എന്തുകൊണ്ട് കെജ്‌രിവാൾ വിമർശിക്കപ്പെടുന്നു, എന്താണ് അദ്ദേഹത്തിന്റെ തന്ത്രം ?

0
224

Vinod Chandra

കെജ്‌രിവാളിനെതിരെയുള്ള പ്രധാന വിമർശനങ്ങൾ
ഹനുമാൻ ചാലിസ ചൊല്ലി
ആർട്ടിക്കിൾ 370-യെ അനുകൂലിച്ചു
ഷാഹീൻബാഗ് സന്ദർശിച്ചില്ല (CAA ക്കെതിരെ ഒരു പ്രത്യക്ഷ നിലപാട് എടുക്കുന്നില്ല).

“ചുരുക്കി പറഞ്ഞാൽ, രാജ്യത്തു മുഴുവൻ ഫാസിസം പിടിമുറുക്കുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതാണോ?”
ഈ വിമർശനം എത്ര മാത്രം ശെരിയാണ് ?

ഇവർക്കു അറിയുമോ എന്നറിയില്ല. പണ്ട് മോദിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഒരു കെജ്‌രിവാൾ ഉണ്ടായിരുന്നു. പുള്ളി പറഞ്ഞ ഒരു വിധം എല്ലാ ആരോപണങ്ങളും സത്യസന്ധമായിരുന്നിട്ടു കൂടി. അവ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല (15 വര്ഷത്തെ കോൺഗ്രസ് ഭരണ സമയത്തു ഡൽഹി സർക്കാരിന്റെ കീഴിൽ ഉണ്ടായിരുന്ന അഴിമതി വിരുദ്ധ വകുപ്പ് രണ്ടാം ദിവസം കേന്ദ്ര സർക്കാർ പിടിച്ചെടുത്തത് ഉൾപ്പടെ.). ഫലമോ, കെജ്‌രിവാൾ ഒരു കോമാളിയും പാകിസ്താനിയും അരാജക വാദിയും ആയി. അന്ന് പുള്ളിയെ അനുകൂലിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിരുന്നില്ല. തുടർന്നു നടന്ന പഞ്ചാബ് , MCD തിരഞ്ഞെടുപ്പുകളിൽ ആപ്പ് മനോഹരമായി തന്നെ തോറ്റു. അവർ കെട്ടിപ്പൊക്കിയ സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും ആരും കണ്ടില്ല. പിന്നെ ഒരു വഴിയേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.. ഭ്രാന്തന്മാരുടെ നാട്ടിൽ താത്ക്കാലത്തേക്കു ഒരു ചെറിയ ഭ്രാന്തൻ ആകുക.

രാജ്യം മുഴുവൻ ഫാസ്‌സിസം വരുമ്പോൾ എല്ലാവരും പാടുന്ന പാട്ടു കൂടെ പാടുന്നത് ഫാസിസ്റ്റുകൾക്കു സൗകര്യമാകുകയേയുള്ളൂ എന്നത് മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. അതിനു പകരം താത്ക്കാലത്തേക്കു ഒന്ന് കണ്ണടച്ചു ഒരു അവസാന ശ്രമം അവർ നടത്തുകയാണ്. യഥാർത്ഥ വികസനം അനുഭവിച്ച ഒരു ജനത ഹിന്ദുത്വ പോലെയുള്ള കാര്യങ്ങൾ തള്ളിക്കളഞ്ഞോളും. അത് മാത്രമാണ് നമ്മുടെ രാജ്യത്തിനുള്ള ഒരു പ്രതീക്ഷ. അവർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ\ആരോഗ്യ മേഖലകളിലെ വിപ്ലവങ്ങളും , നികുതി കൊടുക്കുന്നത് തങ്ങൾക്കു തിരുച്ചു കിട്ടുന്ന സേവനങ്ങൾക്കാണ് എന്ന് ആദ്യമായി ജനങ്ങൾക്കു മനസിലാക്കി കൊടുത്ത ക്ഷേമ പദ്ധതികലും ജനങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ ഇലക്ഷന് ബിജെപി ഇതുവരെ കാണാത്ത വർഗീയ പ്രചാരണം ആണ് നടത്തിയത്. എന്നിട്ടും ആപ് ഗംഭീര വിജയം നേടി. എന്നു പറഞ്ഞാൽ നമ്മൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.
അത് കൊണ്ട് ഫാസിസ്റ്റുകൾക്കു എതിരെ പോരേണ്ടതു അവർ വിരിക്കുന്ന വലയിൽ ചാടിയല്ല. ഒരു പക്വത ഉള്ള സമൂഹത്തെ സൃഷ്ടിച്ചു കൊണ്ടാണ്. അതിനു നിരുപദ്രവകരമായ ചില കാണ്ണടക്കലുകൾ വേണ്ടി വരും.