ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്,വിജയ് മേനോൻ, പദ്മരാജ് രതീഷ്, സുധീർ പറവൂർ,മേജർ രവി, മല്ലിക സുകുമാരൻലാൽ, ലാലു അലക്സ്, സുധീർ കരമന, കൃഷ്ണ പ്രസാദ്, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പോളിജൂനിയര്‍ പിക്ചേര്‍സിന്‍റെ നിര്‍മ്മിക്കുന്ന നാലാമത് ചിത്രമാണ് മഹാവീര്യര്‍.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ നിവിൻ പോളിയുടെ മഹാവീര്യർ ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സൺനെക്സ്റ്റാണ്. ഫെബ്രുവരി 9 അർദ്ധരാത്രി മുതൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സൺനെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു . കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു നേടാൻ കഴിഞ്ഞത്. റീലീസ് കഴിഞ്ഞ് ഒരു വർഷത്തോളം ആയിട്ടും ചിത്രം ഒടിടിയിൽ എത്താതിരുന്നത് നിരവധി ചർച്ചകൾക്ക് കാരണമായിരുന്നു.
Muhammed Sageer Pandarathil
മലയാള ചലച്ചിത്ര ലോകത്തിലേക്ക് ഫാന്റസിയുടെ ജാലകം തുറന്നിടുന്ന ‘മഹാവീര്യര്‍’ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സമകാലീകമായി പ്രേക്ഷകരോട് സംവദിക്കുന്ന ഒരു ചിത്രമാണ്.എം മുകുന്ദന്റെ കഥക്ക് എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം വേറിട്ട സിനിമ കാഴ്‍ചകള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഒരു ദൃശ്യ വിസ്‍മയമായിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് നിരാശയുമായിരിക്കും.ചിത്രം ആരംഭിക്കുമ്പോൾ ലാല്‍ കഥാപാത്രമായ മനോമയ രാജ്യത്തെ മഹാരാജാവായ രുദ്ര മഹാവീര ഉഗ്രസേനന് വിട്ടുമാറാത്ത എക്കിള്‍ അസുഖമാണ്. ഇതിൽ നിന്ന് രക്ഷനേടാൻ മഹാരാജാവ് ആസിഫ് അലി കഥാപാത്രമായ മന്ത്രി വീരഭദ്രനോട് ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ മന്ത്രി ആ പെണ്ണിനെ തേടി പുറപ്പെടുന്നു.
തുടര്‍ന്ന് വർത്തമാന കാലത്തിലേക്ക് പോകുന്ന ചിത്രത്തിൽ സുധീർ പറവൂരിന്റെ കഥാപാത്രമായ ബാബുക്കുട്ടൻ ഒരു പുലർച്ചെ പാൽ വിതരണത്തിനായി ക്ഷേത്രത്തിന്റെ ആൽമരത്തിനടുത്തുകൂടെ പോകുമ്പോഴാണ് നിവിൻ പോളിയുടെ ‘അപൂര്‍ണാനന്ദ’ എന്ന യുവ സന്യാസിയുടെ ‘വത്സാ’ എന്ന വിളി കേൾക്കുന്നത്.തുടർന്ന് ക്ഷേത്രത്തിൽ തൊഴാൻ വന്ന മല്ലിക സുകുമാരന്റെ കഥാപാത്രമായ കലാദേവിയും തുടങ്ങിയവരെല്ലാം ആ യുവ സന്യാസി വര്യനെ പുകഴ്ത്തി സംസാരിക്കുന്നു. ഈ സമയത്തതാണ് സുധീർ കരമനയുടെ കഥാപാത്രമായ ക്ഷേത്ര പൂജാരി ദാമോദരൻ പോറ്റി അമ്പലത്തിലെ വിഗ്രഹം കാണാനില്ല എന്നറിയിക്കുന്നത്. താമസിയാതെ വിഗ്രഹം സ്വാമിയുടെ ഭാണ്ഡത്തിൽ നിന്നും കണ്ടെത്തുന്നു. അറസ്റ്റിലായ സ്വാമിയെ പത്മരാജ് രതീഷിന്റെ കഥാപാത്രമായ
ലക്ഷണയുക്തയായ പെണ്ണിനെത്തേടി ചിത്രപുരി ഗ്രാമത്തിലെത്തിയ മന്ത്രി വീരഭദ്രൻ കർഷകനായ കൃഷ്ണപ്രസാദിന്റെ കഥാപാത്രമായ കൃഷ്ണനുണ്ണിയുടെ സുന്ദരിയായ മകളായ ശാൻവി ശ്രീവാസ്തവയുടെ കഥാപാത്രമായ ദേവയാനിയെ കാണുന്നു.അവരെ മഹാരാജാവിന്റെ ആവശ്യം അറിയിച്ചെങ്കിലും സമ്മദിക്കാത്തതിനാൽ ബലമായി പിടിച്ചു കൊണ്ടുപോകേണ്ടി വരുന്നു. ഇതിനെ തടുക്കാൻ അയക്കാരനും ഗായകനുമായ സൂരജ് എസ് കുറുപ്പിന്റെ കഥാപാത്രമായ ഗോപികിഷൻ ശ്രമിച്ചുവെങ്കിലും പരാജിതനാവുന്നു. സിദ്ദിക്കിന്റെ കഥാപാത്രമായ വീരേന്ദ്രകുമാർ എം എം ആണ് വിഗ്രഹമോഷണ കേസ് നടക്കുന്ന കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്. ലാലു അലക്സിന്റെ കഥാപാത്രമാണ് പബ്ലിക് പ്രൊസിക്യൂട്ടർ. സ്വാമിക്ക് വക്കീലില്ലാത്തതിനാൽ സ്വന്തമായാണ് വാദിക്കുന്നത്. അങ്ങിനെ കേസ് പുരോഗമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോടതിയിൽ ഭൂതകാലവും വർത്തമാനകാലവും സംഗമിക്കുന്നത്.
ഒരു രാജ്യത്തിന്റെ ഭരണാധികാരി അയാളുടെ പ്രശ്നപരിഹാരത്തിനായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. എന്നാൽ ആ ബുദ്ധിമുട്ട് അവർ അറിയാതിരിക്കാൻ മോഹനവാഗ്ദാനങ്ങൾ നൽകി സുഖിപ്പിക്കുന്നതിനാൽ അവർ ഭരണാധികാരിയെ വിശ്വസിക്കുന്നു.പക്ഷേ അന്തിമഫലം ജനങ്ങളുടെ കണ്ണുനീരാണ്. ആ വീര്യമേറിയ പാനീയം ഭരണാധികാരികളെ മദോന്മത്തരും ആനന്ദചിത്തരും ആക്കുന്നു. ഇതാണ് കോടതിമുറിയിൽ നടക്കുന്ന സംവാദത്തിൽ നിന്ന് പ്രേക്ഷകർക്ക് വായിച്ചെടുക്കാൻ സാധിക്കുന്ന രാഷ്ട്രീയം. കലാഭവൻ പ്രചോദ്, വിജയ് മേനോൻ, മേജർ രവി, നിധിൻ സേവ്യർ, പ്രമോദ് വെളിയനാട്, ഷൈലജ അമ്പു തുടങ്ങിയവർ അവരുടെ തലങ്ങളിൽ ഗംഭീരമാക്കിയപ്പോലെ ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ഇഷാൻ ചാബ്രയുടെ സംഗീതവും മികവുറ്റതാണ്. രാജഭരണം അവസാനിച്ചിട്ടും ഇപ്പോഴും അധികാരവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെയും ബാനറിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ്.