വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ? ഒരിക്കലുമില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
94 SHARES
1126 VIEWS

മഹി കൃഷ്ണ

സ്ത്രീകളുടെയും പുരുഷൻ മാരുടെയും മനസിലെ പൊതുവേ ഉള്ള സംശയങ്ങളാണ് സ്വന്തം ശരിരത്തെ കുറിച്ച് ലൈംഗികതയെ കുറിച്ച് ഇവ ഒക്കെ ആണ്

ലിംഗത്തിനു ആവശ്യത്തിന് നീളം വണ്ണം ഇല്ല അതിനു പരിഹാരം ഉണ്ടോ? ഉദ്ധാരണം ശെരിക്കും ഉണ്ടാകുന്നില്ല , ടൈമിംഗ് കിട്ടുന്നില്ല (പെട്ടെന്നു തന്നെ എല്ലാം അവസാനിക്കുന്നു ), ലിംഗം വളഞ്ഞു ഇരിക്കുന്നു, സ്വയം ഭോഗം കൊണ്ടു എന്തു എങ്കിലും പ്രശ്നം ഉണ്ടോ? എന്റെ ലിംഗം ചെറുതായത് കൊണ്ടു എന്റെ ഭാര്യക്കു അവൾ ആഗ്രഹിക്കുന്ന ലൈംഗിക സുഖം കൊടുക്കാൻ കഴിയുമോ ? തുടങ്ങിയ കാര്യങ്ങൾ ആണ്

സ്ത്രീകളുടെ സംശയം ഇവ ഒക്കെ ആണ്, നിപ്പിൾ തീരെ ചെറുത് ആണ്? സ്തന വലുപ്പം കുറവാണ്? അതു കൂട്ടാൻ മരുന്ന് ഉണ്ടോ? യോനിയിൽ ഉള്ള പാട് മാറ്റുവാൻ വഴി ഉണ്ടോ? ആദ്യ സെക്സ് ൽ വേദന എടുക്കുമോ? സ്വയംഭോഗം കൊണ്ടു എന്തു എങ്കിലും പ്രശ്നം ഉണ്ടോ ? കന്യക ആണോ എന്നു ഭർത്താവ് സംശയിക്കുമോ തുടങ്ങിയ കാര്യങ്ങൾ ആണ് ?

ഭർത്താക്കന്മാർക്കു പ്രോബ്ലം ഭാര്യക്ക് സെക്സ് ൽ താല്പര്യം ഇല്ല , സെക്സ് ചെയ്യാൻ മടി ആണ് ഇവയൊക്കെ ആണ്, അതു പോലെ എണ്ണിയാൽ ഒടുങ്ങാത്ത സംശയങ്ങൾ ആണ് ലൈംഗികതയിൽ .ഇതിന് എല്ലാം പരിഹാരം ലൈംഗികത എന്താണ് എന്നോ സ്വന്തം ശരീരം എന്താണ് എന്നോ അറിയില്ല, ആകെ അറിയാം കൊറേ പോൺ വീഡിയോകളും തുണ്ട് പുസ്തകങ്ങളും, പിന്നെ ഫോണിൽ കൂടെ സെക്സ് പറഞ്ഞു സുഖം നേടാനും.. ഈ പാഴാക്കുന്ന സമയം മാത്രം മതി,ലൈംഗികതയെ കുറിച്ച് പഠിക്കാൻ, സ്വന്തം ശരീരത്തെ മനസിലാക്കാൻ അപ്പോൾ സെക്സ് ആസ്വാദിക്കാൻ കഴിയും, അല്ലെങ്കിൽ എന്നും മനുഷ്യൻ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പരാതികൾ പരസ്പരം പറഞ്ഞു കൊണ്ടേരിക്കും.

ലൈംഗികത എന്നാൽ ഒരു ധ്യാനമാണ് ക്ഷമയുള്ളവന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു ധ്യാനം

ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ. ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം, പക്ഷെ ലൈംഗിക എന്താണ് എന്നോ എങ്ങനെ ബന്ധപ്പെടണം എന്നോ ആർക്കുമറിയില്ല എന്നതാണ് ഒരു സത്യം.

സ്ത്രീ പുരുഷന്റെ അടിമയില്ല, പുരുഷന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കാൻ ഉള്ളതല്ല സെക്സ്, അതു സ്ത്രീക്കു കൂടെ അർഹത ഉള്ളതാണ്

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും സ്ത്രീ സ്വയം കരുതുന്നത്. അതോ ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങളെ തുറന്നു പറയാന്‍ അവള്‍ ധൈര്യം കാണിക്കുന്നുണ്ടോ?  ഇതല്ല താനാഗ്രഹിക്കുന്നതെന്ന് എന്നു സത്യസന്ധയാകാന്‍ അവള്‍ക്കാകുന്നുണ്ടോ? ഒരിക്കലുമില്ല, സ്ത്രീകൾ എല്ലാം സ്വന്തം ലൈംഗികത മനസ്സിൽ അടിച്ചുമർത്തി ഒരു ശവത്തെ പോലെയാണ് എല്ലാ പുരുഷന്റെ കൂടെ ചിരിച്ചു കളിച്ചു ജീവിതം നയിക്കുന്നത് എന്നതാണ് സത്യം

വൈകുന്നേരം അടുക്കളപ്പണികളെല്ലാം ഒതുക്കി കഴിഞ്ഞ് മേല്‍കഴുകി വന്നാല്‍ പുരുഷന്റെ താല്‍പര്യത്തിനുവേണ്ടിയുള്ള ഒരിത്തിരി സമയം എന്ന പഴഞ്ചന്‍ കണ്‍സെപ്റ്റല്ല സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചുള്ളത്. വിവാഹജീവിതത്തില്‍ ലൈംഗികത പ്രധാനം തന്നെയാണെന്ന് ഇന്നവള്‍ക്കു അറിയാം. പുരുഷനേക്കാൾ അവൾക്കു ബോധ്യമുണ്ട്, പുരുഷന്റെ വിചാരം.. അവൻ കണ്ട യൂട്യൂബ് വീഡിയോകളും വായിച്ച സെക്സ് പുസ്തകങ്ങളും സെക്സിൽ അവനു phd നൽകി എന്ന ഭാവമാണ്. അതുവച്ചാണ് അവന്റ സംസാരവും പെരുമാറ്റവും .

രതി നല്‍കുന്ന സന്തോഷവും ആനന്ദവും തന്റെ കൂടി അവകാശമാണെന്നും എല്ലാ സ്ത്രീകൾക്കും തിരിച്ചറിവുണ്ട്.അവൾ ആഗ്രഹിക്കുന്ന രീതിയിൽ കിട്ടുന്നില്ല, എന്ന പൂര്ണ്ണ ബോധ്യമുണ്ട്, സ്ത്രീ ഒരിക്കലും വിഡ്ഢിയാണ് എന്ന് കരുതരുത് . തനിക്കു താല്‍പര്യമുണ്ടെങ്കില്‍ ലൈംഗികതയ്ക്ക് മുന്‍കൈ എടുക്കാനും അവള്‍ തയാറാണ്. പക്ഷെ അവൾ സ്വന്തം പുരുഷന്റെ സ്വഭാവം തിരിച്ചു അറിഞ്ഞ ശേഷം മാത്രമേ സ്വന്തം ഭർത്താവിനോട് ആണെങ്കിൽ പോലും അവൾ മനസു തുറക്കൂ. എന്തിനും ഏതിനും ദൈവീകത ദര്‍ശിക്കുന്ന ഭാരതീയര്‍ ലൈംഗീകതയിലും ആ കാഴ്‌ചപ്പാട്‌ അനുവര്‍ത്തിച്ചു പോന്നിരുന്നു. ഇന്ന് ലൈംഗികത എന്ന് പറഞ്ഞാൽ അവൻ വൃത്തികെട്ടവൻ.. മോശക്കാരൻ . എന്നിട്ട് ഈ പറയുന്നവർ ഇത് കിട്ടാൻ ഉള്ള വഴി നോക്കും കാരണം പകൽ മാന്യൻ ആണ്.

ഭക്ഷണം കഴിക്കുന്നതിനോ, ആവശ്യപ്പെടുന്നതിനോ അതിന്റെ ആവശ്യകതകള്‍ മനസ്സിലാക്കുന്നതിനോ,നല്ല വസ്ത്രങ്ങൾ മറ്റു ഇഷ്ടാനിഷ്ടങ്ങൾ വിശദികരിച്ചു കൊടുക്കുന്നതിനോ ആര്‍ക്കും ഒരു വിഷമവും, അശ്ലീലവും , അറപ്പും അനുഭവപ്പെടാറില്ല. എന്നാല്‍ ലൈംഗിക വിഷയങ്ങളായാല്‍ നമ്മളില്‍ എവിടെ നിന്നോ സദാചാര ബോധം വന്നു തുടങ്ങും. പിന്നെ പൊയ്‌മുഖങ്ങളുടെ ഒരു ജൈത്രയാത്ര തന്നെ തുടങ്ങുകയായി. ഒതുങ്ങിയും, പാത്തും പതുങ്ങിയും ഈ സദാചാരികള്‍ ചെയ്‌തുകൂട്ടുന്ന കാര്യങ്ങള്‍ ഇവിടെ വിവരിക്കുക അപ്രാപ്യമാണ്‌.

ലൈംഗീകതയെ സ്‌ത്രീ പുരുഷ ഭേദമെന്യെ അത്‌ എന്താണെന്ന്‌ മനസ്സിലാക്കണം. വെറും ആഭാസമായോ മറു തരത്തിലോ അതിനെ കാണരുത്‌, സമീപിക്കരുത്‌. കുമാരി പൂജ നടത്തിയിരുന്ന നാടാണ്‌ ഭാരതം. ഇന്ന്‌ കുമാരിമരെ മാത്രമല്ല അമ്മുമ്മാരെ വരെ കിട്ടിയാൽ പീഢിപ്പിക്കുന്ന നാടായി മാറി.ലൈംഗിക ദാരിദ്ര്യം കൂടി അതാണ് കാരണം, അതിനു കാരണക്കാരൻ ദൈവമാണ് എന്ന് പറയുന്ന കൊറേ അല്പജ്ഞാനികളായ… ഞാൻ സന്യാസിയാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന കുറച്ചു കാമ പ്രാന്തൻമാർ ഉണ്ട്, ഇവന്റെ ഒക്കെ കാമ പ്രാന്തു കാണണമെങ്കിൽ പിന്നാമ്പുറങ്ങളിൽ ചെല്ലണം, അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീ പീഡനത്തിൽ പൊക്കണം അന്ന് തീരും അവന്റ സന്യാസവും, ജ്ഞാനവും, ഓരോ സ്‌ത്രീ പുരുഷനും ആഗ്രഹിക്കേണ്ട ഒന്നാണ്‌ രതി സുഖം.

സ്‌ത്രീ പുരുഷന്മാരുടെ ആകര്‍ഷണ ശക്തിയുടെ മഹത്വവും, രഹസ്യവുംഅറിഞ്ഞ്‌ വേണ്ടതുപോലെ ഉപയോഗിക്കുവാനുള്ള അപ്രാപ്‌തി അവരെ നിരാശയിലേക്ക്‌ കൊണ്ടുപോകുന്നു. അതു കൊണ്ടാണ് ഇന്ന് അവിഹിത ബന്ധങ്ങൾ കൂടുന്നത്, കാരണം ആർക്കും ലൈംഗിക ആസ്വദിക്കാൻ സമയമില്ല, പിന്നെ ലൈംഗികത എന്താണ് എന്ന് അറിയില്ല,പണ്ട്‌ അമ്പലങ്ങളിലെ ചുമരുകളില്‍ പല വിധ രതി ക്രീഢകളും കൊത്തി വെക്കുകയോ, ആലേഖനം ചെയ്യുകയോ ഉണ്ടായിരുന്നു. അന്ന്‌ സ്‌ത്രീ പുരുഷ ഭേദമെന്യേ ലൈംഗീക വിഷയങ്ങള്‍ സഭ്യതയോടെ ചര്‍ച്ച ചെയ്‌തിരുന്നു. കാലത്തിന്റെ കുത്തുഴൊക്കില്‍ ഇന്ന്‌ ലൈംഗീകത അനാചാരമായി, അസ്ലീലമായി, ആഭാസമായി, അറപ്പും വെറുപ്പും ഉളവാക്കുന്ന സംഭവമായി, വിഷയലമ്പടന്മാര്‍ക്ക്‌ കാമസക്തി ശമനമര്‍ഗ്ഗമായി….. അങ്ങിനെ തുടരുന്നു.

വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ? ഒരിക്കലുമില്ല

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍ തന്നെ സംശയങ്ങളുണ്ടാകുന്നത് സാധാരണയാണ്. എന്താണ് പങ്കാളി ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രാധാന്യം. അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി സെക്സിനെ കുറിച്ച് അടിസ്ഥാനപരമായി കാര്യങ്ങളേക്കുറിച്ചുള്ള കാര്യങ്ങൾ അറിയണം,വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ? ഒരിക്കലുമില്ല, നിങ്ങൾ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ശരീരത്തിന്റെ ആഗ്രഹം മൂലമുള്ള ഒരു ബന്ധപ്പെടൽ ആണ്,അല്ലാതെ സെക്സ് അല്ല അതു, ഒരു ആഗ്രഹം.

അതായത് നമുക്ക് ഇഷ്ട്ടമുള്ള ഒരു വസ്തു കൈയിൽ കിട്ടാതെ ഇരുന്നു കിട്ടി കഴിയുമ്പോൾ ഹോ ഇത്ര ഉള്ള്, ഇതാണ് എല്ലാ മനുഷ്യർക്കും സെക്സ്, സത്യത്തിൽ സെക്സ് ഇതല്ല, നിങ്ങൾക് പരിക്ഷക്കു പഠിക്കാതെ എക്സാം പാസാകൻ കഴിയുമോ? ഇല്ല പക്ഷെ കഴിയും കോപ്പി അടിച്ചു, പക്ഷെ അത് തത്കാലം ആണ് അതു പോലെയാണ് നിങ്ങൾ സെക്സിൽ ഏർപ്പെടുന്നത് ഒരു തല്ക്കാല സുഖം കിട്ടണം, അത്രമാത്രം.. ആ സുഖം തേടൽ നിങ്ങൾക്ക് മരണം വരെ ദുഃഖം തരും. കാരണം കിട്ടുന്നതിൽ സംതൃപ്തിയില്ല, കാരണം സെക്സ് എന്താണ് എന്ന് അറിയില്ല, അതാണ് ഈ ഭൂമിയിലെ എല്ലാ സ്ത്രീകളുടെയും പുരുഷന്റെയും ജീവിതത്തിൽ നടക്കുന്നത് ഇങ്ങനെ തല്ക്കാല സുഖം തേടി അലഞ്ഞു അവിഹിത ബന്ധങ്ങൾ സ്ഥാപിച്ചു ഒരു ഭിക്ഷക്കാരനെ പോലെ തല്ക്കാല ലൈംഗിക സുഖത്തിനു വേണ്ടി ഓടുന്നു, ഭിക്ഷക്കാരൻ പണത്തിനു വേണ്ടി ഓടുന്നു, പണം ഉള്ളവൻ തല്ക്കാല ലൈംഗിക സുഖത്തിനു വേണ്ടി ഓടുന്നു അത്ര ഉള്ളൂ .. അത്ര ഉള്ളൂ വ്യത്യാസം,രണ്ടു പേരും മരണം വരെ ഭിക്ഷക്കാരൻമാർ തന്നെയാണ് അല്ലന്നു പറയാൻ കഴിയുമോ?

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്