ചാനലുകളും സീരിയൽ ബിസിനസ് തന്ത്രവും ‘അവിഹിത’വും
മലയാളം സീരിയലുകളുടെ നിലവാരവും മലയാളിയുടെ ആസ്വാദനവും ആണല്ലോ ഇപ്പൊ ചർച്ച വിഷയം. ഇതിൽ ഞാൻ കണ്ടറിഞ്ഞതായ ചില കാര്യങ്ങൾ പറയണമെന്നുണ്ട്.
132 total views

Mahesh Kailas
മലയാളം സീരിയലുകളുടെ നിലവാരവും മലയാളിയുടെ ആസ്വാദനവും ആണല്ലോ ഇപ്പൊ ചർച്ച വിഷയം. ഇതിൽ ഞാൻ കണ്ടറിഞ്ഞതായ ചില കാര്യങ്ങൾ പറയണമെന്നുണ്ട്. ഒരു 65 എപ്പിസോഡിൽ തീർക്കാവുന്ന ക്രൈം കഥയുമായി കുറച്ചു അലഞ്ഞതാണ്.
ആദ്യം തന്നേ മനസിലാക്കേണ്ടത് സിനിമയിലെ പോലെ തന്നേ one-line കൊണ്ട് ആദ്യം പോകുന്നത് ചാനലിലേക്കാണ്. ചാനലിന് പ്രിയപ്പെട്ട Banner ആണെങ്കിൽ ഉടനടി അപ്പ്രൂവൽ കിട്ടും (*conditions apply). അല്ലെങ്കിൽ അവരുടെ കാരുണ്യത്തിനായി കാത്തിരിക്കണം.3-4 വർഷമായി പല പ്രമുഖ ചാനലുകൾ കയറി ഇറങ്ങുന്നവരുണ്ട്. ഇനി മലയാളത്തിലെ ഒരുവിധം പ്രമുഖ ചാനലുകൾ കേരളത്തിന് പുറത്തു head office ഉള്ളവർ ആണ്. അതായതു അപ്പ്രൂവൽ കൊടുക്കേണ്ടുന്ന പാനലിൽ മലയാളികളോടൊപ്പം അന്യ ഭാഷക്കാർ ഉണ്ടാകും. അവരുടെ കാഴ്ചപ്പാട് അനുസരിച്ചു കഥയിൽ മാറ്റം വരുത്തും.
ഒരു ചാനലിനെ സംബധിച്ചിടത്തോളം പരസ്യം, റേറ്റിംഗ്,ബിസിനസ് തന്നെയാണ് മുഖ്യം. അതിനുള്ള ഈസി വഴി ആണ് ഹിന്ദിയിലോ തമിഴിലോ വിജയിച്ച ഒരു സീരിയലിനെ അതേപടിയോ അൽപ്പം മാറ്റം വരുത്തിയോ മലയാളത്തിൽ ഇറക്കുന്നത്. അതു തന്നെയാണ് പ്രമുഖ ചാനലുകൾ ചെയ്യുന്നത്. അപ്പൊ അതിലെ കഥ, ആർഭാടം ആയി അണിഞ്ഞൊരുങ്ങിയ കഥാപാത്രങ്ങൾ എല്ലാം ഉണ്ടാകണം എന്ന് നിർബന്ധം ഉണ്ടാകും. അതാണ് നമ്മൾ കാണുന്ന repeated അമ്മായി ‘അമ്മ, അവിഹിതം, ഉറങ്ങി എണീറ്റാലും ഒരുങ്ങി ഇരിക്കുന്ന നായിക.
ഇനി പുതുതായി ഒരു കഥ ഇഷ്ടപ്പെട്ടാലും റേറ്റിംഗ് എന്ന് പറഞ്ഞു കുറെ മാറ്റങ്ങൾ വരുത്തും.ചാനൽ പറയുന്ന ടെക്നിക്കൽ crew, നടി നടന്മാരെ ഉൾപെടുത്തേണ്ടി വരും. നമ്മുടെ നാട്ടിലെ ചാനലുകൾ ആണെങ്കിൽ ലാഭത്തിനു വേണ്ടി ഒരു എപ്പിസോഡിന് കുറഞ്ഞ റേറ്റ് ഫിക്സ് ചെയ്യും. അപ്പൊ producerkku ലാഭം ഉണ്ടാകണം എങ്കിൽ അതിൽ കുറവ് റേറ്റിൽ എപ്പിസോഡ് ചെയ്യണം. അതിനു വേണ്ടി ചെലപ്പോ DSLRil വരെ ഷൂട്ട് ചെയ്യും. ക്വാളിറ്റി താഴോട്ട് പോകും.
ഒരു ഓടികൊണ്ടിരിക്കുന്ന സീരിയലിന് ആഴ്ച്ചക്ക് റേറ്റിംഗ് ഉണ്ട്. ഒരു കഥ ഒന്നു ട്രാക്ക് മാറ്റുമ്പോൾ റേറ്റിംഗ് കുറവായാൽ വീണ്ടും അവിഹിതവും കണ്ണീരും കയറ്റും. അപ്പൊ റേറ്റിംഗ് കൂടും. അതു കൊണ്ടാണ് ഈ subject തന്നേ മാറ്റി പരീക്ഷിക്കുന്നത്.ഇത് accept ചെയ്യേണ്ട യാഥാർഥ്യം ആണ്. Bold എന്ന് പറയുമെങ്കിലും `സർവം സഹ ´ ആയ നായികക്കെ പ്രേക്ഷകർ ഉള്ളൂ. ഒരു perfect കുടുംബത്തെ കാണിച്ചാൽ പെട്ടെന്ന് മടുക്കും (കോമഡി ഒഴികെ ).അതു പോലെ അണിഞ്ഞൊരുങ്ങിയ കഥാപാത്രങ്ങളെ വിശകലനം ചെയ്യാനും കാണാനും വല്ല്യ ഒരു viewership ഉണ്ട്. അതൊരു മാർക്കറ്റിംഗ് ആണ്.
ഈ മാർക്കറ്റിംഗിൽ ഫോക്കസ് കൊടുക്കാൻ പറ്റാത്ത കൊണ്ടാണ് ദൂരദർശൻ ഇപ്പൊ സീരിയലുകൾ ചെയ്യാത്തത്. അവരുടെ ഇപ്പോഴത്തെ സീരിയലുകൾ എല്ലാം റിപീറ്റ് ആണെന്ന് തോന്നുന്നു. വിദേശ രാജ്യങ്ങളിലെ പോലെ നല്ല subjects ചെയ്യാൻ ഇവിടെയും ആൾകാർ ഉണ്ട്. പക്ഷെ അവർക്കു ചാനലുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നില്ല. അപ്പൊ അവർ OTTyilekku പോകും.ചാനലുകൾക്ക് അറിയാം money heist പോലൊരു സാധനം കാണിച്ചാൽ വീട്ടമ്മ മാർക്ക് താല്പര്യം കാണില്ല. അപ്പൊ അവർക്കു viewership കുറയും. പരസ്യം കുറയും.
ഒരുപരിധി വരെ സാധാരണ പ്രേക്ഷക സമൂഹം ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. അവര് വീണ്ടും വീണ്ടും കാണുന്നതിൽ നിന്നാണ് ചാനലുകൾ എന്തിനാണ് viewership കൂടുതൽ എന്ന് മനസിലാക്കുന്നത്. അതു കൊണ്ടാണ് പല ബോഡി shaming ഒക്കെ നല്ല രീതിയിൽ കാണിക്കുന്ന കോമഡി പ്രോഗ്രാമുകൾ ഹിറ്റ് ആകുന്നതു.
133 total views, 1 views today
