ഇദ്ദേഹമാണ് കേരളം രണ്ടുദിവസമായി അന്വേഷിക്കുന്ന ആ മഹാമനുഷ്യൻ

0
63

കടപ്പാട് Mahesh Gangadharan

ഇദ്ദേഹമാണ് കേരളം രണ്ടുദിവസമായി അന്വേഷിക്കുന്ന ആ മഹാമനുഷ്യൻ. ബാങ്കിൽ ചെന്ന് പാസ്സ് ബുക്കിൽ “ആകെയുള്ള 200850 രൂപയിൽ നിന്ന് 2ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിന് ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ.., പേര് വെളിപ്പെടുത്തരുത് എന്നു പറഞ്ഞു സംഭാവന നൽകിയ.വികലാംഗ പെൻഷൻ കിട്ടുന്നതുകൊണ്ടും, കൂടാതെ ബീഡി തെറുത്ത് ആഴ്ചയിൽ 1000രൂപ വരെ കിട്ടുന്നതുകൊണ്ടും ജീവിക്കാൻ ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞ.റേഡിയോ കേട്ട് മടിയിലെ മുറത്തിലേക്ക് കുനിഞ്ഞിരുന്ന് ബീഡിതെറുക്കുന്ന.., ബീഡിത്തൊഴിലാളിയായ, കണ്ണൂർ കുറുവ സ്വദേശി ചാലാടൻ ജനാർദ്ദനൻ. പേരു വെളിപ്പെടുത്താതെ ബാങ്ക് ഉദ്ദ്യോഗസ്ഥനും മുഖ്യമന്ത്രിയും അദ്ദേഹത്തെ അഭിനന്ദിച്ചു. ഇപ്പോൾ ചാനലുകാർ ആളെ കണ്ടെത്തിയിരിക്കുന്നു. രാഷ്ട്രീയപുരോഗമനബോധമാണു തന്നെ ഇതിനു പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയുന്നു. മഹാമനുഷ്യാ സല്യൂട്ട്