Jurassic the Experience

മഹേഷ്‌ പി. വിശ്വംഭരൻ

വർഷം 1993- സിനിമ എന്ന മാസ്മരീക ലോകത്തിൽ നടക്കുന്നത് യാഥാർഥ്യമെന്നോ അഭിനയമെന്നോ തിരിച്ചറിയാൻ പറ്റാത്ത പ്രായം.നാട്ടിൻപുറത്തെ എല്ലാ നൊസ്റ്റാൾജിയകളും പങ്കുവയ്ക്കാൻ ഏറെയുള്ള എന്റെ നാട്ടിലെ ഒരു തീയറ്റർ(അരൂർ അരുണ).അക്കാലത്തു ഒട്ടുമിക്ക സിനിമകളും അച്ഛൻ എന്നെയും കൊണ്ടുപോയി കാണിച്ചു തന്നിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഒരു ഇംഗ്ലീഷ് സിനിമാ ആ തീയേറ്ററിൽ എത്തി. പതിവു പോലെ അച്ഛൻ കൊണ്ടുപോയി.

 

തീയറ്ററിലേക്കു അടുക്കുന്തോറും ഭയവും അത്ഭുതവും കൂടി വന്നു. മനുഷ്യനെ പച്ചയ്ക്ക് തിന്നുന്ന ലോകം മുഴുവൻ നശിപ്പിക്കുന്ന ഭീമാകാരനായ ഒരു ജീവിയുടെ സിനിമയാണ്… പേടിച്ചുവിറച്ചു തീയറ്ററിൽ കയറിയ, ഒപ്പം അത്ഭുതത്തോടെ കാണാൻ തോന്നിപ്പിച്ച സിനിമ…”ജുറാസിക് പാർക്ക്”. സിനിമ തുടങ്ങിയ നിമിഷം മുതൽ കൂടിക്കൂടി വരുന്ന ജിജ്ഞാസ.. സ്വപ്നത്തിൽപോലും കാണാത്ത മായകാഴ്ചകൾ.. ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ… കൂറ്റൻ മരങ്ങൾ വരെ പിഴുത് തിന്നുന്ന വലിയ ജീവികൾ… പിന്നെപ്പിന്നെ ഭയത്തിന്റെ കൊടുമുടിയിലേക്ക്.

 

 

സിനിമയിലെ ആ കുട്ടികൾക്കൊപ്പം സഞ്ചരിച്ച മനസും തലച്ചോറും… ഈ ജീവി നമ്മുടെ നാട്ടിലും വരുമോ എന്നു എന്നും അച്ഛനോട് ചോദിച്ചു കൊണ്ടേയിരുന്നു.. കാരണം സിനിമയ്ക്കപ്പുറം ആ മായകാഴ്ചകൾ എന്നെ സ്വാധീനിച്ചിരുന്നു.1993-ൽ മൈക്കിൽ ക്രിക്റ്റൻ രചിച്ച “ജുറാസിക് പാർക്ക്” എന്ന നോവലിനെ അതേ പേരിൽ സ്റ്റീവെൻ സ്പിൽബെർഗ് സംവിധാനം ചെയ്തു യൂണിവേഴ്സൽ പിക്ചർ പ്രദർശനത്തിനു എത്തിച്ചു

ലോകം മുഴുവൻ കീഴടക്കിയ എക്കാലത്തെയും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്നു.. എന്റെ ഫേവറിറ്റ്.. ഏകദേശം 63 മില്യൻ യു.എസ്‌ ഡോളർ മുതൽ മുടക്കി 1.034 ബില്യൺ യു.എസ്‌ ഡോളർ ബോക്സ് ഓഫീസിൽ നേടിയെടുത്ത സിനിമാ. തുടർന്ന് 1997-ൽ “ദി ലോസ്റ്റ് വോൾഡ്: ജുറാസിക് പാർക്ക്” എന്ന പേരിൽ രണ്ടാം ഭാഗം സ്റ്റീവെൻ സ്പിൽബെർഗ് തന്നെ സംവിധാനം ചെയ്തു മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റടിച്ചു.പിന്നീട് ജോയ് ജോൻസ്റ്റൻ എന്ന പുതിയ സംവിധായകന്റെ കീഴിൽ 2001 ജൂലൈ 18-നു തീയറ്ററിൽ എത്തിയ “ജുറാസിക് പാർക്ക് 3” മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറി.

 

കാലാനുസൃതമായ മാറ്റങ്ങളിലൂടെ പുത്തൻ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി 2015-ൽ കോളിൻ ട്രെവേറൊ സംവിധാനം ചെയ്തു മേയ് 29-നു റീലീസ് ചെയ്ത “ജുറാസിക് വോൾഡ്” എന്ന സിനിമ ഭയത്തേക്കാലേറെ വിസ്മയങ്ങൾ കൊണ്ടു പ്രേക്ഷകർ സ്വീകരിച്ചു. ദിനോസർ എന്ന ഭീകര ജീവിയെ മനുഷ്യൻ ചിപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വളരെ അനുസരണയോടെ ഒരു പാർക്കിൽ പൊതു ജനങ്ങൾക്കു കണ്ടും അനുഭവിച്ചും ആസ്വദിക്കുന്ന രീതിയിൽ മാറ്റിയെടുത്തു. ഏകാദേശം 150 മില്യൺ യു.എസ് ഡോളർ മുതൽ മുടക്കി 1.670 ബില്യൺ യു.എസ് ഡോളർ നേടിയെടുത്തു ബോക്സോഫീസ് വേട്ടയിലും വിസ്മയം തീർത്തു.

2018-ൽ മേയ് 21-നു “ജുറാസിക് വോൾഡ്: ഫാളെൻ കിങ്ഡം” എന്ന പേരിൽ ജെ. എ ബയോണ സംവിധാനം ചെയ്തു റീലീസായ സിനിമ വിസ്മയങ്ങൾക്കൊപ്പം ഓരോ ജുറാസിക് സിനിമാ അസ്വാധകനെയും അൽപം നൊമ്പരപ്പെടുത്തിയാണ് കടന്നു പോയത്. ഭയവും അത്ഭുതവും വിസ്മയങ്ങളും സമ്മാനിച്ചു ലോകം കീഴടക്കി മുന്നേറിയ “ജുറാസിക് സിനിമാ” അനുഭവം …

 

 

സംവിധാനം, സിനിമൊട്ടാഗ്രാഫി, എഡിറ്റിംഗ്, മ്യൂസിക്, ബി.ജി.എം സൗണ്ട് മിക്സിങ് തുടങ്ങി, ഓരോ ഷോട്ടുകൾ പ്ലാൻ ചെയ്യുന്ന രീതി പോലും അച്ഛന്റെ കൈ പിടിച്ചു സിനിമ കാണാൻ പോയിരുന്ന എന്നെ, ഈ മാസ്മരികതയിൽ ജീവിക്കുന്നതിനും ഞാൻ എന്ന സിനിമ പ്രേമിയെ എറെ മുന്നോട്ടു കൊണ്ടുപോകുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

165 മില്യൺ യു.എസ് ഡോളർ മുതൽ മുടക്കി കോളിൻ ട്രെവോരോ സംവിധാനം ചെയ്തു 2022 ജൂൺ 10-നു വോൾഡ് പ്രീമിയർ ആയി റീലീസ് ആകുന്ന “ജുറാസിക് വോൾഡ് ഡൊമിനേഷൻ” എന്ന സിനിമാറ്റിക് അനുഭവത്തിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാ അസ്വാദകനും. ഇതുവരെ എല്ലാ ജുറാസിക് സിനിമകളിലും അഭിനയിച്ചവർ ഒന്നിക്കുന്ന ഈ സിനിമാ മറ്റൊരു വിസ്മയം തീർക്കട്ടെ എന്നു പ്രത്യാശിക്കാം.

 

Leave a Reply
You May Also Like

“ഇന്നസെന്റ് ചേട്ടന്റെ വാക്കുകൾ അസുഖത്തെ നേരിടാൻ അച്ഛന് കരുത്ത് നൽകിയിരുന്നു “

Bineesh Kodiyeri യുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചിരി മായുന്നില്ല… എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം…

പലരും തിരിച്ചുവരുന്നു , പക്ഷെ ലാൽജോസിന്റെ തിരിച്ചുവരവിനുള്ള പ്രശ്നമെന്താണ് ?

Unni Krishnan ജോഷിയുടെയും ഷാജി കൈലാസിന്റെയും തിരിച്ചു വരവുകൾ കണ്ടപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു കംബാക്…

സസ്പെൻസ് സീനുകൾക്ക് പേര് കേട്ട ഒരു ഇറ്റാലിയൻ ക്ലാസിക് സിനിമ

Unni Krishnan TR movie : So Sweet… So Perverse സസ്പെൻസ് സീനുകൾക്ക് പേര്…

ഒരു കടയിലെത്തിയ ജയസൂര്യ അവിടെ ജോലിചെയ്യുന്ന ആരാധികയ്ക്കു നൽകിയ സർപ്രൈസ് ഗിഫ്റ്റ്

ആരാധികയ്ക്കു വളരെ സർപ്രൈസ് ആയൊരു സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. ഒരു സ്വകാര്യ…