ഇതിനെ ബോഡി പൊളിറ്റിക്സ് എന്നും ഫെമിനിസം എന്നും പേർ വിളിക്കുന്നത് യഥാർത്ഥ ബോഡി പൊളിറ്റിക്സിനെ അവഹേളിക്കൽ ആണ്

151

Maharoof Keloth
കൺസെന്റ്‌ പ്രധാനമാണ്, അതിനി ബോഡി പൊളിറ്റിക്സിൽ ആയാലും മറ്റെന്ത് തരം രാഷ്ട്രീയ വ്യവഹാരങ്ങളിൽ ആയാലും.

കുട്ടികൾ രക്ഷിതാക്കളുടെ സ്വകാര്യ സ്വത്തല്ല എന്നതായിരിക്കണം അവരും രക്ഷിതാക്കളും പഠിക്കേണ്ട ആദ്യ പാഠം. ഒളിഞ്ഞു നോട്ടങ്ങളും ശാരീരിക അതിക്രമങ്ങളും നടക്കുന്ന സമൂഹത്തിലെ കുട്ടികൾ അതേ സമൂഹം പൊതുബോധത്തിൽ തുറന്നിട്ട ചാലുകളിലൂടെയാണ് അതിന്റെ ഇരകളും പ്രയോക്താക്കളും ആയി ഒരേ സമയം മാറുന്നത്. ശരീരം പാപമാണ് എന്ന ചിന്ത വേരോടുന്ന ആദ്യം ഇടം വീടാണ്. വ്യക്തികളെയും അവർ പേറുന്ന ശരീരത്തെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിച്ചു തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്.

ശരീരത്തെ കാൻവാസ് ആക്കുന്ന മോഡലിംഗ് ഒരേ സമയം കലയും പ്രൊഫഷനും ആണ്. പരമ്പരാഗതഗത സമൂഹത്തിന്റെ ടാബു ചിന്തകൾ ആ കലയെയും അതുപയോഗിക്കുന്ന വ്യക്തികളെയും ബഹിഷ്കരിക്കുന്നു. ആ സമൂഹത്തെ/അതിന്റെ അഴുകിയ ബോധ്യങ്ങളെ പരിഷ്കരിക്കേണ്ടത് രാഷ്ട്രീയമായ ടൂൾ ഉപയോഗിച്ചാണ്, അല്ലാതെ വ്യക്തിയിൽ തുടങ്ങുകയും അവരിൽ വികാസം പ്രാപിച്ചു അവർ തന്നെ കാപ്പിറ്റലൈസ് ചെയ്യുന്ന വ്യക്തിഗത തുണിയുരിയൽ പ്രക്രിയയിലൂടെയല്ല. ശരീരം മുഖം മൂടിയിട്ട് പൊതിഞ്ഞു വെക്കേണ്ടതാണ് എന്ന ബോധത്തെ തകിടം മറിക്കാൻ ആണ് ബോഡി പൊളിറ്റിക്സ് ശ്രമിക്കുന്നത്. അല്ലാതെ മത്തിക്കറി മുളകിട്ടു വെക്കുന്ന യൂ ട്യൂബ് പ്രോപഗാൻഡയല്ലത്.

അത്തരം പ്രോപ്പഗാണ്ടയുടെ കാപ്പിറ്റലൈസേഷൻ ആണ് കുഞ്ഞുങ്ങൾക്ക് ചിത്രം വരച്ചു പഠിക്കാൻ ഉള്ളതാണ് തന്റെ ശരീരം എന്ന ചിന്ത. അതിനെ ബോഡി പൊളിറ്റിക്സ് എന്നും ഫെമിനിസം എന്നും പേർ വിളിക്കുന്നത് യഥാർത്ഥ ബോഡി പൊളിറ്റിക്സിനെ അവഹേളിക്കൽ ആണ്. കുഞ്ഞു തന്റേതാണ് എങ്കിലും കൺസെന്റ് എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത പ്രായത്തിൽ ഇത്തരം കാര്യങ്ങൾക്ക് കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് നിയമപരമായ നടപടികൾ ആവശ്യമായ ഒഫെൻസ് തന്നെയാണ്.

ഇത്തരം ഫെയ്ക്ക് പേഴ്‌സനാലിറ്റീസ് ഫെമിനിസത്തെയും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചു പറയുമ്പോൾ സ്വതവേ ഇടുങ്ങിയ ചിന്താഗതി വെച്ചു പുലർത്തുന്ന ഒരു സമൂഹത്തെ നവീകരിക്കുന്ന പ്രക്രിയ അപൂർണമായി തന്നെ തുടരും എന്നതാണ് നെറ്റ് റിസൾട്ട്. അതൊരു ചെറിയ ഡാമേജ്‌ അല്ല താനും.