ദാമ്പത്യത്തിൽ കുറേകാലം പിന്നിട്ട പല പുരുഷന്മാരുടേയും പരാതിയാണ് ഇണയിലെ മുറുക്കക്കുറവ്, പരിഹാരമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1262 SHARES
15141 VIEWS

ഒരു കീഗൽസ്സ് അപാരത

മഹി ഷാ സുരൻ

1940 ൽ അമേരിക്കൻ ഗൈനക്കോളജിസ്റ്റ് ഡോ. അർണ്ണോൾഡ്ഡ് എച്ച് കീഗൽ സ്ത്രീകളുടെ മൂത്രാശയത്തിൻ്റെ വികാസവും ചുരുക്കങ്ങളും ക്രമപ്പെടുത്തി അവിചാരിതമായി ഉണ്ടാകുന്ന മൂത്രപ്പോക്കിനെ തടയാൻ ചിട്ടപ്പെടുത്തിയ വ്യായാമമുറകളാണ് കീഗൽസ്സ്.എന്നാൽ അതിനപ്പുറം ലൈംഗികതയിൽ അതിൻ്റെ സാദ്ധ്യതകൾ പിന്നീട് പാശ്ചാത്യരാജ്യങ്ങളിൽ പരീക്ഷിക്കപ്പെട്ടു. സ്ത്രീലൈംഗികതയും പുരുഷലൈംഗികതയും ജനനേന്ദ്രിയത്തിൻ്റെ വികാസകാര്യത്തിൽ എതിർദിശകളിലേയ്ക്ക് സഞ്ചരിക്കുന്നു എന്നതിനാൽ അതിനൊരു പരിഹാരമായി കീഗൽസ്സിനെ പലരും കണ്ടുതുടങ്ങി.

പുരുഷനു അവൻ്റെ ലിംഗം പരമാവധി വികസിക്കുന്നതിനോടൊപ്പം സ്ത്രീയുടെ യോനി തീരെ വികസിക്കാതിരിക്കുന്ന ഘർഷണം ആണിഷ്ടം, എന്നാൽ സ്ത്രീക്ക് പുരുഷൻ്റെ ലിംഗവലിപ്പവും ബലവും കൂടുതൽ ആവുന്നത് ആസ്വാദ്യമെങ്കിലും ആ ആസ്വാദനം അവളുടെ യോനിയെ വലുതും വഴുവഴുക്കൽ ഉള്ളതും ഘർഷണം കുറഞ്ഞതും അയഞ്ഞ ബലമുള്ളതുമാക്കി തീർക്കുന്നു. ഈ പൊരുത്തക്കേടിനു പരിഹാരമായി യോനിയിൽ പ്രവേശിച്ചു പുരോപശ്ചാത് ചലിക്കുന്ന ലിംഗത്തെ അകത്തുനിന്നും അമർത്തി ഘർഷണം നൽകുവാൻ കീഗൽസ്സ് ഒരുപായമായി പലരും പരീക്ഷിക്കുന്നു.കാശ്മീരിലെ രാജാവിന്റെ മന്ത്രി ദാമോദരഗുപ്തൻ രചിച്ച കുട്ടനീമതം പോലെയുള്ള ഭാരതീയ ഗ്രന്ഥങ്ങൾ പുരുഷൻ്റെ ലിംഗത്തെ യോനിയുടെ ആന്തരികപേശികൾ കൊണ്ടിറുക്കുന്നത് “പഞ്ചവദനസുരതം” അതായത് 5 വായകൾ ഒരേസമയം പുരുഷലിംഗത്തിൽ വദനസുരതം നടത്തുന്ന സമ്മർദ്ദവും സുഖവും പ്രദാനം ചെയ്യുമെന്ന് പറയുന്നു
.
യുവതിയും സുന്ദരിയും നര്‍ത്തകിയുമായ മാലതി ഇരകളെ വലവീശിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു. കുലധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ അവള്‍ക്ക് പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കൂട്ടത്തില്‍ ഒറ്റപ്പെട്ട് അപഹാസ്യയാകുമെന്ന ഭയം നിമിത്തം അവള്‍ വികരാള എന്ന കുട്ടനിയുടെ മുന്നിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നു. വികരാള, മാലതിക്ക് നൽകുന്ന ഉപദേശങ്ങള്‍ ആണ് കുട്ടനീമതം. വേശ്യകൾക്കുള്ള വേദഗ്രന്ഥമായതിനാൽ വൈശികതന്ത്രങ്ങൾ കൃത്യമായി പറഞ്ഞു പോകുന്നു.

ഉദാഹരണത്തിനു സ്ത്രീ മുകളിൽ ശയിക്കുന്ന ഉപരിസുരതത്തിൽ അവൾ മുകളിലേയ്ക്ക് പോകുമ്പോൾ അതായത് ലിംഗം പുറത്തേക്ക് ചലിക്കുമ്പോൾ യോനിയുടെ ആന്തരിക പേശികൾ മുറുക്കുകയും, താഴോട്ടുവരുമ്പോൾ അല്ലെങ്കിൽ ലിംഗത്തിലേയ്ക്ക് അമരുമ്പോൾ പേശികൾ ഇളത്തുകയും ചെയ്യണം.
അതുപോലെതന്നെ സ്ത്രീ താഴെക്കിടക്കുന്ന വീരായിതത്തിൽ അകത്തേക്കു കടന്നുവരുന്ന ലിംഗത്തെ അൽപ്പം പേശികളിറുക്കി ഒരുകടന്നുകയറ്റക്കാരൻറെ സുഖം പകർന്നു സ്വാഗതം ചെയ്യുകയും ഉള്ളിലെത്തിയാൽ ഇറുക്കിപ്പിടിച്ച് പുറത്തേയ്ക്ക് വലിക്കുന്നതിനു പ്രതിബന്ധമുണ്ടാക്കുകയും വേണമെന്ന് ശാഭളീമതം. അല്ലാത്തപക്ഷം പുരുഷലിംഗത്തിൻ്റെ അഗ്രചർമ്മവും ലിംഗവുമായി ചേരുന്ന ഇടത്ത് മുറിവുകളും, വേദനയും ഉണ്ടാവും, വെളുക്കാൻ തേച്ചത് പാണ്ടാകും!

ദാമ്പത്യജീവിതത്തിൽ കുറേയേറെ കാലം പിന്നിട്ട പല പുരുഷന്മാരുടേയും പരാതിയാണീ ഇണയിലെ മുറുക്കക്കുറവ്, അതിനവർ കണ്ടെത്തുന്ന പ്രധാനപരിഹാരം സ്ത്രീയെ യാതൊരു ബാഹ്യലീലകളും കൊടുക്കാതെ അവളുടെ യോനി ഉണരുന്നതിനുമുമ്പേ ഭോഗിക്കുക എന്നതാണ്. ഇത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു, അവർക്ക് അത്തരം ലൈംഗികബന്ധങ്ങളിൽ താൽപ്പര്യമില്ലാതാകുന്നു, ഇത് ഇണകൾക്കിടയിലെ മാനസ്സിക ഐക്യത്തെ, കുടുംബത്തിൻ്റെ കെട്ടുറപ്പിനെയൊക്കെ ബാധിക്കുന്നു. താൻ എത്ര ലാളിച്ചാലും, പൂർണ്ണമായി ഉണർന്ന ഇണയായ സ്ത്രീയിൽ നിന്നും തനിക്ക് ആവശ്യമുള്ള മുറുക്കം ലഭിക്കും എന്ന ഉറപ്പുണ്ടെങ്കിൽ കുറെയേറെ പുരുഷന്മാർ എങ്കിലും സ്ത്രീയെ ബാഹ്യലീലകളിലൂടെ ഉണർത്തിയിട്ടേ സംഭോഗം തുടങ്ങുകയുള്ളൂ.. (മുമ്പ് ഞാൻ ഭോഗം എന്നും ഇപ്പോൾ സംഭോഗം എന്നും പ്രയോഗിച്ചത് ഭോഗം ഏകപക്ഷീയവും “സം” രണ്ടുപേരും ചേർന്നുള്ളതുമായതിനാലാണ്. ഭാര്യയെ ലൈംഗിക അടിമ, ഉപഭോഗവസ്തു, ഒക്കെയായി കാണുന്നവരുടെ പക്കൽ ഇതൊന്നും വിലപ്പോകില്ല എന്നതിനാലാണ് കുറേയേറെ എന്ന് പറഞ്ഞത്).

അതിനാൽ എൻ്റെ അഭിപ്രായത്തിൽ സ്ത്രീകൾ കീഗൽസ്സ് തീർച്ചയായും സ്വായത്തമാക്കണം, പുരുഷലിംഗത്തിൽ ആന്തരികപേശികൾ കൊണ്ട് സമ്മർദ്ദം സൃഷ്ടിച്ച് ലൈഗികബന്ധം കൂടുതൽ ഊഷ്മളമാക്കണം, അതിനോടൊപ്പം തെറ്റായി പ്രയോഗിച്ച് വാൽട്യൂബ്ബ്കുറ്റി ചുവടെവച്ച് പഞ്ചറാവുകയോ, വെടിതീരുകയോ ചെയ്യാതെ ശ്രദ്ധിക്കുകയും വേണം!ഏതു പൊസിഷനിലാണ് കീഗൽസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിലും അവാം, എങ്കിലും ആദ്യം തറയിൽ മലർന്നുകിടന്ന് നടുവ് തറയിൽ അമർത്തി ആവശ്യമുള്ള ബലമെടുത്ത് പെൽവിക്ക് പേശികളെ ചുരുക്കാൻ ശ്രമിക്കുക. ഒരിക്കൽ അത് സ്ഥിരമായി സാധ്യമായാൽ പിന്നീട് ഇരിന്നും, എണീറ്റുനിന്നും വ്യായാമം ശീലമാക്കാം.

3 മുതൽ 5 സെക്കൻഡ് വരെ പെൽവിക്ക്ഫ്ലോർ മസിലുകൾ ചുരുക്കിപ്പിടിക്കുക
3 മുതൽ 5 സെകൻഡ് വരെ പെൽവിക്ക്ഫ്ലോർ മസിലുകൾ അയച്ചുവിടുക
10 തവണ ഇതാവർത്തിക്കുക.
മറ്റുപേശികൾ എല്ലാം അയച്ചിടുക, അടിവയറും,കാലുകളും, നിതംബവും ബലം പിടിക്കുകയോ, പെൽ വിക്ക് ഉയർത്താനോ പാടില്ല. പൊക്കിളിനുമുകളിൽ കൈപ്പത്തി മെല്ലെ വച്ച് അത്തരം അനാവശ്യചലനങ്ങൾ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുക.

ചുരുക്കലിൻ്റേയും അയക്കലിൻ്റേയും സമയം ക്രമായി വർദ്ധിപ്പിക്കുക, 10 സെക്കൻഡ് വരെയായി അതുയർത്തുക. കൂടുതൽ ഉയരങ്ങളിൽ എത്താൻ ശ്രമിക്കുക. 30 മുതൽ 40 കീഗൽസ്സ് വരെ ദിവസം ചെയ്യാം. ഒരിക്കൽ നിന്നുകൊണ്ടും ചെയ്യാമെന്നായാൽ ട്രാഫിക്ക് സിഗ്നൽ കാക്കുമ്പോഴോ, ക്യൂവിൽ നിൽക്കുമ്പോഴോ, എലിവേറ്ററിൽ പോകുമ്പോഴോ പോലും നിങ്ങൾക്ക് കീഗൽസ്സ് ചെയ്യാം, അത് നിങ്ങൾ മാത്രമേ അറിയുന്നുള്ളൂ.
ഇനി സ്വാഭാവികമായി നിങ്ങൾക്ക് ആ കഴിവുണ്ടാകും, കാരണം പുരുഷന്മാർ മൂത്രം ഒഴിക്കാൻ മുട്ടിയാൽ അത് എങ്ങനെയെങ്കിലും സാധിക്കും, സ്ത്രീകൾ അടക്കിപ്പിടിക്കും സൗകര്യപ്രദമായ സ്ഥലം ലഭിക്കുംവരെ. അതുകൊണ്ടാവാം പലരും അങ്ങനെയും മറ്റൊരു മാർഗ്ഗം, അൽപ്പം കുഴപ്പം പിടിച്ചതെങ്കിലും പ്രയോഗിച്ചുകാണുന്നത്.

ടൊയ്ലറ്റിൽ ഇരുന്ന് മൂത്രമൊഴിക്കുവാൻ ശ്രമിക്കുക, മൂത്രം വന്നുതുടങ്ങുമ്പോൾ അതിനെ പേശികൾ മുരുക്കി പ്രതിരോധിച്ചുനിർത്തുക, യോനിയുടെ ഉള്ളിലെ പേശികൾ ഉയരുന്ന ഒരു തോന്നലുണ്ടാകുംവരെ. അതോടെ ഒരു കീഗൽ ആയി. എന്നാൽ ഇത് മൂത്രം ഒഴിക്കാൻ മുട്ടുമ്പോഴല്ല ചെയ്യേണ്ടത്, അങ്ങനെ തോന്നുമ്പോൾ മൂത്രമൊഴിക്കുക അല്ലെങ്കിൽ യൂറിനറി ട്രാക്ട് ഇൻഫക്ഷൻ പോലെ വേറേ പ്രശനങ്ങൾ ഉണ്ടാവും, ഇത് ഇതിനായി മാത്രം ചെയ്യുക.

കീഗൽസ്സ് വ്യായാമം മൂലം പലഗുണങ്ങളും വേറേയുമുണ്ട്, ഇത് പുരുഷന്മാർക്കും പലവിധപ്രശ്നങ്ങളും പരിഹരിക്കുവാൻ നിർദ്ദേശിക്കപ്പെടുന്നുണ്ട്. യൂട്യൂബ്ബ് പോലെ പലയിടങ്ങളിലും വീഡിയോകൾ കാണാം, ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നതും നല്ലതുതന്നെ. ആത്യന്തികമായി ആചാര്യ മഹിഷാസുരാനന്ദ നിത്യചൈതന്യരതിക്ക് പറയുവാനുള്ളത് ഇതുവായിക്കുന്ന പുരുഷുക്കളോടാണ്, സങ്കല്പവൃന്ദാവനം ദൂരെയേ നിൽക്കൂ, എല്ലാത്തിനും പരിമിതികൾ ഉണ്ട്, വൃഥാ ക്ലേശം നൽകി തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്!

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ