Entertainment
മഹാവീര്യർ സിനിമയിൽ നീക്കം ചെയ്ത രംഗം

മലയാളസിനിമയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രമേയത്തെ അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം എം മുകുന്ദന്റെ കഥയാണ്. നിവിൻ പോളി , ആസിഫ് അലി മുതലായവർ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാലിപ്പോൾ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശ്രീകാന്ത് മുരളി ഉൾപ്പെടുന്ന കോടതി രംഗമാണ് വിഡിയോയിൽ ഉള്ളത്. തിയറ്ററുകളിൽ റിലീസ് ചെയ്ത പതിപ്പില്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
580 total views, 4 views today