മഹാവീര്യര്‍: An Adult Amar Chithra Katha (ആസ്വാദനനാശമുക്തം)

Dev Anand

മുതിര്‍ന്നവര്‍ക്കുള്ള അമര്‍ചിത്രകഥയെന്നാണ് ഭരദ്വാജ് രംഗന്‍ ഈ സിനിമയ്ക്ക് നല്‍കിയ വിശേഷണം. ബഹുവിധമാനങ്ങളില്‍ ആ ഉപമ മഹാവീര്യര്‍ ആര്‍ഹിക്കുന്നതായി അനുഭവപ്പെട്ടു.പല സിനിമാക്കാര്‍ തങ്ങളുടെ സിനിമയുടെ പരാജയത്തിന് എക്സ്ക്യൂസായി എടുത്തു പറയുന്നതും നമ്മള്‍ കേട്ട് പഴകിയതുമായ ഒരു വാക്കാണ്‌ ‘എക്സ്പിരിമെന്‍റല്‍’. പരീക്ഷണ സിനിമകള്‍ക്ക് പലപ്പോഴും അവ അര്‍ഹിക്കുന്ന പരിഗണനയും സാമ്പത്തിക വരവേല്‍പ്പും ഇവിടെ കിട്ടുന്നില്ല എന്നത് പ്രത്യക്ഷമായ ഒരു വസ്തുതയാണെങ്കിലും പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കാത്തതിന് വലിയൊരു കാരണം അത്തരം സിനിമകള്‍ക്ക് പലപ്പോഴും commercial അല്ലെങ്കില്‍ എന്റർറ്റൈന്മെന്റ് ഇല്ലാത്തതാണ്.

ഒരു സിനിമ ഒരേ സമയം കാണികള്‍ക്ക് connect ആവും വിധം രസകരവും അതേ അളവില്‍ ആഖ്യാനത്തില്‍ പുതുമയും വ്യതസ്തതയും കൊണ്ടുവരുക എന്നത്, it’s a rare combination.മഹാവീര്യര്‍ തീര്‍ച്ചയായും അങ്ങനെയൊരു സിനിമയായാണ് അനുഭവപ്പെട്ടത്. വളരെ കൌതുകപരമായ പല കാരണങ്ങളാല്‍ സഞ്ചരിക്കുന്ന exotically interesting story plot.പടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് ഒരു specific genreല്‍ കൊണ്ടിടാന്‍ പറ്റിയ ഒന്നല്ല എന്നതാണ്. ഫാന്റസി , പിരീഡ് ഡ്രാമ , കോർട്ട് റൂം ഡ്രാമ , സറ്റയർ , ടൈം ട്രാവൽ , സ്പിരിച്വൽ ഫിക്ഷൻ . ഇതില്‍ ഏത് വേണമെങ്കിലും ആവാം, ഇതില്‍ എല്ലാം ആവാം അല്ലെങ്കില്‍ മേല്‍ പറഞ്ഞതോന്നും അല്ലാതിരിക്കാം. ഒരു രണ്ടാം ആസ്വാദനത്തിൽ കൂടുതല്‍ തിയറീസ് ഉരുത്തിരിഞ്ഞു വരാന്‍ ഇവിടെ സ്പേസ് നല്‍കുന്നുണ്ട്. അതാണ്‌ ഈ എബ്രിഡ് ഷൈന്‍ ചിത്രത്തിന്‍റെ ഭംഗിയും.

വളരെ കാലത്തിന് ശേഷം നിവിനെ ബിഗ്‌ സ്ക്രീനില്‍ കാണുമ്പോഴുള്ള സന്തോഷത്തേക്കാള്‍, ഒട്ടും പിടി തരാത്ത ഒരു കാരക്റ്ററായി, സിനിമ തീരും വരെ, അയാളെ കാണിക്കുന്ന ഫ്രേമുകളില്‍ എല്ലാം ഒരല്‍പ്പങ്കിലും ഇന്ററസ്റ്റിംഗ് ഫാക്ടർ ഇപ്പോഴും തരുന്നതിലെ സംതൃപ്തി ആണ് തോന്നിയത്. അപൂര്‍ണ്ണാനന്ദ സ്വാമി തീര്‍ച്ചയായും നിവിന്‍റെ കരിയറിലെ സമാനതകളില്ലാത്ത കഥാപാത്രമായിരിക്കും. മിസ്റ്ററി മുഴുവന്‍ അപൂര്‍ണ്ണാനന്ദയ്ക്കാണെങ്കിലും style and charm മുഴുവന്‍ അസിഫ് അലിയുടെ വീരഭദ്രന്‍റെ കയ്യില്‍ ഭദ്രം. വേറെ തലത്തിലുള്ള ഒരു grace തോന്നി ആസിഫിനെ ഈ റോളില്‍ കണ്ടപ്പോള്‍. കുറ്റവും ശിക്ഷയ്ക്കും ശേഷം മഹാവീര്യര്‍ – നല്ലൊരു പെസിലാണ് അയാളുടെ ഗ്രാഫ്.

പിന്നെ തീര്‍ച്ചയായും എടുത്ത് പറയേണ്ടവര്‍ ആണ് രുദ്രമാഹാവീര ഉഗ്രസേന മഹാരാജാവായി വന്ന ലാലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ സിദ്ദിഖും മല്ലികാ സുകുമാരന്‍റെ കഥാപാത്രവും. ഓരോ ഡയലോഗും, ഓരോ നോട്ടം പോലും spot on ആയിരുന്നു. എന്തുകൊണ്ടോ ഇവരോട് കിടപിടിക്കുന്നതില്‍ പലപ്പോഴും ലാലു അലക്സ് പിന്നോട്ടായത് പോലെ തോന്നി.പടം ‘ഇന്റര്‍നാഷണല്‍’ വിഷ്വല്‍സിന്‍റേയും മ്യുസിക്കിന്‍റേയും അയ്യരുകളിയായിരുന്നു. നേരത്തേ പറഞ്ഞ പോലെ സിനിമയെ exotically interesting ആക്കുന്നതില്‍ സിനിമാറ്റോഗ്രഫറും മ്യുസിക് ഡയറക്ടറും കൂടെ കോസ്റ്റ്യൂം ഡിസൈനറും എടുത്ത ജോലി വലിയ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങ്ങും നല്ലതായി തോന്നി.

സിനിമ മുന്നേറുന്നത് ഡയലോഗുകളിലൂടെ ആണ്. വാദവും പ്രതിവാദവുമായി കോടതിക്ക് അകത്ത് വെച്ച് നടക്കുന്ന തമാശകള്‍ക്ക് ആദ്യ പകുതി തീരുന്ന വരെ അവസാനമില്ല. പിന്നീട് രണ്ടാം പകുതിയെ നയിച്ച് കൊണ്ട് പോകുന്നത് മനുഷ്യസമത്വത്തിന്റെ യൂണിവേഴ്സൽ ചോദ്യങ്ങളും, ജനാധിപത്യവും രാജവാഴ്ചയും മാറ്റുരക്കുമ്പോള്‍ പ്രജയുടെ നീതി എന്ന സമസ്യയുമാണ്. ഇതിനിടയില്‍ ആക്ഷേപഹാസ്യങ്ങളാലും ഡാര്‍ക്ക്‌ ഹ്യൂമാറാലും സമൃദ്ധമായ അനവധി സമാന്തരഗതികള്‍.

തിരക്കഥയ്ക്ക് ആധാരമായ M. മുകുന്ദന്‍റെ ചെറുകഥ ഏതെന്ന് അറിയില്ല. പക്ഷെ, അതിനെ മനസ്സിലിട്ട് വളര്‍ത്തി ഒരു സിനിമയുടെ സാഹിത്യത്തിലേക്ക് പാകപ്പെടുത്തി വിട്ടുവീഴകള്‍ക്ക് സമരസപ്പെടാതെ പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച സംവിധായകനും തിരകഥാകൃത്തും – Typical Abrid Shine.
ഇത്രയും വലിയൊരു സാഹസത്തിന് മുതിരാന്‍ ധൈര്യം കാണിച്ച സംവിധായകനും നിര്‍മാതാക്കളും (especially Nivin for choosing this project as a comeback film) ഗണ്യമായ അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ പറ്റുമെങ്കില്‍ കാണുക. കാരണം ഒരേ സമയം പമ്പ് ചെയ്ത് കേറുന്ന സംഗീതവും ദൃശ്യങ്ങളും അതിശയിപ്പിക്കുമ്പോള്‍, ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കാനും വണ്ടറടിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ ഒരു കുറവുമില്ലാതെ യഥേഷ്ടം ഈ അത്ഭുതസിനിമ തരുന്നുണ്ട്.Quoting Baradwaj Rangan again “The film is so out of the box.. there is no box at all!”

***

Arun Paul

ഇറ്റാലിയൻ സിനിമയായ Salò (or The 120 daysof Sodom) കുറെയാൾക്കാരെ ഒരിടത്ത് പൂട്ടിയിട്ട് ശാരീരികവും മാനസികവും ലൈംഗീകവുമായി പീഡിപ്പിക്കുന്ന ഒരു കൂട്ടരുടെ കഥ മാത്രം പറഞ്ഞ art film അല്ല, അതിൽ fascism, social inequality, capitalism എന്നിവയൊക്കൊ വിഷയങ്ങളായി വരുന്നുണ്ട്.സ്പാനിഷ് ചിത്രമായ El Hoyo (The Platform) തട്ടു തട്ടുകളായി തിരിച്ച ജയിലറകൾക്കുള്ളിൽ മുകളിൽ നിന്നും താഴേയ്ക്ക് കൂടുതലിൽ നിന്നും കുറവിലേക്കെന്ന പോലെ ഭക്ഷണം വിളമ്പുന്ന കഥപറഞ്ഞ സയൻസ് ഫിക്ഷൻ സിനിമ മാത്രമല്ല. കൺസ്യൂമറിസത്തിന്റെ വികൃതമുഖങ്ങൾ കാണിച്ചു തന്ന ഒരു സറ്റയർ കൂടിയാണ്.

‘മഹാവീര്യർ’ ഇന്ന് കണ്ടു കഴിഞ്ഞിറങ്ങിയപ്പോഴും തോന്നിയത് മേൽപറഞ്ഞ സിനിമകൾ ഉദാഹരിച്ചത് പോലെ അത് “രാജാപാർട്ട് കാലത്തുള്ള ഒരു കേസ് പുതിയ കാലഘട്ടത്തിന്റെ കോടതിയിൽ വരുന്ന ഒരു ഫാന്റസി സിനിമ” മാത്രമല്ല എന്നാണ്. ഉപരിപ്ലവമായി പറഞ്ഞു പോയ ആ കഥയുടെ ഉള്ളിൽ സാമൂഹ്യശ്രേണിയിൽ (social hierarchy) മുന്നിൽ നിൽക്കുന്നവർക്ക് വ്യവസ്ഥിതിയുടെയും (system), നിയമത്തിന്റെയും (justice) മേലുള്ള മേൽക്കോയ്മ എന്ന യൂണിവേഴ്സൽ ആശയവും ഏത് കാലത്തും അതങ്ങനെ തന്നെ എന്ന തീർച്ചപ്പെടുത്തലും humor, dark humor, courtroom drama, fantasy, spiritual, satire, political commentary, time travel എന്നിങ്ങനെ പലവിധ ജോണറുകളിലായി പറഞ്ഞു പോകുന്നുണ്ട്.

തുടക്കം മുതൽ Majority audience നും enjoyable ആയ ഒരു തമാശ സിനിമ പോലെ പോകുന്ന കഥാവതരണം interval ന് ശേഷം മുഴുവനായി ട്രാക്ക് മാറുന്നത് ഭൂരിപക്ഷം വരുന്ന പ്രേക്ഷകനെ സംബന്ധിച്ച് വലിയ negative ആണ്. കാരണം ഒന്നാം പകുതിയുണർത്തുന്ന പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിട്ടാണ് രണ്ടാം പകുതിയിൽ സിനിമ സഞ്ചരിക്കുന്നത്. എന്നാൽ അവതരണത്തിൽ out of the box thinking കാംക്ഷിക്കുന്നവർക്ക് ആസ്വദിക്കാനും ചിന്തിക്കാനും ഇടനൽകി പോകുന്ന post interval, second and third act of the film ആ ഒരു മണിക്കൂർ കൊണ്ട് explore ചെയ്യാൻ ശ്രമിക്കുന്ന ആശയങ്ങളും അവതരിപ്പിക്കാൻ ശ്രമിക്കുന്ന genre കളും വ്യത്യസ്തത ആഗ്രഹിക്കുന്ന ന്യൂനപക്ഷം മാത്രം വരുന്ന സിനിമാസ്നേഹികൾക്ക് ഒരു വിരുന്നാണ്. പ്രത്യക്ഷത്തിൽ ആരോചകമായി തോന്നുന്ന ചില രംഗങ്ങളുമായി സിനിമ എത്തുന്ന മൂന്നാം ഘട്ടം (third act) രണ്ടാമതാലോചിക്കുമ്പോൾ എത്ര ധൈര്യപൂർവമാണ് ചമയ്ക്കപ്പെട്ടത് എന്നതിശയിപ്പിക്കുന്നു.
കോടതിയ്ക്കുള്ളിൽ സംഭവിക്കുന്ന പ്രസ്തുത രംഗങ്ങൾ spoon feeding പതിവായ മലയാള സിനിമയുടെ ഫോർമാറ്റിൽ വിചിത്രമായി തന്നെ പലർക്കും തോന്നും. പക്ഷെ ആ വൈചിത്ര്യത്തിനപ്പുറം ആ സീനുകൾ സംസാരിക്കുന്ന ആശയം വരികൾക്കിടയിലെ വായനയ്ക്ക് വിത്തിടും വണ്ണമാണ് എന്നാണ് തോന്നിയത്.
അപൂർണാനന്ദൻ എന്ന protagonist (?) കഥാപാത്രം ഒരു കൊമേഴ്‌സ്യൽ സിനിമയിൽ നായകൻ/നായിക എങ്ങനെയാവണം എന്ന പ്രേക്ഷകമനസ്ഥിതിയെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അത് ആ കഥാപാത്രത്തിന്റെ പേര് പോലെ തന്നെ അവസാനിപ്പിച്ചതും വ്യക്തിപരമായി ഇഷ്ടപ്പെട്ടു. മറ്റു കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്നവരുടെ പ്രകടനങ്ങളും വ്യക്തമായും വ്യക്തിത്വമുള്ളവയായും തോന്നി.

സിനിമയുടെ മേൽപ്പറഞ്ഞ വശങ്ങൾക്ക് ഉത്പ്രേരകമായി വർത്തിക്കുന്ന മറ്റു ഘടകങ്ങളിൽ എടുത്ത് പറയേണ്ടത് പശ്ചാത്തലസംഗീതവും രംഗസജ്ജീകരവുമാണ്. ചില രംഗങ്ങളുടെ പിന്നണിയിൽ കേൾക്കുന്ന സംഗീതം അന്തർദേശീയ നിലവാരം പുലർത്തിയതായി തോന്നി. കലാസംവിധാനത്തിനും മറ്റും ഇത്തരമൊരു പരീക്ഷണ സിനിമയിൽ കാര്യമായ തോതിൽ സ്ഥാനം നൽകിയത് തങ്ങളുടെ product ഏറ്റവും നല്ല quality യിൽ പുറത്തെത്തിയ്ക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം സിനിമാക്കാരുടെ ആത്മാർഥ ശ്രമങ്ങളായി കരുതുന്നു.
നിവിൻ പോളി എന്ന യുവതാരത്തിന്റെ കുറെ തമാശകൾ, മലയാളത്തിലെ ആദ്യ ടൈം ട്രാവൽ സിനിമ എന്ന hype, ഒരു so called big budget fantasy സിനിമ എന്നൊക്കെ പ്രതീക്ഷിച്ചു പോയാൽ വളരെയധികം നിരാശയോടെയും, എന്നാൽ മാറ്റങ്ങൾ, വ്യത്യസ്തതകൾ, കേവലം കാഴ്ചകൾക്കപ്പുറം പ്രേക്ഷകന് ചിന്തിക്കാൻ വക തരൽ എന്നിവയൊക്കെ പ്രതീക്ഷിച്ച് ഒരു മൾട്ടിജോണർ സിനിമ കാണാൻ കയറിയാൽ സന്തോഷത്തോടെയും തീയേറ്ററിൽ നിന്ന് ഇറങ്ങി വരാവുന്ന ഒരു സിനിമ.വ്യക്തിപരമായി പറഞ്ഞാൽ കാര്യമായി ഇഷ്ടപ്പെട്ടു ☺️
****

 

Leave a Reply
You May Also Like

ജീവൻ നിലനിർത്താനും, അതേ സമയം പ്രതികാരം ചെയ്യാനും, ചെവ് നടത്തുന്ന പരിശ്രമങ്ങൾ

Eldhose Mathew Crank1 : ജേസൺ സ്‌റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി,…

“അയാളുടെ മുപ്പതിലേറെ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്”, സന്തോഷ് വർക്കിയുടെ ശല്യത്തെ കുറിച്ച് നിത്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനൻ. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമാണ് താരം കൂടുതലും…

പിന്നിൽ പതിയിരിക്കുന്ന ആ അദൃശ്യ ശക്തിയെ തേടി ഫീനിക്സ് പറന്നുയരാൻ പോകുന്നു

പിന്നിൽ പതിയിരിക്കുന്ന ആ അദൃശ്യ ശക്തിയെ തേടി ഫിനീക്‌സ് പറന്നുയരാൻ പോകുന്നു, കാത്തിരിക്കുക. ഹൊറർ ത്രില്ലർ…

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ അണുബാധയെ തുടർന്ന്…