“പൂട്ടാത്ത പൂട്ടു’കളിൽ നാസറുദ്ദീൻ ഷാ നടിച്ചിരുന്നെങ്കിൽ ജയൻ നടിച്ചതിന്റെ 10% വരില്ലായിരുന്നു “
മലയാള സിനിമയുടെ പകരക്കാരനില്ലാത്ത നായകൻ, വെറും നായകനെന്ന് പറഞ്ഞാൽ പോരാ മലയാള സിനിമയിൽ അതുവരെ
148 total views

മലയാള സിനിമയുടെ പകരക്കാരനില്ലാത്ത നായകൻ, വെറും നായകനെന്ന് പറഞ്ഞാൽ പോരാ മലയാള സിനിമയിൽ അതുവരെ കാണാത്ത മാറ്റങ്ങൾക്ക് കോളിളക്കം സൃഷ്ടിച്ച ഇതിഹാസ നായകൻ. 1972 ൽ പോസ്റ്റ്മാനെ കാണ്മാനില്ല എന്ന ചിത്രത്തിൽ ഒരു നക്സലേറ്റ് ആയി ചെറിയ വേഷത്തിൽ എത്തി. പിന്നീട് 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ അല്പം ശ്രദ്ധേയമായ വേഷത്തിൽ എത്തി.
അവിടുന്ന് തുടങ്ങി 4 വർഷം അതായത് 1978 വരെ ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും സഹനായക വേഷങ്ങളിലും തിളങ്ങി വന്നു. 1979 ൽ ശരപഞ്ജരം എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അതിൽ നായകനെന്നോ വില്ലനെന്നോ പറയാൻ പറ്റാത്ത വിധം അതി ശക്തനായ അതിലുപരി അതി ക്രൂരനായ ചന്ദ്രശേഖരൻ എന്ന കഥാപാത്രമായി മലയാള മനസുകളിൽ നിറഞ്ഞ സ്ഥാനം പിടിക്കാൻ തുടങ്ങി.
1979 ൽ അതുല്യ പ്രതിഭ മഹേന്ദ്രൻ സാർ സംവിധാനം ചെയ്ത ‘പൂട്ടാത്ത പൂട്ടുകൾ’ പോലെ ഒരു തമിഴ് സിനിമയിൽ എന്ത് റിയലിസ്റ്റിക്ക് ആയാണ് ജയൻ സാർ അഭിനയിച്ചത്.ഒരു ദേശീയ അവാർഡ് കിട്ടാൻ സാധ്യത ഉള്ള വേഷം ആണ് ഇതിലെ ആത്മ സംഘർഷം അനുഭവിക്കുന്ന ‘ഉപ്പുളി’എന്ന ഗ്രാമീണന്റെ വേഷം.
ഒരു പക്ഷേ ജയൻ സാർ ഡബ്ബിങ് ബാക്കി വെച്ചു പോയ സിനിമകളിൽ ഒന്ന് കൂടിയാവണം ഇത്. മാസ്സ് വേഷങ്ങൾ ചെയ്യാൻ കഴിയൂ എന്ന് ഇന്ന് പറയുന്നവർക്ക് വേണ്ടി അന്നേ ജയൻ സാർ ചെയ്തു കാണിച്ചു തന്ന സിനിമ.
ഇന്നായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിൽ ക്ലാസ്സ് സിനിമയുടെ സൂക്ഷ്മ ഭാവങ്ങൾ എന്ന പേരിൽ ചർച്ചയാവേണ്ട സിനിമ.അധികമാരും ഇന്ന് ചർച്ച ചെയ്തു കേൾക്കാത്ത സിനിമ. ജയൻ സാർ ഇന്ന് ഉണ്ടായിരുന്നെങ്കിൽ മാസ്സ് ക്ലാസ്സ് സിനിമകളിലൂടെ ഇന്ത്യൻ ബ്രാൻഡ് മല്ലു സൂപ്പർ സ്റ്റാർ ആയേനെ.
പൂട്ടാത്ത പൂട്ടുകൾ സംവിധാനം ചെയ്ത ശ്രീ ജെ. മഹേന്ദ്രൻ ജയനെ ആ ചിത്രത്തിൽ ജയനെ തിരഞ്ഞെടുത്തതും പിന്നീട് ആ സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും പങ്കു വയ്ക്കുന്നു, 2010ഇൽ ചിത്രീകരിച്ച ഈ അഭിമുഖത്തിൽ. ജയന്റേയും ശ്രീ മഹേന്ദ്രന്റെയും ജന്മദിനം 25 ജൂലൈ 1939 ആണെന്നുള്ളത് പലർക്കും അറിയാൻ സാധ്യതയില്ലാത്ത ഒരു കൗതുക വാർത്ത ആണ്. ശ്രീ മഹേന്ദ്രൻ ജയന്റെ വിനീതവും ഉദാരവുമായ പെരുമാറ്റം പ്രത്യേകം ഓർക്കുന്നു ഈ അഭിമുഖത്തിൽ!!
നാസറുദ്ദീൻ ഷാ നടിച്ചിരുന്നെങ്കിൽ ജയൻ നടിച്ചതിന്റെ 10% വരില്ലായിരുന്നു എന്നാണ് മഹേന്ദ്രൻ സാർ പറയുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹത്തിന്റെ ആക്ടിംഗ് സ്കില്ലിന്റെ 10% പോലും മലായാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് . യൂണിറ്റിൽ ആഹാരം ഉണ്ടാക്കാൻ സ്വന്തം കാശ് ചെലവാക്കിയ ജയൻ സാർ എത്രത്തോളം മികച്ച ഒരു വ്യക്തി കൂടിയാണ് എന്ന് വ്യക്തമാകുന്നു. ശ്രീകുമാരൻ തമ്പി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഏതു റോളും അനായാസമായി കയ്കാര്യം ചെയ്യാൻ ജയന് കഴിഞ്ഞിട്ടുണ്ടന്ന്, അത് തന്നെയാണ് മഹേന്ദ്രനും പറയുന്നത്, ജീവിച്ചിരുന്നെങ്കിൽ ഒരുപാട് വേഷങ്ങളിൽ തിളങ്ങുമായിരുന്നു.
149 total views, 1 views today
