മങ്ങുന്ന അറബ് വസന്തം (മുല്ലപ്പൂ വിപ്ലവം )

451

മഹേഷ് ഭാവന

2010-കളുടെ തുടക്കത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ, പ്രക്ഷോഭങ്ങൾ, സായുധ കലാപങ്ങൾ എന്നിവയായിരുന്നു. ടുണീഷ്യയിലെ പ്രതിഷേധത്തിൽ തുടങ്ങി അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്കും കുറഞ്ഞ ജീവിത നിലവാരത്തിനും മറുപടിയായാണ് ഇത് ആരംഭിച്ചത് വാർത്തകളിൽ, ലോകമെമ്പാടും വിപ്ലവം അതിവേഗം വ്യാപിക്കുന്നതിന്റെ പ്രേരകശക്തിയായി സോഷ്യൽ മീഡിയയെ വിശേഷിപ്പിച്ചിരിക്കുന്നു,
ടുണീഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ മറ്റ് അഞ്ച് രാജ്യങ്ങളിലേക്ക് ശക്തമായി വ്യാപിച്ചു: ലിബിയ , ഈജിപ്ത് , യെമൻ , സിറിയ , ബഹ്‌റൈൻ , അവിടെ ഭരണം അട്ടിമറിക്കപ്പെട്ടു അല്ലെങ്കിൽ കലാപങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ അല്ലെങ്കിൽ കലാപങ്ങൾ ഉൾപ്പെടെ വലിയ പ്രക്ഷോഭങ്ങളും സാമൂഹിക അതിക്രമങ്ങളും നടന്നു. മൊറോക്കോ , ഇറാഖ് , അൾജീരിയ , ഇറാനിയൻ ഖുസെസ്താൻ , ലെബനൻ , ജോർദാൻ , കുവൈറ്റ് , ഒമാൻ , സുഡാൻ എന്നിവിടങ്ങളിൽ തുടർച്ചയായ തെരുവ് പ്രകടനങ്ങൾ നടന്നു. ജിബൂട്ടി , മൗറിറ്റാനിയ , പലസ്തീൻ നാഷണൽ അതോറിറ്റി , സൗദി അറേബ്യ , മൊറോക്കൻ അധിനിവേശ പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിൽ ചെറിയ പ്രതിഷേധം ഉണ്ടായി.

അറബ് ലോകത്തെ പ്രകടനക്കാരുടെ ഒരു പ്രധാന മുദ്രാവാക്യം ആഷ്-ഷാബ് യൂറദ് ഇസ്‌കാൻ-നിം (“ജനങ്ങൾ ഭരണത്തെ താഴെയിറക്കാൻ ആഗ്രഹിക്കുന്നു”)

മുല്ലപ്പൂ വിപ്ലവം അവശേഷിപ്പിച്ചത് – ടുണീഷ്യയിൽ നിന്ന് അറബ് മേഖലയിൽ പടർന്ന ജനികീയ മുന്നേറ്റത്തെ മുല്ലപ്പൂ വിപ്ലവം എന്നും വിളിക്കുന്നു . 2010 ഡിസംബർ 17 ന് ചെറുപ്പക്കാരനായ ഒരു തെരുവു കച്ചവടക്കാരൻ കൈക്കൂലി ചോദിച്ചള്ള പോലീസിന്റെ ശല്യത്തെത്തുടർന്ന് സർക്കാർ ഒാഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു . ആശുപത്രിയിലായി മുഹമ്മദ് ബൗനവാസിസി എന്ന ചെറുപ്പക്കാരൻ ജനുവരി നാലിന് മരിച്ചതോടെ ഉയർന്ന പ്രതിഷേധമാണ് മുല്ലപ്പു വിപ്ലവത്തിന്റെ തുടക്കം . സിദി ബൗസിദിൽ തുടങ്ങിയ പ്രതിഷേധം ക്രമേണ രാജ്യം മുഴുവൻ പടരുകയായിരുന്നു . ജീവിതം വഴിമുട്ടിയ ചെറുപ്പക്കാരന്റെ ആത്മഹത്യ സമരത്തിന്റെ ഒരു കാരണം മാത്രമായിരുന്നു . 1966 – ൽ സ്വതന്ത്ര്യം ലഭിച്ചെങ്കിലും ടുണീഷ്യയിൽ ഏകാധിപതികളുടെ ഭരണമായിരുന്നു . സ്വാതന്ത്ര്യാനന്തരം അധികാരത്തിലേ റിയ ഹബീബ് ബോർഗ്വിബ 20 വർഷം പ്രസിഡന്റ് പദത്തിലിരുന്നു . ആരോഗ്യസ്ഥിതി വഷളായ ബോർഗ്വിബയെ മാറ്റി അധികാരത്തിൽ വന്ന സൈനുൽ ആബിദിൻ ബിൻ അലി മുൻഗാമിയെക്കാൾ വലിയ സേച്ഛാധിപതിയായി . അഴിമതിയും സ്വജനപക്ഷപാതിത്വവും കൊടുകുത്തി വാണു . അധികാരത്തിലേറിയ 1987 – നുശേഷം നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും അലിതന്നെ വിജയിച്ചു . തിരഞ്ഞെടുപ്പുസമ്പ്രദായങ്ങളെ അട്ടിമറിച്ചാണ് അലി മ്യഗീയഭൂരിപക്ഷം നേടിയതെന്ന് രാജ്യത്തെ മനുഷ്യാവകാ ശ്രപ്രവർത്തകർ ആരോപിക്കുന്നു . രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുമുൻപത്തെ വർഷംപോലും തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 90 ശതമാനം വോട്ട് ലഭിച്ചെന്ന് , തിരഞ്ഞെടുപ്പിലെ അഴിമതിക്ക് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു . മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയും ഇന്റർനെറ്റ് സെൻസർഷിപ്പ് ഏർപ്പെടുത്തിയും രാജ്യത്തിനകത്തെ സംഭവങ്ങൾ പുറത്തെത്താതിരിക്കാൻ അലി ശ്രദ്ധിച്ചു . എങ്കിലും അലിയുടെ രണ്ടാംഭാര്യ ലൈലയുടെയും മരുമകൻ സഖർ അൽ മതാറിയുടെയും അഴിമതി കഥകൾ പുറത്തുവന്നു . സർക്കാരിന്റെ ബോയിങ് വിമാനത്തിൽ യൂറോപ്പിൽ ഷോപ്പിങ്ങിന് പോകുന്നുവെന്നായിരുന്നു ലൈലയ്ക്കെതിരേയുള്ള ആരോപണം , ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടാൻ ശ്രമിച്ചെങ്കിലും പ്രക്ഷോഭം രൂക്ഷമായപ്പോൾ അലി സൗദി അറേബ്യയിലേക്ക് കടന്നു . തുടർന്ന് ഇസ്ലാമിക് കക്ഷിയായ അന്നഹ്ദയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചു . തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സെക്യുലർ പാർട്ടിയായ നിദ ട്യൂൺസ് അധികാരത്തിലേറി . ബൈജി കെയ്ദ് ഐസ്സെബ്സി പ്രസിഡന്റായി .

■മുല്ലപ്പൂ വിപ്ലവം മറ്റിടങ്ങളില് കൊണ്ടുവന്ന മാറ്റം.

★ ടുണീഷ്യൻ വിപ്ലവത്തെത്തുടർന്ന് അറബ് മേഖല ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു . സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീർ ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു ( ഈ വാക്ക് പാലിക്കാത്ത തും സുഡാനിലെ ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമായി ) .

★ ഇറാഖ് പ്രധാനമന്ത്രി നൂറി അൽ മാലിക്കിയും ഇതേ നിലപാടെടുത്തു .

★ ജോർദാനിൽ അബ്ദുള്ളരാജാവിന് ഭരണ അസ്ഥിരതയുണ്ടായി .

★ കുവൈത്ത് പ്രധാനമന്ത്രി നാസർ മുഹമ്മദ് അൽ അഹ്മദ് അൽ സബയ്ക്ക് രാജി വെക്കേണ്ടിവന്നു . ഏതുസമയത്തും ജനകീയപ്രക്ഷോഭി ങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും ഉരുക്കുമുഷ്ടികൊണ്ട് അത് പൂർണമായും തടയാനാകില്ലെന്നും ഭരണാധികാരികൾക്ക് തിരിച്ചറിവുണ്ടായി . –

★ ബഹ്റൈനിൽ ജയിലിലായ മനുഷ്യാവകാശപ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു .

★ കുവൈത്തിൽ പൊതുജനസമ്മർദംമൂലം പാർലമെന്റ് പിരിച്ചുവിടേണ്ടിവന്നു .

★ യെമനിൽ പ്രസിഡന്റിന് അധി കാരമൊഴിയേണ്ടിവന്നു .

★ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ 30 വർഷമായി ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങൾ 18 ദിവസത്തോളം പ്രക്ഷോഭം നടത്തി .

★ സർക്കാർ വിരുദ്ധ പ്രക്ഷോഭം വടക്കൻ ആഫ്രിക്കയിലും മധ്യപൂർവേഷ്യയിലും പടർന്നു . ജനാധിപത്യത്തിനു വേണ്ടിയുള്ള ആ പ്രക്ഷോഭങ്ങളിൽ ടുണിഷ്യയ്ക്കുപുറമേ ലിബിയ , ഈജിപ്ത് , യെമൻ എന്നിവിടങ്ങളിലെ ഭരണകൂടങ്ങൾ താഴെ വീണു .

★ ജനാധിപത്യഭരണക്രമം സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളായിരുന്നെങ്കിലും സിറിയ , ഇറാഖ് , ലിബിയ , യെമൻ എന്നിവിടങ്ങളിൽ പ്രക്ഷോഭം ആയുധങ്ങളേന്തിയ പോരാട്ടത്തിന് സാക്ഷ്യംവഹിച്ചു .

■ അൾജീരിയ , മൗറിറ്റാന എന്നിവിടങ്ങളിലും പ്രക്ഷോ ഭങ്ങളുയർന്നു . മൊബൈലിലും ക്യാ മറയിലും പകർത്തിയ ടുണീഷ്യൻ , ‘ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതാണ് മറ്റ് രാജ്യങ്ങളിലെ സമരങ്ങൾക്കും ഊർജമേകിയത് . വ്യവസ്ഥാപിത മാധ്യമങ്ങൾ പരാജയപ്പെട്ടിടത്ത് സമൂഹമാധ്യമങ്ങൾ വിജയിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത് .

■ അറബ് മേഖലയിൽ ജനാധിപത്യ ത്തിന്റെ വസന്തം വരുമെന്ന് കരുതി . യവർക്ക് പക്ഷേ തെറ്റി . പേരിനെങ്കി ലും ജനാധിപത്യം സ്ഥാപിക്കപ്പെട്ടത് ടുണീഷ്യയിൽ മാത്രമാണ് . അവിടെപ്പോലും ഐ.എസ് . ഭീകരാക്രമണങ്ങളാൽ ഉലയുന്ന ഭരണകൂടവും തകർന്ന് ടൂറിസവും കരകയറാത്ത സാമ്പത്തികരംഗവും പ്രശ്നങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു .

■ ഈജിപ്ത്

ഈജിപ്തിലെ സ്ഥിതിയും മുൻപത്തേക്കാൾ മെച്ചമല്ല . കയ്റോവിലെ താഹിർ സ്ക്വയറിലെ പ്രക്ഷോഭ ത്തിന്റെ ഫലമായി സ്വേച്ഛാധിപത്യം പുലർത്തിയിരുന്ന പ്രഡിഡന്റ് ഹുസ്നി മുബാറക് സ്ഥാനഭ്രഷ്ടനായെങ്കിലും രാജ്യം ഇപ്പോൾ മറ്റൊരു ഏകാധിപതിയുടെ ഭരണത്തിലാണ് . മുബാറക്കിനെ പുറത്താക്കിയതിന് പിന്നാലെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ 2013 – ൽ സൈന്യം സ്ഥാനഭ്രഷ്ടനാക്കി . മുസ്ലിം ബ്രദർഹുഡിന്റെ നേതാവ് അബ്ദുൽ ഫത്താ അൽസിസി അധികാരത്തിലേറി . ഇതോടെ മനുഷ്യാവകാശ ധ്വംസനം പൂർവാധികം ശക്തിയായതായി ഹ്യൂമൺ റൈറ്റ്സ് വാച്ച് പറയുന്നു . രാഷ്ട്രീയ എതിരാളികളെ നാടു കടത്തുന്നതും വിചാരണയില്ലാത്ത കൊലപാതകങ്ങളും രാജ്യത്ത് വർധിച്ചതായാണ് സംഘടന ആരോപിക്കുന്നത് . മനുഷ്യാവകാശ പ്രവർത്തകർ യാത്രാവിലക്ക് നേരിടുന്നു അവരുടെ സ്വത്ത് മരവിപ്പിക്കുന്ന നടപടിയുമുണ്ട് . കൂടാതെ ഈജിപ്തത് കടുത്ത സാമ്പത്തികപ്രതിസന്ധിയി നേരിടുകയാണ് . ഇന്ധനവില 78 ശതമാനത്തോളം വർധിപ്പിച്ചു . വൈദ്യുതിക്കും ഭക്ഷ്യവസ്തുക്കൾക്കുമുള്ള സബ്സിഡികൾ കുറയ്ക്കുകയും ചെയ്തു . പ്രതിസന്ധി തരണംചെയ്യാൻ കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റ് കഠിനാധ്വാനം ചെയ്യാനാണ് പരിഹാരമായി പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി ഉപദേശം .

★ അബ്ദുൽ ഫത്താ അൽസിസി

1954 – ൽ കെയ്റോയിൽ ജനിച്ചു . സൈന്യത്തിന്റെ സെക്കൻഡറി സ്ക്കൂളിൽ വിദ്യാഭ്യാസത്തിനുശേഷം ഈജിപ്ഷ്യൻ മിലിട്ടറി അക്കാദമിയിൽ പഠനം പൂർത്തിയാക്കി . സൗദിയിൽ ഈജിപ്ഷ്യൻ ആർമിയുടെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . പാറ്റൺ ടാങ്കിനെതിരായ യുദ്ധതന്ത്രങ്ങളിലും മാർട്ടാർ സാങ്കേതികവിദ്യയിലും വിദഗ്ധൻ . രാജ്യത്തെ സായുധസൈന്യത്തെ നിയന്ത്രിക്കുന്ന പരമാധികാര കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു സിസി . 2012 – ൽ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് മുർസി ഈജിപ്തിന്റെ സൈനിക മേധാവിയായി അൽ സിസിയ അവരോധിച്ചു . ഒപ്പം പ്രതിരോധമന്ത്രിയുടെ പദവിയും നൽകി . 2013 – ൽ ഉപപ്രധാനമന്ത്രി പദത്തിലുമെത്തി . ഇക്കാലയളവിൽ മു ഹമ്മദ് മുർസിക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും തുടർന്നുള്ള സംഘർഷവും സിസി ഉപയോഗപ്പെടുത്തി . സംഘർഷം രമ്യമായി പരിഹരിക്കാൻ പ്രസിഡന്റിന് അന്ത്യശാസനം നൽകിയ അൽ സിസി ഇക്കാര്യത്തിൽ മുർസി പരാജയപ്പെട്ടുവെന്നാരോപിച്ച് സൈന്യ ത്തിന്റെ സഹായത്തോടെ മുർസിയെ പുറത്താക്കി അഡ്മി മൻസൂറിനെ തൽസ്ഥാനത്ത് അവരോധിച്ചു . 2014 – ൽ സൈന്യത്തിൽ നിന്ന് – വിരമിച്ചശേഷം അതേവർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു . നാലു വർഷത്തിനുശേഷം 2018 – ൽ നടന്ന തിരഞ്ഞെടുപ്പിലും സിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു . .

■ യെമന്

യെമനിൽ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത് . പ്രചോദനം ടുണീഷ്യൻ പോരാട്ടമായിരുന്നു . ഇത് പിന്നീട് ചിലയിടത്തെങ്കിലും ഷിയ വിഭാഗവും സലഫി വിഭാഗവും തമ്മിലുള്ള പോരാട്ടമായി മാറി . രാജ്യത്ത് വ്യാപകമായി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു . ഒടുവിൽ അമേരിക്കയുടെ പിന്തുണയോടെ സൗദി അറേബ്യയുണ്ടാക്കിയ അധികാരകൈമാറ്റ കരാറിനെത്തുടർ – ന് 30വർഷമായി അധികാരത്തിലിരുന്ന അലി അബ്ദുല്ല സലെ സ്ഥാനമൊഴിഞ്ഞു . പകരം അബ്ദ് റബ്ബു മൻസൂർ – ഹാദി ചുമതലയേറ്റു . ഇതുകൊണ്ടും രാജ്യം രക്ഷപ്പെട്ടില്ല . ഭക്ഷ്യക്ഷാമവും ആഭ്യന്തര കുഴപ്പങ്ങളും പിന്നീടും യെമനെ വേട്ടയാടി . ഇറാന്റെ പിന്തുണയോടെ ഹൂദികൾ നടത്തുന്ന പോരാട്ടത്തെ യു.എ.ഇ, കുവൈത്ത് ബഹറൈൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ മന്സൂര് ഹാദി ചെറുക്കുകയാണ് . ആഭ്യന്തരയുദ്ധം രാജ്യത്തെ കടുത്ത പട്ടിണിയിലേക്ക് നയിച്ചു . 2017 – ൽ മാത്രം 50000 കുട്ടികൾ -പട്ടിണികൊണ്ട് മരിച്ചു . മോശമായ ജീവിതസാഹചര്യങ്ങളാൽ പിന്നീട് പൊട്ടിപ്പുറപ്പെട്ട കോളറ 10 ലക്ഷം പേരെ രോഗാതുരരാക്കി .

■ലിബിയ

അറബ് വസന്തത്തെ തുടർന്നുണ്ടായ പ്രക്ഷോഭം ഏറ്റവുമധികം ദുരിതത്തിലാക്കിയ രാജ്യം ലിബിയയാണ് . ലിബിയൻ നാഷണൽ ആർമിയും ഐ.എസുമായുള്ള പോരാട്ടം , യു.എൻ ഇടപെടൽ ; ഏഴുവർഷത്തിനിപ്പുറവും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല . ലക്ഷങ്ങൾ യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴവിടെയുള്ളത് .

ലിബിയയിൽ ഏകാധിപതിയായ മൂഹമ്മദ് ഗദ്ദാഫി ക്കെതിരായാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് . കലാപത്തിൽ ഗദ്ദാഫി വധിക്കപ്പെട്ടു . പിന്നീട് പ്രക്ഷോഭകർ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കണ്ടത് . ഐ.എസ് , രാജ്യത്തെ ആഭ്യന്തര സംഘർഷത്തിൽ നിർണായക സ്വാധീന ശക്തിയായി . ഗദ്ദാഫിക്കുശേഷം ഭരണം നിയന്ത്രിച്ച് നാഷണൽ ട്രാൻസിഷ്യണൽ കൗൺസിൽ തിര ഞെഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ജനറൽ നാഷണൽ കൗൺസിലിന് അധികാരം കൈമാറി . അഹ്മദ് മെയ്തതെഗ് പ്രധാനമന്ത്രിയായി . എന്നാൽ ലിബിയൻ നാഷണൽ ആർമി ജനറൽ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിൽ ഒരേസമയം ഇസ്ലാമിക ഭീകരർക്കെതിരെയും പ്രധാന മന്ത്രിക്കെതിരെയും തിരിഞ്ഞു . പാർലമെന്റ് മന്ദിരം പിടിക്കാൻ ശ്രമം നടത്തി . തുടർന്ന് സുപ്രീംകോടതി പരാമർശത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവെച്ചു . സൈന്യവും ഐ.എസും തമ്മിൽ പോരാട്ടം രൂക്ഷമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് . സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഇടക്കാല ഭരണസംവിധാനമായി നാഷണൽ അക്കോർഡിനെ ചുമതലയേൽപ്പി ച്ചെങ്കിലും ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി ഇത് അംഗീകരിച്ചിട്ടില്ല . ലിബിയയിലെ പോരാട്ടം ലോകം കണ്ട ഏറ്റവും ദുരന്തപൂർണമായ മനുഷ്യക്കടത്തിനും പലായനത്തിലും സാക്ഷ്യം വഹിച്ചു . ഏതാണ്ട് 10ലക്ഷം ലിബിയക്കാരാണ് വിവിധ രാജ്യങ്ങളി ലേക്ക് അഭയംതേടി പോയത് . കടൽ കടന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച് ഒട്ടേറെപേർ മുങ്ങിമരിക്കുന്നതിന് ലോകം സാക്ഷിയായി . ഗദ്ദാഫിയെ പുറത്താക്കി ആറുവർഷം പിന്നിട്ടെങ്കിലും ലിബിയയുടെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല . –

★ മുഅമ്മർ ഗദ്ദാഫി

അതേസമയം, ലിബിയയിൽ, സ്വേച്ഛാധിപത്യ സ്വേച്ഛാധിപതി കേണൽ മുഅമ്മർ ഗദ്ദാഫിയെ 2011 ഒക്ടോബറിൽ അക്രമാസക്തമായ ഒരു ആഭ്യന്തര യുദ്ധത്തിൽ അട്ടിമറിച്ചു. അദ്ദേഹത്തെ പീഡിപ്പിക്കുകയും (അക്ഷരാർത്ഥത്തിൽ തെരുവുകളിലൂടെ വലിച്ചിഴയ്ക്കുകയും) പ്രതിപക്ഷ പോരാളികൾ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിൽ കണ്ടു.

എന്നിരുന്നാലും, ഗദ്ദാഫിയുടെ പതനത്തിനുശേഷം, ലിബിയ ആഭ്യന്തരയുദ്ധത്തിൽ തുടരുകയാണ്, രണ്ട് എതിർ സർക്കാരുകൾ രാജ്യത്തിന്റെ പ്രത്യേക പ്രദേശങ്ങളെ ഫലപ്രദമായി ഭരിക്കുന്നു. രാഷ്‌ട്രീയ പ്രക്ഷോഭത്തിന്റെ വർഷങ്ങളിൽ ലിബിയയിലെ സിവിലിയൻ ജനത ഗണ്യമായി ദുരിതമനുഭവിക്കുന്നു, തെരുവുകളിൽ അക്രമവും ഭക്ഷണം, വിഭവങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും വളരെ പരിമിതമാണ്.

ലോകമെമ്പാടുമുള്ള അഭയാർഥി പ്രതിസന്ധിക്ക് ഇത് കാരണമായിട്ടുണ്ട്, ആയിരക്കണക്കിന് പേർ ലിബിയയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്, മിക്കപ്പോഴും മെഡിറ്ററേനിയൻ കടലിനു കുറുകെ ബോട്ടിൽ, യൂറോപ്പിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിച്ച്.

■ സിറിയ

സിറിയയിൽ സമാധാന പരമായ പ്രക്ഷോഭം ഒരാളുടെ മരണത്തെത്തുടർന്നി അക്രമാസക്തമായി . ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു . ( 2014 വരെ നടന്ന ആഭ്യന്തരയുദ്ധത്തിൽ 470000 പേർ മരിച്ചെന്നാണ് സിറിയൻ സെന്റർ ഫോർ പോളിസി റിസർച്ച് – പുറത്തുവിട്ട കണക്ക് ( UN റിപ്പോർട്ടിൽ ഇതിന്റെ പകുതിപേർ മരിച്ചതായാണ് പറയുന്നത് രാജ്യത്തു നിന്ന് പുറത്തേക്ക് കൂട്ടപ്പലായനവും നടന്നു . ആഭ്യന്തര സംഘർഷം മുതലെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് ആധിപത്യമുറപ്പിക്കുന്നതും ലോകം കണ്ടു .

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കാനുള്ള പോരാട്ടത്തിന് 2011 ജനുവരി 26 – ന് ദാരാ പട്ടണത്തിൽ തുടക്കം കുറിച്ചു . അഭിപ്രായ – മാധ്യമ സ്വാതന്ത്യം , രാഷ്ട്രീയസ്വാതന്ത്ര്യം തുടങ്ങിയവയായി രുന്നു പ്രധാന മുദ്രാവാക്യങ്ങൾ , ചെറിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല . ടാങ്കുകൾ ഉപയോഗിച്ച് തെരുവിലെ സമരത്തെ നേരിടാനും ഭക്ഷണവും വെള്ളവും നിഷേധിക്കാനും സർക്കാർ നടപടിയെടുത്തു . ഇതിനിടെ വംശീയമായ ചേരിതിരിവ് സമരം സങ്കീർണമാക്കി . സമരത്തിന്റെ മറവിൽ ഐ.എസ് .സിറിയൻ നഗരങ്ങളിൽ ആധിപത്യമുറപ്പിക്കാൻ തുടങ്ങി . എന്നാൽ , ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങളും റഷ്യയും രണ്ട് ചേരിയിലായി . പ്രസിഡന്റിനൊപ്പമായിരുന്നു റഷ്യ . – ‘ 2018 ആയപ്പോഴേക്കും ഐ.എസ് . സിറിയൻ നഗരങ്ങളിൽ – നിന്ന് പിൻവാങ്ങി . എന്നാൽ , സിറിയൻ ആഭ്യന്തരയുദ്ധം – മൂന്നരലക്ഷം പേരുടെ മരണത്തിനും 44 ലക്ഷംപേരുടെ പലായനത്തിനും കാരണമായി . 2015 സെപ്റ്റംബർ അഞ്ചി – ന് മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ ഐലാൻ കുർദി എന്ന ബാലൻ സിറിയൻ പലായനത്തിന്റെ ദുരിതദൃശ്യങ്ങളിലൊന്നാണ് . പ്രക്ഷോഭത്തിൽനിന്ന് ആഭ്യന്തരയുദ്ധത്തിലേക്ക് മാറിയ സിറിയയിൽ ഇന്നും സമാധാനം പുലർന്നിട്ടില്ല . പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണത്തിൽ തുടരുകയും ചെയ്യുന്നു . – അറബ് പോരാട്ടങ്ങളെത്തുടർന്ന് നാല് രാജ്യങ്ങളിലാണ് ദീർഘകാലം ഭരണം കൈയാളിയായ ഭരണാധിപന്മാർക്ക് സ്ഥാനമൊഴിയേണ്ടിവന്നത് .

★ ബഷർ അൽ അസദ്

സമാനമായി, അറബ് വസന്തത്തിനുശേഷം സിറിയയിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം വർഷങ്ങളോളം നീണ്ടുനിന്നു, തുർക്കി, ഗ്രീസ്, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ അഭയം തേടി പലരും രാജ്യം വിടാൻ നിർബന്ധിതരായി.വടക്കുകിഴക്കൻ സിറിയയിൽ ഇസ്ലാമിക നിയമപ്രകാരം ഭരിക്കപ്പെടുന്ന ഒരു രാജ്യമായ കാലിഫേറ്റ് ഒരു കാലമായി ഐസിസ് തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.

Isis തീവ്രവാദ സംഘം ആയിരക്കണക്കിന് ആളുകളെ വധിച്ചു, മറ്റു പലരും തങ്ങളുടെ ജീവനെ ഭയന്ന് പ്രദേശത്ത് നിന്ന് പലായനം ചെയ്തു.

സിറിയയിൽ ഐസിസ് വലിയ തോതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ദീർഘകാല ഏകാധിപതി ബഷർ അൽ അസദിന്റെഅടിച്ചമർത്തൽ ഭരണകൂടം രാജ്യത്ത് അധികാരത്തിൽ തുടരുന്നു.

★ ഷിയ – സുന്നി സംഘർഷം

റഷ്യയുടെ 2500 ഓളം സൈനികർ , ഹിസ്ബുള്ള പോരാളികൾ , ഇറാൻ സൈനികർ , ഹൂതി പോരാളികൾ എന്നിങ്ങനെ വിപുലമായ ഒരുസംഘം സിറിയയിൽ അസദിന് അനുകൂലമായി യുദ്ധമുഖത്തുണ്ട് . പശ്ചിമേഷ്യയിൽ ഇറാന്റെ നേ തൃത്വത്തിൽ രൂപംകൊണ്ട ‘ ഷിയാസഖ്യം ‘ അസദിന് ശക്തമായ
പിന്തുണ നൽകുന്നു. വിമത സൈന്യത്തെയും പോരാളികളെയും ഈജിപ്ത് – സൗദി അറേബ്യ – തുർക്കി തുടങ്ങിയ സുന്നി രാജ്യങ്ങൾ പിന്തുണയ്ക്കുന്നു . ചുരുക്കത്തിൽ സിറിയൻ സംഘർഷം പശ്ചിമഷ്യയെ മൊത്തം ഗ്രസിക്കുന്ന സുന്നി ഷിയാ സംഘർഷത്തിലേക്കും ചേരിതിരിവിലക്കും വളരുകയാണ് . – അസദിന്റെ സൈനികരിൽ ഭൂരിഭാഗവും അലവി ഷിയാ വിഭാഗക്കാ രാണ് . മൊത്തം ജനസംഖ്യയിൽ 11 ശതമാനം വരുന്ന അലവി ഷിയാക്കൾ , 2 ശതമാനം വരുന്ന മെർഷദിസ് ഷിയാക്കൾ , 10 ശതമാനം – വരുന്ന ക്രിസ്ത്യാനികൾ , 3 ശതമാനം വരുന്ന ഡ്രൂസുകൾ എന്നിവർ സർക്കാരിന് ശക്തമായ പിന്തുണ് – നൽകുന്നു . ജനസംഖ്യയിൽ 74 – ശതമാനം വരുന്ന സുന്നികൾ സർക്കാർ വിരുദ്ധരാണെങ്കിലും ഒറ്റ ക്കെട്ടായി സംഘർഷത്തിലിടപെടുന്നില്ല . ഇവരിൽ ബഹുഭൂരിപക്ഷവും സമാധാനകാംക്ഷികളുമാണ് . സലഫികളുടെ അൽ – നുസ്റ ഫ്രണ്ട് , ഇസ്ലാമിക് സ്റ്റേറ്റ് , ഫ്രീസിറിയ ആർമി എന്നിവയാണ് സുന്നികളുടെ പോരാട്ട സംഘങ്ങൾ , – – അതീവ സങ്കീർണമായ സിറിയൻ സംഘർഷമേഖലയിൽ വൻശക്തി താത്പര്യങ്ങൾക്കൊപ്പം ഷിയാ – സുന്നി സംഘർഷം , ഇസ്രയേലി – ന്റെ ഇടപെടലുകൾ എന്നിവ കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കിയിരിക്കുന്നു .

■ മൊറോക്കോ.

ഈ വർഷം ആദ്യം വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും മൊറോക്കോയെ ഭരണഘടനയിൽ നിന്ന് പാർലമെന്ററി രാജവാഴ്ചയിലേക്ക് മാറ്റുന്നതിൽ മൊറോക്കോയുടെ പ്രതിപക്ഷ പ്രസ്ഥാനം പരാജയപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ മുഹമ്മദ് ആറാമൻ രാജാവ് ഭരണഘടനാ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിയെ നിയമിക്കുകയും പാർലമെന്റ് പിരിച്ചുവിടാനും നിയമനങ്ങൾ നടത്താനുമുള്ള കഴിവ് ഉൾപ്പെടെ പ്രധാനമന്ത്രിക്ക് പുതിയ അധികാരങ്ങൾ നൽകുകയും ചെയ്തു.കഴിഞ്ഞ മാസം മൊറോക്കോ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ടുണീഷ്യയെപ്പോലെ ഇസ്ലാമിക പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (പിജെഡി) വ്യക്തമായ വിജയിയായിരുന്നു. 395 സീറ്റുകളിൽ 107 എണ്ണം നേടിയെടുക്കുന്നതിൽ പിജെഡി വിജയിച്ചു. തൽഫലമായി പിജെഡി ദേശീയവാദിയായ ഇസ്തിക്ലാൽ പാർട്ടിയുമായി സഖ്യമുണ്ടാക്കും. അർത്ഥവത്തായ ജനാധിപത്യ മാറ്റത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇത് പാർലമെന്റിനെ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ പ്രതിപക്ഷ പ്രസ്ഥാനത്തിലെ പലരും നിരാശരായി തുടരുന്നു. ചില പ്രതിഷേധങ്ങൾ അടുത്ത വർഷവും തുടരാമെങ്കിലും, രാജവാഴ്ച ഇപ്പോഴും വ്യാപകമായി പ്രചാരത്തിലുണ്ട്.

■ ബഹ്റൈൻ മുതൽ ജോർ ദാൻ വരെയുള്ളയിടങ്ങളിലെ രാജഭരണം ശരിക്കും ഭയപ്പെട്ടു . കടുത്ത നിയമങ്ങളിൽ ഒട്ടേറെ ഇളവുകൾ വരുത്താനും ജനപ്രിയ നയങ്ങൾ കൊണ്ടുവരാനും അവർ തയ്യാറായി എന്നത് അറബ് വസന്തത്തെത്തുടർ ന്നുണ്ടായ ഗുണപരമായ മാറ്റമാണ് .

■ സൗദി
കൂടാതെ ഭീകരവാദസംഘടനകളെ പരോക്ഷമായി സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന സൗദിക്ക് ഇത്തരം പ്രസ്ഥാനങ്ങൾ തങ്ങളുടെ മണ്ണിലും ഭീഷണിയാകുമോ എന്ന തിരിച്ചറിവുണ്ടാക്കിയിട്ടുണ്ട് .
മേഖലയിൽ ഭീകർക്കെതിരായുള്ള പോ രാട്ടത്തിന് പരിശീലനം നൽകുന്ന അമേരിക്കയുടെ പരിശീലന ക്യാമ്പു കൾ സൗദിയിൽ നടത്താൻ അനുമതി നൽകിയത് അതിന്റെ സൂചനയാണ് .
ടുണീഷ്യൻ പ്രക്ഷോഭത്തിന് പിന്നാലെ ( ജനങ്ങൾക്ക് 127 ബില്യൺ ഡോളറി ( 8.72 ലക്ഷം കോടി രൂപ ) ന്റെ ആനുകൂല്യം പ്രഖ്യാപിച്ച സൗദി സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളിൽ ചിലത് ഒഴിവാക്കുകയും ചെയ്ത – ദുർബലമായ ഭരണകൂടങ്ങൾക്ക് ഭീകരവാദം ഭീഷണിയാകുന്ന കാഴ്ചയും അറബ് വസന്തത്തിനുശേഷം കാ – ണുന്നുണ്ടെന്ന് പറയാതെ വയ്യ . മെച്ചപ്പെട്ട ജീവിതവും തൊഴിലും അതിനപ്പുറം സമാധാന ജീവിതവും പ്രതി വിപ്ലവം നടന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇപ്പോഴും വിദൂരസ്വപ്നം തന്നെയാണ് .

■ സുഡാന്

ആഭ്യന്തരസംഘർഷം കലാപകലുഷിതമാക്കിയ മണ്ണിൽ , മനുഷ്യർ എന്ന പ്രാഥമിക പരിഗണനപോലും കിട്ടാത്ത സുഡാനികൾ കടന്നുപോകുന്ന കൊടിയ ദുരിതങ്ങളിൽ ഏറ്റവും ചെറുതായിരിക്കുമിത് . അസ്വാതന്ത്യവും പണപ്പെരുപ്പവും ദാരിദ്ര്യവും യുദ്ധവും എല്ലാം ഈ ആഫിക്കൻ രാജ്യത്തെ നരകസമാനമാക്കി . പണപ്പെരുപ്പം നിയന്ത്രിക്കാൻ ഉമർ അൽ ബഷീറിന്റെ ഭരണകൂടം നടപ്പാക്കിയ മണ്ടൻ പരിഷ്ക്കരണങ്ങളുടെ ഭാഗമായിരുന്നു ഖുബൂസിന്റെ വില കൂട്ടിയ നടപടി . ഇതാണ് മൂന്നുപതിറ്റാണ്ടുനീണ്ട് അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ സുഡാനിലെ പ്രതിഷേധഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് . ‘ അറബ് വസന്തം ‘ പോലെ സുഡാനിലെ ഖുബൂസ് വിപ്ലവം തുറന്നിട്ടത് സ്വാതന്ത്യത്തിലേക്കുള്ള വാതിലാണ് .

■കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി 2018 ലെ ഒരു പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്
“The debate about the relationship between Islam and democracy conclusively ended with the coming of the Arab Spring,”

■ നിഗമനം..

അറബ് വസന്തം നടന്ന പല രാജ്യങ്ങളിലും ഇന്നും സമാധനപരമായ അവസ്ഥ കൈയ്യെത്താ ദൂരത്താണ് ഇതിന് മുഖ്യകാരണം സ്വാതന്ത്രത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം മതത്തിനായും വംശീയതക്കായുള്ള സ്ഥാനമുറപ്പിക്കാനും പലരും ശ്രമിച്ചു.. ഇത് കൂടുതല് അപകടത്തിലേക്ക് രാജ്യത്ത് തള്ളിവിട്ടു.. നിലവില് ഇന്നും പല രാജ്യങ്ങളും കരകയറാന് ആവാതെ സാമ്പത്തിക പ്രതിസന്ധി കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും വലയുന്നു മറ്റൊരു ഭാഗത്ത് വലിയൊരു
അഭയാര്ത്ഥി കടന്നുകയറ്റു പ്രശ്നം കൊണ്ട് മറ്റു രാജ്യങ്ങളും സമ്മര്ദ്ദത്തിലാവുന്നു..

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️

(എന്റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള് ,വാര്ത്തകള്,കണ്ടെത്തലുകള് ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള് ,അഭിപ്രായ വിത്യാസങ്ങള് എന്നിവ തെളിവുകള് സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)

എന്റെ മറ്റു ലേഖനങ്ങള് വായിക്കാന്

https://maheshbhavana.blogspot.com/

https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
റഫറന്സ് , source

★ തൊഴില്വാര്ത്ത ഹരിശ്രീ ലക്കം ജൂലൈ 27/ 2019 page – 8

★ mathrubhumi Gk current affairs
May 2018 page 19 , 35

★ wiki

★ https://youtu.be/veMFCFyOwFI

★ https://www.vox.com/2016/1/27/10845114/arab-spring-failure

★ https://www.history.com/.amp/topics/middle-east/arab-spring

★ https://www.bbc.com/news/world-middle-east-30003865

★ https://www.google.co.in/…/arab-spring-badly-wrong-five-yea…

★ https://thearabweekly.com/who-are-winners-and-losers-arab-s…

★ https://foreignpolicyblogs.com/…/arab-spring-winners-a…/amp/

★ https://www.businessinsider.com/arab-spring-counting-costs-…

★ https://www.econmatters.com/…/arab-spring-counting-costs-an…

★ https://www.trinitydc.edu/…/the-arab-spring-the-uprising-a…/

★ https://youtu.be/Fgcd5ZcxDys

★ https://www.nationalgeographic.com/…/ref…/arab-spring-cause/

★ https://www.britannica.com/event/Arab-Spring

★ http://www.huffingtonpost.com/…/what-is-the-arab-third-es_b…

★ http://www.payvand.com/news/11/feb/1080.html

★ https://www.arabnews.com/node/1229066/columns

★ https://www.quora.com/Was-the-Arab-Spring-a-failure

★ http://www.tropicpost.com/middle-east-in-revolt/

★ http://malayalamvaarika.com/2012/april/27/COLUMN2.pdf

★ https://www.manoramanews.com/…/2019/04/19/sudan-life-update…

★★★★★★★★★★★★★★★