” സുദർശൻ പദ്മനാഭൻ ഈസ് ദ കോസ് ഓഫ്‌ മൈ ഡെത്ത്‌ “

637

Mahin Aboobakkar

” സുദർശൻ പദ്മനാഭൻ ഈസ് ദ കോസ് ഓഫ്‌ മൈ ഡെത്ത്‌ ”

സ്വപ്നങ്ങൾ കുന്നുകൂട്ടി വച്ച് ജീവിതത്തിൽ മുന്നോട്ടു പോയ ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടിയുടെ അവസാന വാക്കുകളാണിത്. എൻട്രൻസിൽ ഉന്നത റാങ്കോടെ ചെന്നൈ ഐ ഐ ടിയിൽ പ്രവേശനം നേടിയ മിടുക്കിയാണ് ഫാത്തിമ. അത്രയും കഴിവും പ്രാപ്തിയുമുള്ള ഒരു പെൺകുട്ടി ഇത്തരത്തിൽ ജീവിത യാത്ര പെട്ടെന്നൊരു ദിവസം അവസാനിപ്പിച്ചെങ്കിൽ ആ പെൺകുട്ടിയെ എത്രമാത്രം മാനസീക വേദന അലട്ടി കാണും.

സുദർശൻ പദ്മനാഭൻ എന്ന അധ്യാപകന്റെ ഭാഗത്ത്‌ നിന്നും നേരിടേണ്ടി വന്ന നിരന്തര അപമാനങ്ങളാണ്, മാനസീക പീഡനങ്ങളാണ് ഫാത്തിമയെ ജീവിതത്തിനു ഫുൾ സ്റ്റോപ്പിടാൻ പ്രേരിപ്പിച്ചത്. അത്തരം പീഡനങ്ങൾ വർഗീയപരവും മതപരവുമായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്തേക്ക് വരുമ്പോൾ ഐ ഐ ടി പോലൊരു ക്യാമ്പസിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന അസാധാരണ അന്തരീക്ഷത്തെ ഭയപ്പാടോടെ കാണണം.

സുദർശൻ പത്മനാഭൻ
സുദർശൻ പത്മനാഭൻ

ഉള്ളിൽ ഉറങ്ങി കിടന്ന സംഘപരിവാർ പ്രണയം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മറനീക്കി പുറത്തു വരികയും അത് തങ്ങളുടെ ചുറ്റുമുളള സമൂഹത്തിലേക്ക് കെട്ടഴിച്ചു വിടുകയും ചെയ്യുന്നതിൽ മുൻപിൽ നിൽക്കുന്നത് സമൂഹത്തിൽ നിൽക്കുന്ന ടോപ് ക്ലാസുകളായ ഇത്തരക്കാർ തന്നെയാണ്.

ഇന്ത്യയുടെ അഭിമാനമായ യൂണിവേഴ്‌സിറ്റികളിൽ കടന്നു കയറി അത് വരെയുള്ള അവിടുത്തെ സിസ്റ്റത്തെ തല്ലിത്തകർക്കുന്ന സംഘപരിവാർ പ്രവർത്തികൾ പുതുമയൊന്നുമല്ല. ജെ എൻ യൂവിൽ അടക്കം സങ്കികൾ ചെയ്യുന്നതും, സമീപനവും ശ്രദ്ധിച്ചാൽ മതി.

അതെല്ലാം കഴിഞ്ഞു അവർ തിരികൊളുത്തിയ വർഗീയ അജണ്ട ഏറ്റെടുത്തു പ്രചരിപ്പിക്കാനും പ്രാവർത്തികമാക്കാനും സുദർശൻ പദ്മനാഭൻ എന്ന അധ്യാപകൻ ഐ ഐ ടിയിൽ രൂപം കൊണ്ടു എന്നത് സമൂഹം എത്രമാത്രം സങ്കി വിധേയത്വം സൃഷ്ടിക്കുന്നു എന്നതിന്റെ തെളിവാണ്.

ഫാത്തിമയുടേത് ആത്മഹത്യ തന്നെയാണെന്ന് പുറത്തു വരുന്നുണ്ട്. എന്നാൽ ഇത്രയും അറിവും കഴിവും ലോകവീക്ഷണവുമുള്ള ഒരു പെൺകുട്ടി ഇത്രയും പെട്ടെന്ന് ജീവിതം അവസാനിപ്പിച്ചതിനു പിന്നിൽ അവളെ അലട്ടിയ അപമാനത്തിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ വെറുമൊരു ആത്മഹത്യയായി എഴുതിത്തള്ളുന്നത് നീതികേടാണ്.

എത്ര മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുമെന്നറിയില്ല. വിഷയത്തിലെ ഒരു ദ്രുവത്തിൽ നിൽക്കുന്നത് സംഘപരിവാറും, സംഭവത്തിന്റെ കാതലായ കാരണം വർഗീയതയുമായത് കൊണ്ട് സമൂഹത്തിലേക്ക് മാധ്യമങ്ങൾ ഈ വിഷയത്തെ അഡ്രസ്സ് ചെയ്യുമോ എന്നോ, ഏത് രീതിയിൽ ചെയ്യുമോ എന്നോ ഉറപ്പില്ല.

എങ്കിലും ഒ ബി വാനോ, മികച്ച സ്റ്റുഡിയോയോ ഇല്ലാതെ നമുക്കും നമ്മുടെ ടൈംലൈൻ കൊണ്ടൊരു മാധ്യമമാകാം.

മനസാക്ഷി മരിച്ചവരല്ലെന്ന് മനസാക്ഷിയോടെങ്കിലും പറയാം.