിക്കു മുൻപേ തിരക്കഥയുടെ ജാതകം കുറിക്കലായി നിജപ്പെടുത്താറുണ്ട്.അവ എല്ലാം തന്നെ കണ്ടിരിക്കുന്നവന്റെ ബുദ്ധികൂർമ്മതയെ ഒരു വെല്ലുവിളിയായി അങ്ങനെ ഏറ്റെടുക്കാറുമില്ല.പക്ഷെ, ഏറെ ആദരവോടെ ഓർമ്മിക്കേണ്ട ചില എഴുത്തുകൾ ഉണ്ട് –

തന്റെ കരവിരുതിനെ തെരഞ്ഞു തീയേറ്റർ ഇരുളിന്റെ രണ്ടര മണിക്കൂർ നേരത്തേക്ക് എത്തിടുന്ന എല്ലാ മനുഷ്യബോധ്യങ്ങളെയും ഒരേ പോലെ ബഹുമാനിച്ചു കൊണ്ടു പേന എടുക്കുന്നവരുടേത്..
നിഥിലൻ സ്വാമിനാഥനും അയാളുടെ “മഹാരാജയും” അങ്ങനെ ഒരു ശ്രേണിബന്ധിത പിറവി ആണ് കൃത്യം..ഒരു സിനിമയുടെ എല്ലാ ഡിപ്പാർട്മെന്റും അതിഗംഭീര മികവ് കാട്ടുന്നതിന്റെ രോമാഞ്ചകാഴ്ച കൂടിയാണ് “മഹാരാജ”

എങ്കിലും തിരക്കഥയ്ക്കൊപ്പം തന്നെ മാർക്ക് പശ്ചാത്തലസംഗീതത്തിനും നൽകുന്നതിൽ തെറ്റുണ്ടാവില്ല.. കാഴ്ച തുറന്നു തരുന്ന വികാരവേലിയേറ്റങ്ങളെ ഇടചോരാതെ,മുഴുനീളെ കൊണ്ടു നടത്തും ബി.ജി.എം ആ സിനിമയുടെ നല്ലെഴുത്ത് – ജൈത്രയാത്ര നടത്തി കാണണമെന്ന അത്യാഗ്രഹം മൂലം അതിന്റെ കഥയുടെ തോട് പൊട്ടിച്ചു അകത്തേയ്ക്ക് ആരെയും വിരുന്നൊരുക്കുന്നില്ല..! അപ്രതീക്ഷിതമായി പത്തരമാറ്റ് കാഴ്ച കിട്ടിയ ഒരു കടുത്ത സിനിമാപ്രേമിയുടെ തിരിച്ചു കൊടുക്കൽ മാത്രം ഇത്.
റേറ്റിംഗ് 9.5/10

സത്യസന്ധമായി പറഞ്ഞാൽ റേറ്റിംഗ് 10/10 തന്നെയാണ്.ആ മൈനസ് പോയിന്റ് ഫൈവ് സാക്ഷാൽ മോഹൻലാൽ നായകവേഷം ചെയ്തിരുന്നെങ്കിൽ എന്ന സ്വാർത്ഥമായ ചിന്തയ്ക്കിട്ട അർച്ചനപൂക്കളാണ്..
വിജയ് സേതുപതി തന്റെ അമ്പതാമത് ചലച്ചിത്രം സ്വപ്രതിഭയുടെ പരമാവധി നൽകി ഫലവത്താക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല, എങ്കിലും സ്വകാര്യമായി പറയട്ടെ അനുഭവിച്ച വസന്തങ്ങൾക്കപ്പുറം ഒരു ഋതുശോഭ സ്വന്തമായി ഒരു മോഹൻലാൽ ഉള്ള മലയാളിയുടെ നിഗൂഢചിന്ത തന്നെയാണ് എല്ലായ്‌പോഴും 🙏പ്രീയ മലയാളമേ ഇതു നിന്റെ കാഴ്ചയാണ് കൈമോശപ്പെടുത്താതിരിക്കുക.. 👍

You May Also Like

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!! നവാഗതനായ…

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രേക്ഷകർക്കായി ‘ഒരു സംഭവം’ കരുതിവച്ചിട്ടുണ്ട് ‘ഹയ’യിൽ 

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി റോബോ ഫൈറ്റ് ‘ഹയ’യിൽ  24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ്…

ഇത് ഓട്ടോഗ്രാഫിലെ ശാലിൻ സോയ തന്നെയല്ലേ ?

പ്രശസ്ത ചലച്ചിത്ര നടി ശാലിൻ സോയ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ്…

‘ലിയോ’ എന്ന ചിത്രത്തിന് ആദ്യം ഉദ്ദേശിച്ചിരുന്ന ടൈറ്റിൽ എന്തായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി വെളിപ്പെടുത്തി

‘ലിയോ’ എന്ന ചിത്രത്തിന് ആദ്യം ഉദ്ദേശിച്ചിരുന്ന ടൈറ്റിൽ എന്തായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി ഒരു…