മഹാസമുദ്രം : കണ്ണീരിൽ കുതിർന്ന കാൽപന്ത്
Bilal Nazeer
ഫുട്ബാൾ ലോക കപ്പിൻ്റെ ആവേശത്തിൽ അലിഞ്ഞുചേരുന്ന ഒരു സിനിമ കാണണം എന്ന മോഹം എന്നെ കൊണ്ടെത്തിച്ചത് കടാപ്പുറത്തിൻ്റെ മെസ്സിയും, റൊണാൾഡോയും, നെയ്മറും ഒക്കെ ആയ ഇസ്ഹാക്കിൻ്റെ മുന്നിൽ കടാപ്പുറത്തെ സ്റ്റാർ സ്ട്രൈക്കറും മിഡ്ഫീൽഡറും ഡിഫണ്ടറും ഒക്കെയാണ് ഏട്ടൻ. പക്ഷേ കളി ഉള്ള ദിവസം കൃത്യമായി മീൻപിടിക്കാൻ പോയിട്ട് ഒരു ഗോൾ വീണ് കഴിഞ്ഞേ വരൂ. ആഹ്ലാദിക്കുന്ന എതിരാളിയുടെ മുൻപിലേക്ക് സബ്സ്റ്റിറ്റ്യൂട്ട് ആയി ഏട്ടൻ വരുന്നു. ഒരു ഏട്ടനെ പ്രതീക്ഷിച്ചു നിക്കുന്ന 7 സ്റ്റാർസ് ഗുണ്ടകൾ 7 ഏട്ടൻ ഒരുമിച്ച് സബ്സ്റ്റിറ്റ്യൂട്ട് ഇറങ്ങുന്നത് കണ്ട് അന്തം വിട്ട് നിക്കുന്ന ഗ്യാപ്പിൽ സൈക്കിൾ ബ്രാൻഡ് അഗർബത്തീസ് കിക്കിലൂടെ ടീമിനെ വിജയിപ്പിക്കുന്നു.
ഏട്ടൻ മാസ്സ് ആണെങ്കിലും തേങ്ങുന്ന ഒരു ഹൃദയം ഉണ്ട്. തൻ്റെ പ്രാണ സഖി ഒപ്പമില്ല എന്നതാണ് കാരണം. ഏട്ടനൊപ്പം ബോട്ടിൽ വെച്ച് പുറം കടലിൽ നടക്കാനിരുന്ന first night മുടക്കിയ തൻ്റെ പൊന്നാങ്ങളയെ തലക്കടിച്ച് കൊല്ലുന്നു ലൈല ചേച്ചി. ബോഡി ഒളിപ്പിക്കുന്ന ടെക്നിക് അന്ന് പഠിച്ചിട്ടില്ലാത്ത ഏട്ടൻ ഭാര്യയേയും ബോഡിയും പോലീസിൽ ഏൽപിച്ചു കരഞ്ഞു കൊണ്ട് പോകുന്നു. ഇത് സഹിക്കാൻ വയ്യാതെയാണ് ഏട്ടൻ പാട്ടും പാടി ഡാൻസും കളിച്ചു കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്നത്.
നാട്ടിലെ പ്രധാന ക്രിമിനലാണ് എംഎൽഎ സായ് കുമാറിൻ്റെ അനന്തിരവൻ. പെൺകുട്ടികളെ കയറി പിടിച്ചും പീഡിപ്പിച്ചും നടക്കുന്ന അലവലാതി ആയ അനന്തിരവന് ചോറും കറിയും വെച്ച് കൊടുക്കാൻ ഊമയായ ഒരു പാവം പെണ്ണിനെ വീട്ടിൽ ഒറ്റക്കാക്കി സായ് കുമാർ പോകുന്നു. തിരിച്ചെത്തുമ്പോൾ തൻ്റെ അനന്തിരവൻ ആ പെൺകുട്ടിയെ പുതപ്പിച്ച് കിടത്തിയത് സഹിക്ക വയ്യാതെ അവനെ കുത്തികൊല്ലുന്നു. ഇത് കാണുന്ന ഏട്ടൻ പോലീസിൽ പറയാൻ ഒരുങ്ങുന്നു. തന്നെ ഒറ്റു കൊടുക്കാതിരുന്നാൽ മുടങ്ങിപ്പോയ first night നടത്തി തരാം എന്ന് പറയുന്ന സായ് കുമാറിനോട് കാശ് എത്ര ചിലവാകും എന്ന് ഏട്ടൻ ചോദിക്കുന്നു. ഭാര്യയെ പരോളിൽ ഇറക്കി തരാം എന്നാണ് പുള്ളി ഉദ്ദേശിച്ചത് എന്നറിഞ്ഞ് ഏട്ടൻ തകർന്നു പോകുന്നു.
ട്രെയിൻ ഇടിച്ച സുഹൃത്തിൻ്റെ അച്ഛന് operation നടത്താൻ 3 ലക്ഷം രൂപ വേണം. Western union money transfer വഴി കുറച്ച് കാശ് കിട്ടുന്നു. ബാക്കി കാശ് കളി ജയിച്ചാൽ കിട്ടും. എന്നാൽ ഏട്ടനെ പൂട്ടാൻ ഏട്ടൻ്റെ അച്ഛനെ വില്ലന്മാർ തട്ടിക്കൊണ്ടു പോയി പുറം കടലിൽ വെക്കുന്നു. പുറം കടലിലേക്കുള്ള വഴി ചോദിച്ചറിയുന്ന ഏട്ടൻ ഒരു പ്ലാൻ ഇടുന്നു.ഒരു ഗോൾ അടിച്ചിട്ട് കടലിൽ പോയി അച്ഛനെ രക്ഷിച്ച് തിരിച്ച് വന്ന് അടുത്ത ഗോൾ അടിച്ച് ടീമിനെ ജയിപ്പിക്കാം എന്നതാണ് പ്ലാൻ. പക്ഷേ അതിന് ഫുട്ബോൾ, ടെസ്റ്റ് മാച്ച് ആക്കേണ്ടി വരും. എന്തായാലും കളി ജയിപ്പിച്ച ഏട്ടൻ വില്ലനോട് മാസ്സ് ഡയലോഗ് അടിക്കുന്നു
ഏട്ടൻ : കടലിൽ പോയാലും കളിക്കാൻ പോയാലും ഇസ്ഹാഖ് കൈ നിറച്ച് വാരിക്കൊണ്ടെ വരൂ
വില്ലൻ : അപ്പോ കക്കൂസിൽ പോയാലോ?