യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മഹാറാണി”.വരുന്ന നവംബർ 24 ന് മഹാറാണി തീയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ റിലീസായി. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും,രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻവള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയിൽ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, ആതിര ദിൽജിത്ത്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

വാലന്റൈന്‍ വരുന്നു, ഓടിക്കോ…

വാലന്റൈന്‍ എന്നാല്‍ എന്താണെന്ന് ഈ അടുത്ത കാലം വരെ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. വാലിന് ഇംഗ്ലീഷില്‍ ടെയില്‍ എന്ന് പറയും. വാലും ടെയിലും കൂട്ടിച്ചേര്‍ത്തുള്ള ഈ പരിപാടി വാലിന് തീ പിടിച്ച് ഓടുന്ന ആളുകളുടെത് ആയിരിക്കും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്റെയൊരു കാര്യം.. തനി പൊട്ടന്‍..

ആകാശത്ത് നിന്ന് വീണ ഒരു കുപ്പി കാരണം എല്ലാത്തരം കുഴപ്പങ്ങളിലും അകപ്പെട്ട ഒരാൾ

നമീബിയയിലെ ഏറ്റവും പ്രശസ്ത നടൻ, സാൻ ബുഷ്മാൻ N!xau Toma. l980 ലെ ഹിറ്റ് ചിത്രം “The Gods must be crazy”… 60 മില്യൺ ഡോളർ വാരിക്കൂട്ടിയ ഈ ചിത്രം കണ്ടിട്ടുണ്ടെങ്കിൽ, ആകാശത്ത് നിന്ന് വീണ ഒരു കുപ്പി കാരണം

ആവര്‍ത്തനം..(കഥ)

കാലന്‍ തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..

നിഹാരയുടെ കിളിക്കൂട് …

പാരിജാതത്തിന്റെ ഏകദേശം മുക്കാല്‍ ഭാഗം ഉയരത്തിലുള്ള ശിഖരത്തിലായിരുന്നു ഇണ പ്പക്ഷികള്‍ കൂട് കെട്ടാന്‍ ആരംഭിച്ചത്.നിഹാരയുടെ വീടിന്റെ…