ഒരു മൊബൈല്‍ ഫോണിന്റെ പ്രധാന ഉപയോഗം എന്താ ? ഫോണ്‍ വിളിക്കുക എന്നായിരിക്കും നമ്മളുടെ മറുപടി. എന്നാല്‍ ആ ഉത്തരം ശരിയല്ല. ഒരു മൊബൈലിന്റെ ആദ്യ 5 പ്രധാന ഉപയോഗങ്ങളില്‍ ഒന്നുപോലും ഫോണ്‍ വിളിക്കുക എന്നതല്ല. മറ്റ് പല ആവശ്യങ്ങള്‍ക്കുമായാണ് ഇന്നത്തെ പുതുതലമുറ മൊബൈല്‍ ഉപയോഗിക്കുന്നത്. അവരുടെ 6 മത്തെ ഉപയോഗം മാത്രമാണ് ഫോണ്‍ വിളിക്കുക എന്നുള്ളത്
ഫോണ്‍ വിളിക്കുന്നതിനേക്കാള്‍ മെസ്സേജ് അയക്കുന്നതിനും, സ്വീകരിക്കുന്നതിനും, ഇ-മയില്‍ ചെക്ക് ചെയ്യുന്നതിനും, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും, അലാറം വെക്കുന്നതിനുമാണ് പലരും ഇന്ന് മൊബൈല്‍ ഉപയോഗ്ഗിക്കുന്നത്. ഈ അഞ്ച് ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ആറാമത്തെ കാര്യമായി മാത്രമേ ഇന്ന് ഫോണ്‍ വിളി കണക്കാക്കുന്നുള്ളു. 10ല്‍ നാലുപേരും ഫോണ്‍ വിളിക്കാനുള്ള സൗകര്യമില്ലെങ്കിലും മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു
ടാക്സി അപ്പ് ടൈലോ നടത്തിയ പഠനത്തിലാണ് ധാരണകളെ തിരുത്തുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു മനുഷ്യന് ശരാശരി ഒരു ദിവസംഒരു മണിക്കൂര്‍ 52 മിനിട്ട് മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇതില്‍ 20 മിനിട്ട് മാത്രമാണ് ഫോണ്‍വിളിക്കായി നീക്കി വെയ്ക്കുന്നത്. 2000 പേരിലാണ് കമ്പനി പഠനം നടത്തിയത്