“മഹാവീര്യറിന്റെ ക്ലൈമാക്സ് മാറ്റം”
നിവിൻ പോളിയും ഏബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച മഹാവീര്യർ ഈ അടുത്ത ദിവസം ആണ് OTT റിലീസ് ആയത്. തിയേറ്റർ റിലീസ് ആയി ഒരാഴ്ച്ചയ്ക്ക് ശേഷം ചിത്രത്തിന്റെ അവസാന ഭാഗത്ത് പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാൻ ക്ലൈമാക്‌സ് ഭാഗത്ത് അണിയറ പ്രവർത്തകൾ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.തിയേറ്ററിൽ മാറ്റങ്ങളോടെ രണ്ടാമത് ചേർത്ത ക്ലൈമാക്സ് ആണ് മഹാവീര്യറിന്റെ സൺ നെക്സ്റ്റിന്റെ OTT ഫയലിൽ ഉള്ളത്.
ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രമാണ് മഹാവീര്യർ.പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയത് ഏബ്രിഡ് ഷൈനാണ്.ടൈം ട്രാവലും ഫാന്റസിയും കോടതിയും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.
ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും കോടതി നടപടികളും,എല്ലാ കാലഘട്ടത്തിനും ഉതകുന്ന രാഷ്ട്രീയവുമെല്ലാമാണ് ചിത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചപ്പോഴും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ക്ലൈമാക്സ് ഭാഗത്ത് പ്രേക്ഷകർക്ക് ചെറിയൊരു ആശയക്കുഴപ്പംനിലനിൽക്കുന്നത് കൊണ്ട് തന്നെ അത് പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.