സംഘകാലത്തിലെ 5 തിണകളും ജനസമൂഹവും

275

Mahesh Bhavana

സംഘകാലത്തിലെ 5 തിണകളും ജനസമൂഹവും.

പുരാതനകാലത്ത് തമിഴകത്തിൽ പെട്ട സ്ഥലങ്ങളെ കുറിഞ്ഞി , പാല , മുല്ല , മരുതം , നെയ്തൽ എന്ന് അഞ്ചായി വിഭജിച്ചിരുന്നു . ഓരോ സ്ഥലത്തും ധാരാളമായി കാണപ്പെട്ട വൃക്ഷങ്ങളെയും പുഷ്പങ്ങളെയും ആശ്രയിച്ചായിരിക്കണം ഈ പേരുകൾ ഉണ്ടായത് .

കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെയും ചില കൃതികളിൽ വിവരിക്കുന്നുണ്ടെങ്കിലും ഇവ പ്രേമസംബന്ധിയായ അവസ്ഥകളെ (ഭൂമിശാസ്ത്രവിഭജനത്തെയല്ല സാഹിത്യമായി ) വിവക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്

■ കുന്നും മലയും നിറഞ്ഞത് കുറിഞ്ഞി .

■ മഴയില്ലാതെ വരണ്ടു കിടക്കുന്ന സ്ഥലം പാലൈ .

■ മേച്ചിൽസ്ഥലങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഇടനാടൻ പ്രദേശം മുല്ലൈ .

■ പുഴയും തോടും വയലും നിറഞ്ഞ ഫലപുഷ്ടിയുള്ള സ്ഥലം മരുതം .

■ സമുദതീരം നെയ്തൽ .

അഞ്ചിനുംകൂടി ഐംതിണകൾ ( അഞ്ച് തിണകൾ ) എന്നു പറയും .
________________
■ കുറുഞ്ഞി

★ കുറിഞ്ഞിനിലത്തു താമസിക്കുന്ന വരെ കുറവർ , പുനവർ , ആടവർ , കാനവർ എന്നെല്ലാമാണ് വിളിച്ചിരുന്ന ത് .

★ചേയോൻ ( മുരുകൻ ) ആയിരുന്നു അവരുടെ ദൈവം .

★ ആയുധം വേൽ ആയതുകൊണ്ട് വേലൻ എന്നും പറഞ്ഞിരുന്നു .

★ കുറിഞ്ഞി എന്ന മലമ്പദേശത്ത് താമസിച്ചിരുന്ന കുറവർ തിന , നെല്ല് ഇവ കൃഷി ചെയ്തും തേൻ ശേഖരിച്ചും ജീവിച്ചിരുന്നു .

★ കുറിഞ്ഞിപ്പൂവും മുരുകനുമാണ് കുറിഞ്ഞിത്തിണയുടെ ഛിഹ്നങ്ങളായി സംഘകാലസാഹിത്യത്തിൽ കണക്കാക്കപ്പെട്ടിരുന്നത്.

★ ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു.

★ മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദികാല ജനങ്ങൾ ആണ്‌ എന്ന് ചിലർ വിശ്വസിക്കുന്നു. .

★ പന്ത്രണ്ടുവർഷത്തിലൊരിക്കൽ കുറിഞ്ഞി പൂക്കുന്ന സമയം മുരുകൻ കോവിലുകളിൽ ഉത്സവമുണ്ടാകും. നീലക്കുറിഞ്ഞിപ്പൂകൊണ്ടുളള മാലയാണ് വിവാഹവേളയിൽ മുരുകൻ വളളിയുടെ കഴുത്തിൽ ചാർത്തിയത്‌ എന്നാണ് മുതുവാൻ സമുദായത്തിലെ വിശ്വാസം. ഈ സമുദായത്തിൽ പെട്ടവർ ഭക്തിയോടു കൂടിയാണ്‌ നീലക്കുറിഞ്ഞിയുടെ പൂവിടലിനെ സ്വാഗതം ചെയ്യുന്നത്‌. കുറിഞ്ഞി പൂക്കുന്ന വർഷം മുതുവാ ഗ്രാമങ്ങളിൽ വിവാഹങ്ങൾ നടക്കാറില്ല. വിവാഹം മൂലം ദമ്പതിമാർക്ക് അശുദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.

★ ഈ പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ, മരമഞ്ഞൾഎന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. പുരോഹിതനും മന്ത്രവാദിയുമായ ആളെ വേലൻ എന്നാണ് വിളിച്ചിരുന്നത്.

★ കനവർ , വേദാർ , കുറാവർ എന്നീ പേരുകളിലാണ് ഈ പ്രദേശത്തെ ജനങ്ങളെ അറിയപ്പെട്ടിരുന്നത്,

★ അവരുടെ തലവൻമാരെ വെർപാൻ , പോറപ്പൻ , സിലാംബാൻ എന്നാണ് അറിയപ്പെട്ടിരുന്നത് .

★ അവരുടെ വാസസ്ഥലങ്ങൾ സിരുക്കുട്ടി എന്നറിയപ്പെട്ടു, അവരുടെ സ്ഥലനാമങ്ങൾ കുരിച്ചി (മലയോര ഗ്രാമം), മലായ്(ഹിൽ) എന്നീ പ്രത്യയങ്ങൾ ചേർത്തു

★ അതിന്റെ ഇന്നത്തെ സ്ഥാനം തമിഴ്‌നാട്ടിലെയും കേരളത്തിലെയും പടിഞ്ഞാറൻ, കിഴക്കൻ ഘട്ടങ്ങളോട് യോജിക്കുന്നു

■ പാല

★ പാലയിൽ താമസിച്ചിരു ന്നവരെ മറവർ എന്നും എയിനർ എന്നും വിളിച്ചുവന്നു .

★ അവർക്ക് മൃഗവേട്ടയും, ആനക്കൊമ്പ്, പുലിപ്പല്ല്, പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവുമായിരുന്നു ഉപജീവനമാർഗ്ഗം.

★ കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു.

★ കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നുവത്രേ

★ വേടരുടെ വർഗ ത്തിൽ പെട്ടവരാണ് എയിനർ , പുളിയും ഗോമാംസവും ചേർത്ത് എയിന സ്ത്രീകൾ പാകം ചെയ്തിരുന്ന ചോറ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു .

★ അമ്പും വില്ലും ഉപയോഗിക്കുന്നതിലുള്ള സാമർഥ്യത്തയും ധൈര്യത്തേയും ആസ്പദമാക്കി രാജാക്കന്മാർ എയിനരെ ധാരാളമായി പട്ടാളത്തിൽ എടുത്തിരുന്നു .

★ വെറ്റിദേവതയായ കൊറ്റവ ( കാളി ) ആയിരുന്നു പാലനിലത്തുകാരുടെ ആരാധനാമൂർത്തി .

★ മൃഗങ്ങളെയും മനുഷ്യരെയും ധാരാളമായി ദേവിക്ക് ബലികൊടുത്തിരുന്നു .

★ മദ്യവും നിർല്ലോഭം നിവേദ്യമായി അർപ്പി ച്ചിരുന്നു

★ മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില സംഘകാലകൃതികളിൽ കാണുന്നു.

★ ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു. കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണത്രേ.

★കൊറ്റവൈ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യവത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്നും ഒരു പക്ഷമുണ്ട്.

★ പാലത്തിണക്കാർക്ക് ‘വേട്ടുവ വരി’ ‘തുണങ്കക്കൂത്ത്’ എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു.

★ ഈ പ്രദേശത്ത് വസിക്കുന്ന ആളുകളെ ഐയ്‌നർ , മറവാർ , കൽവാർ എന്നിങ്ങനെ അറിയപ്പെടുന്നു,

★ ഐനർ (വില്ലിൽ നിന്ന്) വില്ലുകൊണ്ട് വേട്ടയാടുന്ന വേട്ടക്കാരായിരുന്നു,

★ മറവർ (മാരം – വീര്യം) സൈനികരും കൽവാർ (കൽ – കവർച്ചയിൽ നിന്ന്) കൊള്ളക്കാരും ആയിരുന്നു.

★ ഇവരുടെ തലവൻമാരെ മിലി , വിറ്റലൈ , കലായ് എന്നാണ് അറിയപ്പെട്ടിരുന്നത് .

★ കുറുമ്പു എന്നാണ് അവരുടെ വാസസ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് .

■ മുല്ലൈ

★ ഉൾനാടൻ പ്രദേശത്ത് താമസിച്ചിരുന്ന ഇടയർ ശാന്തസ്വഭാവക്കാരായിരുന്നു .

★ മാനും മുയലും മറ്റുമല്ലാതെ ദുഷ്ടമൃഗങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല .

★ സംസ്കൃതത്തിലെ ഗോവ് , ഇംഗ്ലീഷിലെ കവ് ഇവയ്ക്ക് പഴയ മലയാളത്തിലുളള ” ആ ‘ എന്ന വാക്കിൽ നിന്നാണ് ഇടയൻ എന്ന് അർഥത്തിൽ ആയൻ എന്ന വാക്ക് ഉണ്ടായത് .

★ ഏറാടികൾ , മന്നാടികൾ , കോനാന്മാർ , കുറുമ്പർ , വെട്ടികൾ തുടങ്ങിയ പല വിഭാഗക്കാരെയും ഇടയ രുടെ കൂട്ടത്തിൽ കാണാം .

★ ഏറ് എന്നാൽ കാള എന്നാണ് അർഥം കാളയെ മേയ്ക്കുന്നവൻ ഏറാടിയായി .

★ മുല്ലയും കൊന്നയും മുല്ലനിലത്ത് നിറയെ വളർന്നിരുന്നു .

★ മുല്ല നിലത്തെ ദേവൻ മായോൻ ആണ് . കാർവർണനായ മായോൻ കാലാന്തരത്തിൽ വിഷ്ണു ആയിത്തീർന്നു

★ മുല്ലൈ എന്നാൽ തമിഴിൽ കാട് എന്നർത്ഥമുണ്ട്.

★ മുല്ലൈത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ‘ഇടനാട്’ എന്നും അറിയപ്പെട്ടിരുന്നു.

★ ഇടനാട്ടിലെ ജനങ്ങൾ ഇടയർ എന്നും വിവക്ഷിക്കപ്പെട്ടിരുന്നു.

★ അമര, തുവര, മുതിര, തുടങ്ങിയ പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു. ഇടയദേവതയായ മായോൻ ആയിരുന്നു അവരുടെ ദൈവം.

★ കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും ഇവിടുത്തെ ജനങ്ങൾ ചെയ്തിരുന്നുവത്രേ.

★നിവാസികളെ കോവാലർ ,അയാർ , ഇടയ്യാർ എന്നാണ് വിളിച്ചിരുന്നത്.

★ കോവാലറുകൾ പശുത്തൊഴിലാളികളും അയാർ ഇടയന്മാരുമായിരുന്നു .

★ ഇവരുടെ വാസസ്ഥലങ്ങൾ പേറ്റി എന്നറിയപ്പെട്ടിരുന്നു, ഒപ്പം അവരുടെ സ്ഥലനാമങ്ങളിൽ പട്ടി , വതി , കതു , എന്റൽ എന്നീ പ്രത്യയങ്ങൾ ഉപയോഗിച്ചു.

★ അവരുടെ തലവന്മാർ അന്നൽ , ടോൺറൽ , കുറാംപോറായി , നാദൻ , മനൈവി എന്നീ സ്ഥാനപ്പേരുകൾ വഹിച്ചു

★ തമിഴ്‌നാട്ടിലെയും കേരളത്തിലെയും പടിഞ്ഞാറൻ, കിഴക്കൻ ഘട്ടങ്ങളുടെ താഴ്‌വരയിലാണ് ഇതിന്റെ ഇന്നത്തെ സ്ഥാനം.

■ മരുതം

★ നിലങ്ങളും തോപ്പുകളും നിറഞ്ഞ മരുതം പ്രദേശങ്ങളിൽ ഉഴ വർജാതിക്കാർ ( കൃഷിക്കാർ , വേളാളർ ) ആണ് പാർത്തിരുന്നത് .

★ വേന്തൻ ( ഇന്ദ്രൻ ) ആയിരുന്നു ഉഴവരുടെ ദൈവം

★ ദക്ഷിണേന്ത്യയില് ഇരുമ്പിന്റെ ഉപയോഗം വ്യാപകമായി (ബി. സി. 1000 മുതല്) അധികം വൈകാതെ കേരളത്തിലും ഇരുമ്പുയുഗം ആരംഭിച്ചു. മഹാശിലാസ്മാരകങ്ങളില് നിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങള് കാര്ഷികോത്പാദന രീതിയില് വന്ന മാറ്റം കൂടി വെളിപ്പെടുത്തുന്നു.

★ ഇരുമ്പു മണ്വെട്ടികള്, കോരികകള്, വിത്തുകള് സൂക്ഷിക്കാനുള്ള വലിയ മണ്പാത്രങ്ങള് തുടങ്ങിയവ ഇത്തരം അവശിഷ്ടങ്ങളില്പ്പെടുന്നു. മഹാശിലാകാലഘട്ടത്തില് തന്നെ വരുന്ന സംഘസാഹിത്യ കൃതികള് ഉത്പാദന പ്രക്രിയയെക്കുറിച്ച് വിശദമായ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

★ ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ ജനവിഭാഗങ്ങളെപ്പറ്റി സംഘം കൃതികള് പരാമര്ശിക്കുന്നു. “കാര്ഷിക വൃത്തിയിലേര്പ്പെട്ടിരുന്നവര് വെള്ളാളരാണ്. കേരളത്തില് വെള്ളാളരെ ഒരു പ്രത്യേക വിഭാഗമായി പറയുന്നില്ല. കേരളത്തില് കാര്ഷിക വൃത്തി സ്വീകരിച്ചവരെ ഒരു പ്രത്യേക സമൂഹ വിഭാഗത്തിന്റെ പേര് പറഞ്ഞു വിളിക്കുന്നില്ല.

★ വേടരുടെയും ആയരുടെയും വിഭാഗങ്ങളില്പ്പെട്ടവരാണ് പിന്നീട് ഭക്ഷ്യോത്പാദനത്തിലേക്കു മാറുന്നത്. നദീതടങ്ങള് ഉത്പാദനയോഗ്യമായതോടെ വേടര്, ആയര്, കുറവര് മുതലായ വിഭാഗങ്ങള് അവിടേക്കു കുടിയേറിപ്പാര്ത്തു. അത്തരം ആളുകള് ഉഴവര്, പുലയര് മുതലായ കര്ഷക സമൂഹങ്ങളായി രൂപാന്തരപ്പെട്ടു.

★ പുലം എന്ന വാക്കിന് ഭൂമി എന്നാണര്ത്ഥം. കാര്ഷിക പ്രദേശങ്ങലെ മെന്പുലമെന്നും അതിനു ചുറ്റുമുള്ള കൃഷി ചെയ്യാത്ത മലമ്പ്രദേശങ്ങളെ വന്പുലമെന്നും വിളിച്ചിരുന്നു. മെന്പുലങ്ങള് ആദിമ കാര്ഷിക വൃത്തിയുടെ വളര്ച്ചയെ സൂചിപ്പിച്ചിരുന്നു”.

★ കൃഷിയുടെ വിശദചിത്രം അവതരിപ്പിക്കുന്നുവെങ്കിലും ഉത്പാദനക്ഷമത എത്രത്തോളമുണ്ടായിരുന്നുവെന്ന് സംഘസാഹിത്യകൃതികളില് നിന്ന് അറിയാനാവില്ല.

★ വലിയ ജനസംഖ്യയെ നിലനിര്ത്താനുള്ള ശേഷി അന്നത്തെ കാര്ഷികോത്പാദന രീതിക്ക് ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. സംഘകാലത്തെ അഞ്ചു തിണകള് (ഐന്തിണകള്) എന്ന ഭൂവിഭജനസങ്കല്പവും പ്രാചീന കാര്ഷിക ജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുണ്ട്

★ പയറും പാലും കാണവും നെയ്യും ചേർത്ത് പാകം ചെയ്ത നെയൺചോറും ഇറച്ചി ചേർത്തു . ണ്ടാക്കിയ ഊൻചോറും ( ഊൻ എന്നാൽ ഇറച്ചി )

★ ധനികർ വെള്ളിപ്പാത്രങ്ങളിലാണ് കഴിച്ചിരുന്നത്

★ മാങ്ങയും കൂട്ടി കള്ള് കുടിക്കുന്നവരും കരിമീൻ ചുട്ട് കളളു കുടിച്ച് മതിവരാതെ കരിക്ക് കുടിക്കുന്നവരും ആമയിറച്ചിയും വാളമീനും തിന്ന് കള്ളുകുടിക്കുന്നവരും അന്ന് ഉണ്ടായിരുന്നു .

★ മിക്കവാറും എല്ലാ ഉഴവരും ഭൂസ്വത്തുടമകളായിരുന്നു.

★ മരുത നാട്ടുകാർ വെള്ളാളർ എന്നും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവർഎന്നും അറിയപ്പെട്ടിരുന്നു. ഉഴവർ ആണ് ഈഴവർ ആയത് എന്ന് ഒരു അഭിപ്രായമുണ്ട്

★ വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെഅനൂകൂലിച്ചതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചുവത്രേ. എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ പ്രതിരോധം ചെലുത്തിയ മറ്റു ഗോത്രങ്ങൾക്കൊപ്പം അധഃകൃതരാക്കപ്പെട്ടു.

★കൃഷിക്കാരിൽ ഏർപ്പെട്ടിരുന്ന ഉലവർ , വേലൻമാദർ, ടോലുവാർ ,കടയ്യാർ എന്നിവരാണ് നിവാസികൾ

★ അവരുടെ തലവൻമാരെ മഹിനാൻ , യുറാൻ , മനയോൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

★ അവരുടെ വാസസ്ഥലങ്ങൾ പെറുർ എന്നറിയപ്പെട്ടിരുന്നു,

★ അവരുടെ സ്ഥലനാമങ്ങളിൽ പലപ്പോഴും എറി , കുലം , മങ്കലം , കുഡി എന്നീ പ്രത്യയങ്ങൾ ഉണ്ടായിരുന്നു .

★ പൂമ്പുഹാർ, മധുര നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഇതിന്റെ ഇന്നത്തെ സ്ഥലത്ത് ഉൾപ്പെടുന്നു.

■ നെയ്തല്

★ സമുദ്രതീരപ്രദേശമായ നെയ്തലിൽ താമസിച്ചിരുന്നവരെ വലയർ , മീനവർ , പരവർ , പരതവർ , നുളയർ , പഴയർ എന്നെല്ലാം പറഞ്ഞിരുന്നു .

★ കടലോൻ ( വരുണൻ ) ആയിരുന്നു അവരുടെ ദൈവം .

★ വിദേശങ്ങളുമായി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നവർ പ്രധാനമായും നെയ്തൽപ്രദേശത്തുകാരായിരുന്നു . അതുകൊണ്ട് അവരിൽ ധനികർ അപൂർവമായിരുന്നില്ല .

★ മുത്തുകൾ ശേഖരിച്ചിരുന്നത് പ്രധാനമായും പരതവരാണ്

★പരാത്തവർ , നുലയ്യാർ ,ഉമാനാർ എന്നിവയാണ് നിവാസികൾ അറിയപ്പെട്ടിരുന്നത്.

★ പരതവർമാർ നാവികരും മത്സ്യത്തൊഴിലാളികളുമായിരുന്നു, നുലയ്യാർ മുങ്ങൽ വിദഗ്ധരും ഉമാനാറുകളും ഉപ്പ് നിർമ്മാതാക്കളും വ്യാപാരികളും ആയിരുന്നു .

★ അവരുടെ വാസസ്ഥലങ്ങൾ പക്കം അല്ലെങ്കിൽ
പട്ടിനം എന്നറിയപ്പെട്ടു, അവ സമുദ്ര വ്യാപാര തുറമുഖങ്ങളായിരുന്നു .

★ തലവൻ തുരൈവൻ , പുലമ്പൻ , സെർപാൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

■ തൊഴിലിലതിഷ്ടിതം

★ ഓരോ തിണയിലും വിവിധ വിഭാഗക്കാർ താമസിക്കുന്നുണ്ടെങ്കിലും അവർ ആരും തന്നെ അകൽച്ചയുള്ള ജാതിവിഭാഗങ്ങളായി കരുതപ്പെട്ടി രുന്നില്ല .

★ കുറിഞ്ഞിനിലത്തെ കുറവൻ നെയ്തലിൽ ചെന്ന് വലയെറിഞ്ഞാൽ അവൻ വലയൻ ആകും . വലയൻ കുറിഞ്ഞിയിൽ താമസിച്ചാൽ കുറവൻ ( കുറിഞ്ഞിയൻ ) ആകും . ഇത്ര മാത്രമുള്ള വ്യത്യാസമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളു. കുറിഞ്ഞി പ്രദേശത്ത് താമസിക്കുന്ന കുറവൻ മുല്ലനിലത്ത് മാറി താമസിച്ചാൽ ഇടയനാവും . മരുതനിലത്ത് താമസിച്ച് കൃഷി ചെയ്താൽ ഉഴവൻ ആകും . അതുപോ ലെതന്നെ ഉഴവൻ ( കൃഷിക്കാരൻ ) കുറിഞ്ഞിപ്രദേശത്ത് മാറിത്താമസിച്ചാൽ കുറവനാകും .

★ കുറവർ , വലയർ തുടങ്ങിയ പേരുകൾ ജാതിപ്പേരുകളല്ല . ജാതി എന്ന സംസ്കൃതവാക്കിന് പിറവി എന്നാണല്ലോ അർഥം . ജന്മം കൊണ്ടു കിട്ടുന്നതാണ് ജാതി . താമസസ്ഥലം മാറുന്നതനുസരിച്ച് മാറാവുന്നത് ജാതിയാവില്ലല്ലോ .

★ സംഘകാലത്ത് ദ്രാവിഡരുടെ പ്രധാ നദൈവങ്ങൾ മായോൻ , ചേയോൻ , വരുണൻ , ഇന്ദ്രൻ , കൊറ്റവൈ ഇവരായിരുന്നു . കറുത്ത ദൈവമാണ് മായോൻ . കൃഷ്ണൻ ഒരു ദ്രാവിഡഗോത്രനേതാവായിരുന്നു . കാളി , ശിവൻ , വിഷ്ണു , പാർവതി , ഗണേശൻ , സുബ്രഹ്മണ്യൻ എന്നീ ദൈവങ്ങളെല്ലാം ദ്രാവിഡരിൽനിന്നാണ് ഉൽഭവിച്ചതെന്ന് സ്ലേറ്റർ അഭി പ്രായപ്പെടുന്നു

★ ചേയോൻ ( ചുവന്ന ദൈവം ) അഥവാ മുരുകൻ ഒരു ദ്രാവിഡദൈവമാണ് . കുറിഞ്ഞി ( കുന്നിൻ പ്രദേശങ്ങൾ ) നിവാസിക ളായ കുറവരുടെ ദൈവമാണ് മുരുകൻ . കടൽദൈവമായ വരുണനെ പരതവരാണ് ആരാധിച്ചിരുന്നത് . മറവരുടെ ദൈവമായിരുന്നു കൊറ്റവൈ . കൊറ്റവൈ പിന്നീട് പാർവതിയായി

■ സാമൂഹ്യജീവിതം

★ ഒരു സംഗ്രഥിത സംസ്കാരത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാനഘടകങ്ങളെല്ലാം സംഘകാലത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ ഉൾക്കൊ ണ്ടിരുന്നു . സാമൂഹ്യസ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായിരുന്ന അന്നത്തെ സമുദായം . തീവ്രമായ ജാതിവ്യത്യാസമോ സാമൂഹ്യമായ വേർതിരിക്കലോ ഉണ്ടായിരുന്നില്ല . അദ്ധ്വാനത്തിന്റെ അന്തസ്സ് പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു .

★ പാണർ , കുറവർ , വേടർ , പറയർ മുതലായ സമുദായങ്ങളെ രാജാക്കന്മാരും പ്രഭുക്കന്മാരും ബഹുമാനപൂർവമാണ് പരിഗണിച്ചത് . അവർക്ക പരിപൂർണ്ണമായ വിദ്യാഭ്യാസത്തിനും അവകാശമുണ്ടായിരുന്നു .

★ പാണന്മാർ ബുദ്ധിപരവും സാംസ്കാരികവുമായ സിദ്ധികളാൽ ബ്രാഹ്മണരെയും കവച്ചുവച്ചു . പാണന്മാരെ സംരക്ഷിക്കുന്നത് ചേരരാജാക്കന്മാരുടെ കർത്തവ്യ ങ്ങളിലൊന്നായി കണക്കാക്കിയിരുന്നു .

★ തീണ്ടൽ , തൊടീൽ തുടങ്ങി സാമു ഹ്യമായ അനീതികൾ നിലവിൽ വന്നിരുന്നില്ല . ചാതുവർവർണ്യവും വ്യക്ത മായി രൂപംകൊണ്ടിരുന്നില്ലെന്നുള്ളതാണ് ഇതിനു കാരണം .

★ പ്രാചീനസംഘകാലത്ത് സ്ത്രീകൾക്കു സമൂഹത്തിൽ അത്യുന്നതപദവിയാണുണ്ടായിരുന്നത് . പർദ്ദാസമ്പ്രദായം ഉണ്ടായിരുന്നില്ല . സ്ത്രീകൾ പൂർണ്ണസ്വാതന്ത്യത്തോടെ എല്ലാ സാമൂഹ്യവിനോദങ്ങളിലും പങ്കുകൊണ്ടു വന്നു . സ്ത്രീവിദ്യാഭ്യാസം ശ്രദ്ധേയമായ പുരോഗതി നേടിയിരുന്നു . ഇതിന്റെ ഫലമായി വാസനാസമ്പന്നകളായ പല കവയിത്രികളും സംഘകാലത്തു ണ്ടായി .

★ ശൈശവവിവാഹം പ്രാചീനകാലത്ത് നിലവിലുണ്ടായിരുന്നില്ല . വിധവാവിവാഹം പതിവായിരുന്നു . കാമുകീകാമുകന്മാർ സ്വമേധയാ നടത്തിയിരുന്ന ഗാന്ധർവവിവാഹത്തിനു പ്രചാരമുണ്ടായിരുന്നു .

★ ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നെങ്കിലും സ്ത്രീകളുടെ സാന്മാർഗ്ഗികനിഷ്ഠ പൊതുവേ മികച്ചതായിരുന്നു . അവർക്ക് ഇഷ്ടമുള്ള തൊഴിലുകളിൽ ഏർപ്പെടുവാനും പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു . തുന്നൽപ്പണി , ഉപ്പുവില്പന , മീൻവില്പന മുതലായവ അവരുടെ തൊഴിലുകളിൽപ്പെട്ടിരുന്നു . അവർ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുക പതിവായിരുന്നു . മാല , തള , വള മുതലായവയായിരുന്നു പ്രധാന ആഭരണങ്ങൾ , പട്ട , പരുത്തി , കമ്പിളി എന്നിവകൊണ്ടാണ് വസ്തങ്ങൾ ഉണ്ടാക്കിയിരുന്നത് .

★ കലിംഗദേശത്തുണ്ടാക്കിയ ” കലിങ്കം ‘ എന്ന നേർത്ത വസ്ത്രം സ്ത്രീകൾ ഇഷ്ടപ്പെട്ടിരുന്നു .

★ ചോറ് , മീൻ , ഇറച്ചി എന്നിവയായിരുന്നു സംഘകാലത്തെ പ്രധാന ഭക്ഷ ണസാധനങ്ങൾ . നാടൻമദ്യവും വിദേശമദ്യവും ആളുകൾ ധാരാളം ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട് . മദ്യവും മാംസവും ബ്രാഹ്മണരും ( പുരോഹിതര്) ഇഷ്ടപ്പെട്ടിരുന്നതായി വർണ്ണനകളിൽനിന്നു ഗ്രഹിക്കാം .

★ സംഗീതം , നൃത്തം , കവിത മുതലായവയായിരുന്നു ഉയർന്ന വർഗ്ഗക്കാരുടെ വിനോദോപാധികൾ , ഓടക്കുഴൽ , വീണ , മൃദംഗം മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ചിരുന്നു .

★ ശകുനത്തിലും ജ്യോത്സ്യത്തിലും പിശാചുക്കളിലും ഉറച്ച വിശ്വാസമുണ്ടാ യിരുന്നു അന്നത്തെ ജനങ്ങൾക്ക് . കാക്ക കരയുന്നത് അതിഥികളുടെ വര വിനെ സൂചിപ്പിക്കുന്നതായി അന്നും കരുതിയിരുന്നു . അഴിഞ്ഞ മുടിയുമായി സ്ത്രീകൾ എതിരേ വരുന്നതും ശുഭമായിരുന്നില്ല .

■ സംഘകൃതികൾ

സംഘകൃതികളിൽ നിന്നാണ് ഈ പ്രാദേശികവിഭജനത്തെയും ഇവിടുത്തെ ജനങ്ങളെപ്പറ്റിയും മറ്റും വിവരങ്ങൾ ലഭിക്കുന്നത്.

★ അകംകൃതികൾ

നറ്റിണൈ, അകനാനൂറ്, ഐങ്കറുനൂറ്, കുറുന്തൊകൈ, കലിത്തൊകൈ എന്നീ കൃതികളിൽ തിണകളെപ്പറ്റി പരാമർശങ്ങളുണ്ട്.

★ നറ്റിണൈ

കുറിഞ്ചിനിലങ്ങളിൽ ദേശകാവൽ ഏർപ്പെടുത്തിയിരുന്നുവെന്നും കാവലാളന്മാർ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കുറിഞ്ചിനിലരാഗം പാടി കാവൽ നിർവഹിച്ചിരുന്നുവെന്നും ഈ കൃതികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നെയ്തൽ നിലങ്ങളിലെ കാവൽക്കാർ യാമംതോറും ജനങ്ങളെ മണിയടിച്ചുണർത്തി വാതിലടച്ചു സശ്രദ്ധരായിരിക്കാൻ ഉദ്ബോധിപ്പിച്ചിരുന്നുവത്രേ.

★ അകനാനൂറ്

അകനാനൂറിൽ 80 പാട്ടുകൾ കുറിഞ്ചിയെപ്പറ്റിയുള്ളവയാണ്. പാലൈയെ സംബന്ധിച്ച 200 പാട്ടുകളും, മുല്ലൈയെയും മരുതത്തെയും നെയ്തലിനെയും സംബന്ധിച്ച 40 പാട്ടുകൾ വീതവുമാണുള്ളത്. ഇവയിൽ കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നീ അഞ്ചുവക പ്രദേശങ്ങളുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്.

★ഐങ്കറുനൂറ്

മരുതം, നെയ്തൽ, കുറിഞ്ചി, പാലൈ, മുല്ലൈ എന്നീ 5 ‘ഒഴുക്ക’ങ്ങളിൽ ഓരോന്നിനെയും കുറിച്ച് 100 വീതം ചെറിയ പാട്ടുകൾ ഇതിലുണ്ട്.

★ കുറുന്തൊകൈ

സംഘകാലത്തെ നഗരസംവിധാനം, വാർത്താവിതരണം, ഈശ്വരാരാധന, ശില്പവിദ്യ, കുറിഞ്ചിനിലത്തിന്റെ പ്രത്യേകതകൾ, കർമപദ്ധതികൾ മുതലായവയെല്ലാം ഇതിൽനിന്നറിയാം.

★ കലിത്തൊകൈ

ഇതിൽ പാലൈയെ പെരുങ്കടുങ്കോനും കുറിഞ്ചിയെ കപിലരും മരുതത്തെ മരുതൻ ഇളനാകനും മുല്ലയെ ചോഴൻ നല്ലുരിത്തിരനും നെയ്തലിനെ നല്ലന്തുവനും പാടിയെന്ന് ഒരു വെൺപാ വ്യക്തമാക്കുന്നു. ഈ വെൺപാ പില്ക്കാല സൃഷ്ടിയാണെന്നും കലിത്തൊകൈയുടെ പഴയ കൈയെഴുത്തു പ്രതികളിൽ ഇത് കാണുന്നില്ലെന്നും ഇതിന്റെ കർത്താവ് നല്ലന്തുവനാർ മാത്രമാണെന്നും ചില ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു. കലിത്തൊകൈയിൽ കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെ സംബന്ധിച്ചും പ്രസ്താവിക്കുന്നുണ്ട്.

★ പുറനാനൂറ്

കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെപ്പറ്റി പുറനാനൂറിലും പ്രസ്താവിക്കുന്നുണ്ട്.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള് ,വാര്ത്തകള്,കണ്ടെത്തലുകള് ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള് ,അഭിപ്രായ വിത്യാസങ്ങള് എന്നിവ തെളിവുകള് സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്റെ മറ്റു ലേഖനങ്ങള് വായിക്കാന്

https://maheshbhavana.blogspot.com/

https://t.me/MaheshB4

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

റഫറന്സ് , കടപ്പാട് , source

★ ബുദ്ധമതവും ജാതി വ്യസ്ഥയും -ഡോ .കെ സുഗതന് progress പബ്ളിക്കേഷന് ,page no 17 to 19.

★ ഇന്ത്യാ ചരിത്രം ഭാഗം 1
ശ്രീധരമേനോന് ,പേജ് 128,129

★ wiki

★ സംഘം പാട്ടുകളോടെയുള്ള റഫറന്സ് http://know-your-heritage.blogspot.com/…/food-in-sangam-lit…

★ ഇളംകുളം കുഞ്ഞന്പിള്ളയുടെ തിരഞ്ഞെടുത്ത ക്യതികള് – എഡിറ്റര് ഡോ.സാം – കേരളസര്വ്വകലാശാല ,2005 – page 9 ,11 , 12 ,14 ,

★ തമിഴ് സഘകാല കവിതകള് – മലയത്ത് അപ്പുണ്ണി – മാത്യഭൂമി ,2007

★ കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകള് – ഡോക്ടര് പുതുശ്ശേരി രാമ ചന്ദ്രന് – 2007 ,കേരള ഭാഷ ഇന്സ്റ്റിറ്റ്യൂട്ട്
Page page 65

★ കേരളചരിത്രത്തില് അവഗണിക്കപ്പെട്ട ഏടുകള് THP ചെന്താരശ്ശേരി – മൈത്രി ബുക്ക്സ് ,2008, Page 106

★ കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള് – ഇളംകുളം കുഞ്ഞന് പിള്ള – National bool stall ,page 39

★ http://www.africaresource.com/…/ancient-african-kings-of-i…/

★ സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000.

★ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.

★ മനോരമ ഇയർ ബുക്ക്‌ 2006; മനോരമ പ്രസ്സ്‌ കോട്ടയം

★ രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992

★ Chattopadhyaya, Brajadulal (2009). A Social History of Early India. Pearson Education India. p. 33.

★ Hanumanthan, Krishnaswamy Ranaganathan (1979). Untouchability: A Historical Study Upto 1500 A.D. : with Special Reference to Tamil Nadu. Koodal Publishers. pp. 123–124.

★ T.M., Srinivasan. Agricultural Practices as gleaned from the Tamil Literature of the Sangam Age. 51 (2). Indian Journal of History of Science. pp. 171–172.

★ Hoole R., Charles (1993). Modern Sannyasins, Parallel Society and Hindu Replications: A Study of the Protestant Contribution to Tamil Culture in Nineteenth Century Sri Lanka against a Historical Background. McMaster University. pp. 71–74, 77.

★ https://theculturetrip.com/…/tamil-nadus-landscapes-and-an…/

★ http://ml.vikaspedia.in/…/2640fe0f2640fe0fd15d47d30d33d24d4…

Advertisements