നന്മക്ക് കാവലായി..👌
ഒരു മാസം മുമ്പാണ്..തൊടുപുഴ പോലീസ് സ്റ്റേഷനിൽ സൗജന്യ ഭക്ഷണ കൂപ്പൺ വാങ്ങാനെത്തിയവർക്കിടയിൽ ഒരു കൊച്ചു കൗമാരക്കാരന്റെ ദൈന്യതയാർന്ന മുഖം, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ Benoy T M Thenammackal ന്റെ ശ്രദ്ധയിൽപ്പെടുന്നത്۔۔അദ്ദേഹം കുട്ടിയുടെ അടുത്തെത്തി സ്നേഹപൂർവം കാര്യമന്വേഷിച്ചു۔۔ മരംമുറിക്കുന്ന തൊഴിലാളിയായ അഛൻ മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസമായി ആശുപത്രിയിലാണത്രേ۔۔ നട്ടെല്ലിനേറ്റ പരിക്ക് ഇരുകാലുകളും തളർത്തി۔۔അഞ്ചു വർഷം മുമ്പ് കുട്ടിയുടെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു പോയി۔۔പിന്നീട് അച്ചന്റെ തണലിൽ പൂമാല ഗവ. HSS ലെ പ്ലസ് വൺ വിദ്യാർഥിയായ സോജോമോന്റെയും അനിയത്തി പത്താം ക്ലാസ് വിദ്യാർഥിനി സോനാമാളുടെയും ജീവിതം മുമ്പോട്ടു പോകുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം۔
“സൗജന്യ കൂപ്പണുപയോഗിച്ച് ഭക്ഷണം കഴിച്ച ശേഷം കയ്യിൽ അവശേഷിച്ച തുകയ്ക്ക് അഛനും അനിയത്തിയ്ക്കുമുള്ള ചോറു കൂടി വാങ്ങണം۔۔” സോജോമോൻ മനസ്സു തുറന്നു۔۔ബിനോയി സാർ കയ്യിലപ്പോൾ ആകെയുണ്ടായിരുന്ന 500 രൂപ സോജോമോന് നൽകിയാണ് യാത്രയാക്കിയത്۔۔പോലീസ് അസോസിയേഷൻ ഭാരവാഹി കൂടിയായ ബിനോയി സാർ, അസോസിയേഷൻ സെക്രട്ടറി Baiju Parayil സാറുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രണ്ട് നേരം തൊടുപുഴ പോലീസ് കാന്റീനിൽ നിന്നും സൗജന്യമായി ഇവർക്ക് ഭക്ഷണം കൊടുക്കുന്നതിന് ഏർപ്പാടാക്കി۔۔എല്ലാ ദിവസവും സോജോമോ നോട് ഇവർ വിവരങ്ങൾ തിരക്കിക്കൊണ്ടേയിരിക്കുന്നു۔۔
തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെത്തി സോജോമോന്റെ അഛൻ അവറാച്ചനെ കണ്ട് അവസ്ഥ മനസിലാക്കി۔۔ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ജോസഫ് കുര്യൻ സാറിന്റെ നേതൃത്വത്തിൽ ഭരണസമിതി, പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് സോജോമോന്റെ അഛൻ മേത്തൊട്ടി പാമ്പാറയിൽ അവറാച്ചന് (48) ഒരു ജീവിതമാർഗം ഒരുക്കുന്നതിന് തയാറെടുപ്പുകൾ നടത്തി വരികയാണ്۔۔ കാരണം, കാലുകൾ തകർന്ന അവറാച്ചന് തുണയാവേണ്ട കുരുന്നുകൾക്കൊപ്പം കൂടെ നിൽക്കണം നമുക്ക്. അവർ അനാഥരല്ലെന്ന് പറയാൻ നമ്മളല്ലാതെ മറ്റാരാണ്..” തളരരുത്…… ഞങ്ങളുണ്ട് കൂടെ……”
ബിനോയി സാറിനൊപ്പം സോജോമോൻ۔۔