പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കി നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി വലിയ ക്യാൻവാസിൽ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ ആദ്യഗാനം പുറത്തുവിട്ടു. രാധേ രാധേ വസന്തരാധേ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് . ഇഷാന്‍ ചബ്ര സംഗീതം നല്‍കിയിരിക്കുന്ന വരികൾ എഴുതിയത് ബി.കെ ഹരിനാരായണനാണ് . പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും ഈ ചലച്ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്