ബാഹുബലി കണ്ടവരെല്ലാം ഒരിക്കലെങ്കിലും ഒന്നാഗ്രഹിച്ചു കാണും മഹിഷ്മതി വരെ ഒന്നു പോകാന്‍. എങ്കിലിനി വൈകിക്കേണ്ട. വേഗം വണ്ടി ഹൈദരാബാദിലേക്ക് വിട്ടോളൂ. 60 കോടി രൂപ ചെലവാക്കി റാമോജി റാവു ഫിലിംസിറ്റിയില്‍ നിര്‍മ്മിച്ച മഹിഷ്മതി അവിടെ തന്നെയുണ്ട്. വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുമുണ്ട്.
ഹൈദരാബാദ് യാത്രയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണ് രാമോജി ഫിലിം സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ രാമോജി ഫിലിം സിറ്റി വിസ്മയങ്ങളുടെ കലവറയാണ് സന്ദർശകർക്ക് മുമ്പിൽ തുറന്നുവെക്കുന്നത്. ഏകദേശം 2000 ഏക്കർ വിശാലമായ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ ഹയാത് നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റി ചലച്ചിത്ര ഷൂട്ടിംഗിന് മാത്രമല്ല വിവാഹം, ഹണിമൂൺ, വിനോദ സഞ്ചാരം തുടങ്ങി വൈവിധ്യമാർന്ന പാക്കേജുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ നിത്യവും ആകർഷിച്ചുവരുന്നു. ബാഹുബലി ഷൂട്ട് ചെയ്ത ലൊക്കേഷനാണ് മറ്റൊരു പ്രധാന ആകർഷണം. ബാഹു ബലിയുടെ ഒട്ടുമിക്ക സെറ്റുകളെല്ലാം ഇവിടെ തന്നെയുണ്ട്. ബാഹുബലിയും ദേവസേനയും കട്ടപ്പയും പൽവൽ ദേവയും ശിവഗാമിയുമൊക്കെ ഗരിമയോടെ തലയുയർത്തി നിൽക്കുന്നത് സന്ദർശകരെ വല്ലാതെ മോഹിപ്പിക്കും. അവരോടൊപ്പം ഫോട്ടോകളെടുത്തും വീഡിയോ ചെയ്തുമൊക്കെ ആരാധകർ ആനന്ദം കൊള്ളുന്നു.സാബു സിറിലും സംഘവുമാണ് ബാഹുബലിക്കായി മഹിഷ്മതി രൂപകല്‍പ്പന ചെയ്തത്. ഇതിനായി 1500 സ്കെച്ചുകളാണ് ഉണ്ടാക്കിയത്.
100 ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ് ഈ ‘മഹിഷ്മതി സാമ്രാജ്യം.’ 1250 രൂപയുടെ ജനറല്‍ ടിക്കറ്റെടുത്താല്‍ രാവിലെ ഒമ്പതു മണി മുതല്‍ 11.30 വരെ അവിടെ ചെലവഴിക്കാം. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഇത് ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിക്കിട്ടും. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ബാഹുബലി സിനിമ ഷൂട്ട് ചെയ്ത സ്ഥലം ബാഹുബലി സിനിമ ഷൂട്ട് ചെയ്ത സ്ഥലവും ലോകത്തിലെ ഏറ്റവും വലിയ സിനിമ നഗരം – കടപ്പാട് (Sherinz Vlog)
***