സ്റ്റക്കി എന്ന നായയുടെ കഥ

61

സ്റ്റക്കി എന്ന നായയുടെ കഥ

ജോർജ്ജിയയിലെ വേക്രോസ് നഗരത്തിലെ Southern Forest World Museum and Environmental Centerഇൽ ഒരു ചെസ്റ്റ്നട്ട് ഒാക്ക് മരത്തിന്റെ തടി പ്രദർശ്ശനത്തിന് വച്ചിട്ടുണ്ട്. ഉള്ള് പൊള്ളയായയ ഈ മരത്തടി 1980ൽ Kraft Corporation എന്ന മരക്കമ്പനിയിലെ ജോലിക്കാർ ഡൊണേറ്റ് ചെയ്തതാണ്. കഴിഞ്ഞ നാൽപത് വർഷമായി ഈ പൊള്ളമരത്തടി വീടാക്കിയ സ്റ്റക്കി എന്ന നായയാണ് ഇവിടെ വരുന്ന സന്ദർശകരുടെ പ്രധാനാകർഷണം. സത്യത്തിൽ നാൽപതല്ല, കഴിഞ്ഞ അറുപതോളം വർഷമായി ഈ മരത്തടിക്കുള്ളിലാണവൻ അന്തിയുറങ്ങുന്നത്…! അറുപത് വർഷത്തോളം ആയുസ്സുള്ള നായയോ എന്ന് അത്ഭുതപ്പെടേണ്ട. സ്റ്റക്കി മരിച്ചിട്ട് അറുപതിലേറെ വർഷമായി. മരണശേഷമാണ് ഈ ചെസ്റ്റ്നട്ട് ഓക്ക് മരത്തടി അവന്റെ വീടാകുന്നതും ഫോറസ്റ്റ് വേൾഡ് മ്യൂസിയത്തിലേക്ക് അവൻ എത്തുന്നതും.

Mummified remains of dog found lodged inside tree trunk | Metro News1980ൽ ജോര്‍ജിയയിലെ കാടിനുള്ളിലെ മരത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മരംവെട്ടുകാരാണ് സ്റ്റക്കിയുടെ ശരീരം കണ്ടെത്തുന്നത്. ഓക്കു മരം മുറിച്ച്‌ കഷ്ണങ്ങള്‍ ആക്കുന്നതിടയ്ക്കാണ് മരത്തിന്റെ 28 അടി മുകളിലെ ഭാഗത്ത് ഉള്ളിലായി കുടുങ്ങിക്കിടക്കുന്ന നായയുടെ മമ്മിഫൈ ചെയ്യപ്പെട്ട ശരീരം ശ്രദ്ധയില്‍പ്പെടുന്നത്.20 വര്‍ഷങ്ങള്‍ക്കു മുമ്പ് അണ്ണാനേയോ മരപ്പട്ടിയെയോ പിന്തുടരുന്നതിനിടയില്‍ മരത്തിനുള്ളില്‍ അകപ്പെട്ടു പോയതാകണം ഇവൻ. പൊള്ളയായ മരത്തിന്റെ വേരിനടിയിലൂടെ മുകൾഭാഗത്തേക്ക് കയറുമ്പോൾ വണ്ണം കുറഞ്ഞു വരുന്ന തടിഭാഗത്തിനിടയിൽ കുടുങ്ങിപ്പോയിരിക്കാം. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതായപ്പോൾ അവിടെ മരണപ്പെട്ടതാവാം. പക്ഷേ ഇത്രകാലം അഴുകാതെ സ്റ്റക്കിയുടെ ശരീരം എങ്ങനെ മരത്തടിയിൽ സൂക്ഷിക്കപ്പെട്ടു??? ഒാക്ക് മരത്തിടിയിലെ അനുകൂല സാഹചര്യങ്ങൾ Natural mummificationന് വഴിയൊരുക്കിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പൊള്ളയായ മരത്തിനുള്ളില്‍ മുകളിലേക്കുള്ള വായു സഞ്ചാരം ഒരു ‘ചിമ്മനി എഫക്ട്’ ആയി പ്രവർത്തിച്ചത് കാരണമാകും നായയുടെ ശരീരം അഴുകി ദുർഗന്ധം പടരാതെ ജീവികളെ ശവശരീരം ഭക്ഷിക്കുന്നതിൽ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് ജോര്‍ജിയ മ്യൂസിയം അധികൃതര്‍ കരുതുന്നു.

വലിയ പൊത്തുള്ള മരത്തിനുള്ളില്‍ വരണ്ട അവസ്ഥയായിരിക്കണം. കൂടാതെ ഓക്കു മരത്തില്‍ ഉണ്ടാകുന്ന ടാനിക് ആസിഡ് എന്ന ദ്രാവകം നായയുടെ തൊലി ഉണങ്ങി കട്ടിയുള്ളതാകാന്‍ സഹായിച്ചിരിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.2002-ല്‍ നടന്ന പേരിടല്‍ മത്സരത്തില്‍ നിന്നുമാണ് സ്റ്റക്കി എന്ന പേരു കണ്ടെത്തിയത്.1980ൽ സ്റ്റക്കിയെ കണ്ടെത്തുമ്പോള്‍ തന്നെ ശരീരത്തിന് 20 വര്‍ഷത്തോളം പഴക്കം ഉണ്ടായിരുന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്തായാലും സ്റ്റക്കിയുടെ ശരീരം ഇന്നും നല്ല രീതിയിൽ മ്യൂസിയത്തിൽ സുക്ഷിക്കപ്പെട്ടിരിക്കുന്നു.