തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനടന്മാരിൽ ഒരാളാണ് പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബു . ആന്ധ്രയിലെ മുൻകാല നായകനും, ഇന്നും വലിയൊരു ആരാധക വൃന്ദമുള്ള സൂപ്പർ സ്റ്റാർ കൃഷ്ണയുടെ മകനാണ് മഹേഷ്. മഹേഷ് ബാബുവിന്റെ ഏറ്റവും ഹിറ്റ്‌ ആയ ചിത്രങ്ങൾ ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനെസ്സ്മാൻ തുടങ്ങിയവയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഏഴുപുന്നതരകനിൽ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇന് ബെതലെഹെമിൽ അഭിനയിച്ചിട്ടുണ്ട്.

വിജയ് യുടെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളുടെ ഒറിജിനൽ വേർഷനുകളിലെ നായകൻ എന്ന നിലയിലാണ് മഹേഷ് ബാബുവിന്റെ പേര് തെലുങ്ക് സിനിമ അധികം കാണാത്ത മലയാളികളിൽ ചിലരെങ്കിലും അക്കാലത്ത് ആദ്യമായി ശ്രദ്ധിക്കുന്നത്. 1979 മുതൽ പിതാവ് കൃഷ്ണയുടെ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ എത്തിയ മഹേഷ്, 1999 – ൽ റിലീസായ രാജ കുമാരുഡു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറുന്നത്. ഹിറ്റ് മേക്കർ കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേരിൽ നിന്നാകാം പിന്നീട് ഏറെക്കാലം പ്രിൻസ് എന്നായിരുന്നു ആരാധകർ മഹേഷ് ബാബുവിനെ വിശേഷിപ്പിച്ചിരുന്നത്. സമീപ കാലത്തായി സ്വപിതാവായ കൃഷ്ണയുടെ ടൈറ്റിലായ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലേക്ക് അദ്ദേഹം മാറിയിട്ടുണ്ട്.

സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു ‘സര്‍ക്കാരു വാരി പാട്ട’ എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും ‘സര്‍ക്കാരു വാരി പാട്ട’യില്‍ അഭിനയിച്ചിരുന്നു. ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു പുതുതായി അഭിനയിക്കുക.

നായകനായി അഭിനയിച്ച ബഹുഭൂരിപക്ഷം ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ കരിയർ ഗ്രാഫാണ് മഹേഷ് ബാബുവിന്റേത്. കാര്യമായ അഭിനയ സിദ്ധി ഇല്ലെങ്കിൽ തന്നെയും ഡയലോഗ് ഡെലിവറി അപാരമാണ്. മഹേഷ് ബാബുവിന്റെ ജനപ്രീതി അദ്ഭുതാവഹമാണ്. ബാഹുബലി സീരീസ് RRR എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ എത്തിച്ച, ഷോ മാൻ എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകൻ മഹേഷ് ബാബുവാണ്. അതിലൂടെ അദ്ദേഹം പാൻ ഇന്ത്യൻ താരമായി മാറട്ടെ എന്ന് ഈ പിറന്നാൾ വേളയിൽ ആശംസിക്കുന്നു. ആഗസ്റ്റ് 9 ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം .

മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ പങ്കുവെച്ചാണ് ആരാധകരടക്കം ജന്മദിന ആശംസകള്‍ നേരുന്നത്. ഇപ്പോഴിതാ എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മഹേഷ് ബാബു.പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍, എന്റെ സൂപ്പര്‍ ഫാൻസ് എന്ന് എഴുതിയാണ് മഹേഷ് ബാബു നന്ദി പറയുന്ന കുറിപ്പ് തുടങ്ങുന്നത്. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി. നിങ്ങള്‍ നല്‍കുന്ന സ്‍നേഹത്തിന് നന്ദിയുള്ളവരും അനുഗ്രഹീതനുമാണ്. വരാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും മഹേഷ് ബാബു നന്ദി പറഞ്ഞുള്ള കുറിപ്പില്‍ മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

കേരളത്തിൽ ആദ്യമായി ഒരു തെലുങ്കു നടന്റെ പിറന്നാളിന് സ്പെഷ്യൽ ഷോ നടത്തി . മഹേഷ് ബാബുവിന്റെ പോക്കിരിയാണ് മുക്കത്തെ റോസ് സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചത് . കേരളത്തിൽ അദ്ദേഹത്തിന് എത്രമാത്രം ഫാൻസ്‌ ഉണ്ടെന്നു വ്യക്തമാകുന്നതാണ് ഷോ.

മുക്കത്തെ റോസ് സിനിമ തിയേറ്ററിൽ നിന്ന്
മുക്കത്തെ റോസ് സിനിമ തിയേറ്ററിൽ നിന്ന്

**

Leave a Reply
You May Also Like

തേജ സജ്ജ നായകനാകുന്ന ചിത്രം ‘മിറൈ’; റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തീയേറ്റർ സ്ക്രീനുകളിലേക്ക് തിരിച്ചെത്തുന്നു

“ഒരു പടം പരാജയപ്പെട്ടാൽ മമ്മൂട്ടി എന്ന നടന് കിട്ടുന്ന ഒരു പരിഗണന മോഹൻലാലിന് കിട്ടില്ല”, കുറിപ്പ്

Hari Thambayi ഒരു സിനിമ ഇറങ്ങിയാൽ അത് വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും പക്ഷേ സിനിമ പരാജയപ്പെട്ടാൽ…

നാദിർഷ – റാഫി ടീമിൻ്റെ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ‘ യിലെ ‘കണ്ടേ ഞാൻ ആകാശത്തൊരു’ എന്ന വീഡിയോ സോങ് പുറത്തിറങ്ങി

നാദിർഷ – റാഫി ടീമിൻ്റെ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ‘ യിലെ…

എന്നാലും ഭാസീ ഇങ്ങനെ മാപ്പ് പറഞ്ഞ് മാപ്പിന്റെ വില കളയരുത് !

Sujin EXtazy നീയൊന്ന് മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേയൊള്ളു ഭാസി! ഞാൻ എവിടെ വേണേലും വന്നു…