ദൃശ്യവിസ്മയമൊരുക്കി ‘മഹാവീര്യർ’ ടീസർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
211 VIEWS

എബ്രിഡ് ഷൈൻ സംവിധാനം ചെയുന്ന നിവിൻ പോളി–ആസിഫ് അലി ചിത്രം മഹാവീര്യർ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് ബാനറുകളിൽ നിവിൻ പോളി, പി. എസ്. ഷംനാസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ദീഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന..തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്ക്, കന്നട നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ഷാൻവിയുടെ ആദ്യ മലയാളം സിനിമയാണ് മഹാവീര്യർ. ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും ഒക്കെയാണ്. എം. മുകുന്ദന്റെയാണ് കഥയ്ക്ക് തിരക്കഥ നിർവഹിച്ചിരിക്കുന്നതും എബ്രിഡ് ഷൈനാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST