Mahesh Babu

സ്നേഹം, ലൈംഗികത

ആളുകൾ സ്നേഹവും ലൈഗികതയും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ് നിരന്തരം. ലൈഗികത സ്നേഹത്തിൻ്റെ ഭാഗമായിരുന്നേക്കാം, എന്നാൽ ലൈഗികത സ്നേഹമല്ല. ലൈഗികത ശാരീരികമായ ജീവശാസ്ത്രപരമായ ഒരു ആകർഷണം മാത്രമാണ്; ലൈഗികതയിൽ നിങ്ങൾ രണ്ടുപേരായി നിലകൊള്ളുകയും ചെയ്യും. ലൈഗികതയിൽ നിങ്ങൾ മറ്റേവ്യക്തിയിൽ ഉത്കണ്oയുള്ളവനല്ല. നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിലാണ് ഉത്കണ്o. നിങ്ങൾ മറ്റേ വ്യക്തിയെ ചൂഷണം ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നിങ്ങളുടെ ജീവശാസ്ത്രപരമായ ഏതോ സംതൃപ്തിക്കുവേണ്ടി മറ്റേ വ്യക്തിയെ നിങ്ങൾ

ഉപയോഗിക്കുകമാത്രമാണ് ചെയ്യുന്നത്. മറ്റേ വ്യക്തി നിങ്ങളേയും പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ടാണ് ലൈഗികപങ്കാളികൾക്ക് ഒരിക്കലും ആഴമാർന്ന അടുപ്പം തോന്നാത്തത്. അവർ മറ്റേവ്യക്തിയെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവിടെ മറ്റേവ്യക്തി ഒരു ‘വ്യക്തി’യല്ല, മറ്റേ വ്യക്തി ഒരു ‘നീ’ അല്ല, മറ്റേ വ്യക്തി ഒരു ‘അത്’ മാത്രമാണ്, നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു വസ്തുമാത്രം. മറ്റേ വ്യക്തിയാണെങ്കിൽ നിങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആഴത്തിൽ നോക്കിയാൽ പരസ്പരം ചെയ്യുന്ന സ്വയംഭോഗമല്ലാതെ മറ്റൊന്നുമല്ല അത്. മറ്റേ വ്യക്തിയെ ഒരു ഉപകരണമായി പ്രയോജനപ്പെടുത്തുന്നു. അത് സ്നേഹമല്ല, കാരണം നിങ്ങളവിടെ മറ്റേ വ്യക്തിയെക്കുറിച്ച് ഉത്കണ്ഠിതനാകുന്നില്ല.

 

സ്നേഹം ആകപ്പാടെ വ്യത്യസ്തമാണ്. അത് മറ്റേ വ്യക്തിയെ പ്രയോജനപ്പെടുത്തുന്നില്ല. അത് മറ്റേ വ്യക്തിയെക്കുറിച്ച് ഉത്കണ്oയുള്ളതാണ്. അത് മറ്റേ വ്യക്തിയിൽ സന്തുഷ്ടനായിരിക്കൽ മാത്രമാണ്. ഒരു വ്യക്തിയിൽനിന്നു നിങ്ങൾ നേടുന്ന നിങ്ങളുടെ സന്തോഷമല്ല അത്. മറ്റേ വ്യക്തി സന്തോഷത്തിലാണെങ്കിൽ നിങ്ങൾ സന്തോഷവാനായിരിക്കും. മറ്റേ വ്യക്തിയുടെ സന്തോഷം നിങ്ങളുടെ സന്തോഷമായിത്തീരുന്നു. മറ്റേ വ്യക്തി ആരോഗ്യമാർന്നിരിക്കുമ്പോൾ നിങ്ങൾക്ക് ആരോഗ്യം തോന്നും. മറ്റേ വ്യക്തി നൃത്തം ചെയ്യുകയാണെങ്കിൽ നിങ്ങക്ക് ഉള്ളിൽ ഒരു നൃത്തം അനുഭവപ്പെടും. മറ്റേ വ്യക്തി പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആ പുഞ്ചിരി നിങ്ങളിലേക്ക് തുളച്ച്കയറുകയും അതു നിങ്ങളുടെ പുഞ്ചിരിയായിത്തീരുകയും ചെയ്യും.

സ്നേഹം മറ്റേ വ്യക്തിയുടെ സന്തോഷമാണ്; ലൈഗികത നിങ്ങളുടെ സ്വന്തം സന്തോഷമാണ്, മറ്റേ വ്യക്തിയെ അവിടെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സ്നേഹത്തിൽ മറ്റേ വ്യക്തിയുടെ സന്തോഷം നിങ്ങളുടെ സന്തോഷത്തേക്കാൾ പ്രാധാന്യമുള്ളതായിത്തീരും. സ്നേഹിതാക്കൾ അന്യോന്യം സേവകരായിരിക്കും, ലൈംഗികപങ്കാളികൾ അന്യോന്യം ചൂഷകരായിരിക്കും.

 

സ്നേഹത്തിൻ്റെ പശ്ചാത്തലത്തിൽ ലൈംഗികതയ്ക്ക് നിലനിൽക്കാനാവും, എന്നാൽ അപ്പോഴതിനു വ്യത്യസ്തമായ ഒരു ഗുണവിശേമാണ് ഉണ്ടായിരിക്കുക; അതപ്പോൾ ലൈംഗികപരമേ ആയിരിക്കില്ല. പരസ്പരം വിലയിരുത്താനുള്ള നിരവധി മാർഗ്ഗങ്ങളിൽ ഒന്നായിരിക്കും അപ്പോഴത്. നിരവധികളിൽ ഒന്ന് – ഏകമാർഗ്ഗമല്ല, മറ്റൊന്നില്ലാത്ത, പരമമായ മാർഗ്ഗമല്ല. പരസ്പരം വിലയിക്കാൻ നിരവധിയുണ്ട് മാർഗ്ഗങ്ങൾ. രണ്ടു സ്നേഹിതാക്കൾക്ക് പരസ്പരം നിശ്ശബ്ദരായി ഇരിക്കാനാവും, ആ നിശ്ശബ്ദത വിലയനം ആയിത്തീരാനുമിടയുണ്ട്. വാസ്തവത്തിൽ സ്നേഹിതാക്കൾക്കു മാത്രമേ നിശ്ശബ്ദരായി ഇരിക്കാനാനാവൂ.
നിരവധി രീതികളിൽ സ്നേഹിതാക്കൾക്കു വിലയിക്കാനാവും. രണ്ടുപേർക്കും ഏതെങ്കിലും ഒരു വസ്തു ആസ്വദിക്കാനാവും, ആസ്വാദനം ഒരു വിലയനമായിത്തീരുകയും ചെയ്യും. രണ്ടു സ്നേഹിതാക്കൾക്ക് ഒരു പൂവിനെ ധ്യാനിക്കാനും ആ പൂവിനെ ആസ്വദിക്കാനുമാവും. രീതികളിൽ ഒന്നുമാത്രമാണ് ലൈംഗികത. രണ്ടു സ്നേഹിതാക്കൾക്ക് കവിത, കവിത,ചിത്രം ഇവകളും ആസ്വദിക്കാനാവും, രണ്ടു സ്നേഹിതാക്കൾക്കു ഒന്നു നടക്കാൻപോകാനും ആ നടത്തം ആസ്വദിക്കാനുമാവും. ആവശ്യമുള്ള ഒരു കാര്യം ഒരുമ മാത്രമാണ്. പ്രവൃത്തി എന്തായിരുന്നാലും ഒരുമയിൽ ആയിരിക്കാനാവുമെങ്കിൽ അവർക്കു വിലയിക്കാനാവും.

ഒരുമിച്ചിരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് ലൈംഗികത, ശാരീരികമായ ഒരുമിച്ചിരിക്കൽ. അത് അങ്ങേയറ്റത്തെ മാർഗ്ഗമാണെന്നു ഞാൻ പറയുന്നില്ല; കാരണം അതു പലതിനേയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഒരു സ്ഥൂലമനസ്ക്കനാണെങ്കിൽ, അപ്പോൾ ലൈംഗികത പരമമാണെന്നു തോന്നും. നിങ്ങൾ ഒരു സംസ്കൃതവ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് ഉയർന്ന ധിഷണയുണ്ടെങ്കിൽ, അപ്പോൾ നിങ്ങൾക്ക് ഏത് രീതിയിലും വിലയിക്കാനാവും, ആനന്ദത്തിൻ്റെ ഔന്നത്യമാർന്ന വ്യവഹാരമണ്ഡലങ്ങളെ നിങ്ങൾക്കറിയാമെങ്കിൽ സംഗീതം ശ്രവിക്കുന്നതിലൂടെ മാത്രം ലൈംഗികതയെക്കാൾ കൂടുതൽ ആഴമാർന്ന ആനന്ദാതിരേകത്തിലേക്ക് നിങ്ങൾക്കു നീങ്ങാനാവും.

ലൈംഗികതയെ അതിവർത്തിക്കുകയും മറ്റുമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യാത്തപക്ഷം താമസം കൂടാതെ നിങ്ങൾക്കു നിങ്ങളുടെ സ്നേഹിതാവിനെ മടുത്തുപോകും, കാരണം ലൈംഗികത ആവർത്തന സ്വഭാവമുള്ളതായിത്തിരും, അതു യാന്ത്രികമായിത്തീരും. സ്നേഹിതാക്കൾ ഒരിക്കലും പഴയതാവില്ല. ഭർത്താക്കമ്മാരും ഭാര്യമാരും എല്ലായ്പ്പോഴും പഴയതാണ്. അവർ വിവാഹിതരായിട്ട് ഒരു ദിവസം മാത്രമായിരിക്കാം ആയിട്ടുള്ളത്; അപ്പോൾ ഒരു ദിവസത്തെ പഴക്കം. അതിൻ്റെ നിഗൂഢത ഇല്ലാതായിരിക്കുന്നു, പുതുമ അപ്രത്യക്ഷമായിരിക്കുന്നു. സ്നേഹിതാക്കൾ എല്ലായ്പ്പോഴും ചെറുപ്പമായിരിക്കും. അവർ 70 വർഷങ്ങൾ ഒരുമിച്ചു കഴിഞ്ഞിരിക്കാം, എന്നാൽ അവർ എപ്പോഴും ചെറുപ്പമാണ്, നൂതനത അവിടെയുണ്ട്. ഒരുമിച്ചു ചേർന്നിരിക്കലിൻ്റെ ഏകമാർഗ്ഗമല്ലാതെ ലൈഗികത മാർഗ്ഗങ്ങളിൽ ഒന്നായിരിക്കുകയാണെങ്കിൽ മാത്രമേ ഇതു സാധ്യമാവുകയുള്ളു. അപ്പോൾ ചേർന്നിരിക്കാൻ നിങ്ങൾക്ക് കുറേയേറെ മാർഗ്ഗങ്ങൾ കണ്ടെത്താനാവും; ആ ഒരുമയിൽ നിങ്ങൾ അഭിരമിക്കുകയും ചെയ്യും. ആ ഒരുമ ഏകതയായി നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യും.

Leave a Reply
You May Also Like

പലരും അജ്ഞതകൊണ്ടും അറപ്പു കൊണ്ടും അത്‌ ഒഴിവാക്കന്നവരാണ്‌, വദന സുരതത്തെ കാമശാസ്‌ത്രം വിലക്കിയിട്ടില്ല

ലൈംഗികതയെന്നാൽ കുട്ടികളെ സൃഷ്ടിക്കാനും തല്ക്കാല സുഖം നേടാൻ ഉള്ള ഒരു കലയല്ല മഹി കൃഷ്ണ സംഭോഗം…

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

ജി-സ്പോട്ട് രഹസ്യകേന്ദ്രം ഡോ. കെ. പ്രമോദ് മനുഷ്യശരീരത്തിന്റെ രഹസ്യങ്ങൾ തേടുന്ന ശാസ്ത്രലോകത്തിനു മുന്നിൽ സ്ത്രീയുടെ രതിമൂർച്ഛ…

എഴുതരം യോനികൾ, സിസിരയുടെ വീഡിയോ

സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല. സ്ത്രീകളിൽ മൂത്രനാളി യോനിയിൽ…

ദമ്പതികൾ പരസ്പരം ശരീരത്തെയും അതിലെ രതി ബിന്ദുക്കളെയും അടുത്തറിഞ്ഞ് പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്‌സ് ആസ്വാദകരമാക്കാനാവു

ലൈംഗികത വെറും ചടങ്ങല്ല; വേണം കരുതലും സ്‌നേഹവും പങ്കാളിയോട് നന്നായി സംസാരിക്കുക. എത്രത്തോളം പരസ്പരം പ്രണയിക്കുന്നുണ്ടെന്ന്…