ഞാൻ കിഡ്‌നി മാറ്റിവച്ചിട്ടു വിശ്രമിക്കുകയാണെങ്കിലും ആ സ്നേഹത്തിനു മുന്നിൽ കീഴടങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
372 VIEWS

ഞാൻ കിഡ്‌നി മാറ്റിവച്ചിട്ടു വിശ്രമിക്കുകയാണെങ്കിലും ആ സ്നേഹത്തിനു മുന്നിൽ കീഴടങ്ങി

മേജർ രവിയെ നമുക്ക് പരിചയം ഒരു സൈനികനായും സംവിധായകനായും നടനായും ഒക്കെയാണ്. കീർത്തിചക്ര പോലുള്ള സിനിമകൾ നമുക്ക് തന്ന അദ്ദേഹം പിന്നെയും മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സ്നേഹത്തെ കുറിച്ച് മേജർ ചെയ്ത പോസ്റ്റാണിത്. മനുഷ്യർക്ക് മാത്രം സാധിക്കുന്ന മനോഹരമായ ചില നിമിഷങ്ങൾ ആണ് ഈ പോസ്റ്റിൽ വരച്ചിടുന്നത്. വായിക്കാം

മേജർ രവി :

11 വര്‍ഷം മുന്നെ ചെറിയ ഒരു കുട്ടിയ്ക്ക് ചോറൂണിന്റെ കര്‍മ്മം ചെയ്യാന്‍ വേണ്ടി എന്നെ ഒരു സഹോദരന്‍ വിളിച്ചു. ട്രിവാന്‍ഡ്രത്ത് ആയിരുന്നു. ഞാന്‍ പോയി ആ കര്‍മ്മം ചെയ്തു. തിരിച്ചുവന്നു. അവന്റെ പേരാണ് അഷ്‌റഫ്.

അത് കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയില്‍ എനിക്കൊരു കോള്‍ വരികയാണ്. ചേട്ടാ ഞാന്‍ അഷ്‌റഫാണ് കുവൈറ്റില്‍ നിന്ന്. എന്നെ ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല. എന്റെ മകളുടെ പിറന്നാളാണ് ഈ വരുന്ന 25-ാം തീയതി. ചേട്ടന്‍ വന്നാല്‍ വലിയ ഉപകാരമായിരുന്നു. ഞാന്‍ പറഞ്ഞു മോനെ ഞാന്‍ കിഡ്‌നി മാറ്റിവെച്ച് ഇരിക്കുകയാണ്. എനിക്ക് അങ്ങനെ മൂവ് ചെയ്യാന്‍ പറ്റില്ല.

ചേട്ടാ അവള്‍ക്ക് ചേട്ടനെ കാണണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ഞങ്ങള്‍ എപ്പോഴും ടിവിയിലും മറ്റും കാണുമ്പോള്‍ കാണിച്ചുകൊടുക്കും ഈ അങ്കിളാണ് മോള്‍ക്ക് ചോറ് തന്നതെന്ന്. എന്തോ അവള്‍ക്ക് ഭയങ്കര ആഗ്രഹമാണ് ചേട്ടനെ കാണണമെന്നുള്ളത്. വേറെ ആരെയും കാണണമെന്ന് എന്റെ അടുത്ത് പറഞ്ഞിട്ടില്ല. എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മാര്‍ഗമുണ്ട്. നമുക്ക് ഒരു വീഡിയോ കോള്‍ ചെയ്യാം.

അങ്ങനെ വീഡിയോ കോള്‍ ചെയ്തു. ചെയ്ത സമയത്ത് ഈ കുട്ടി എന്നെ കണ്ട വഴിയ്ക്ക് കരഞ്ഞുകൊണ്ട് ചോദിക്കുകയാണ് അങ്കിളിന് എന്താ പറ്റിയത്? അങ്കിളിന്റെ കിഡിനിയ്ക്ക് എന്താ പറ്റിയതെന്ന്. സംസാരിക്കുന്നത് അവള്‍ കേട്ടിരുന്നു. ആ നിഷ്‌കളങ്കമായ കരച്ചില്‍ പിന്നെ എന്നെ ഒന്നും ചിന്തിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ പറഞ്ഞു 25-ാം തീയതി രാത്രിയിലെ ഫ്‌ളൈറ്റിന് ഞാന്‍ അങ്ങോട്ടും വരും പിറ്റേന്ന് കാലത്തെ ഫ്‌ളൈറ്റിന് ഞാന്‍ തിരിച്ച് ഇങ്ങോട്ടും പോരും. കണ്ണൂര്‍ക്ക് വന്നോളാന്‍ പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ വെച്ച് ആദ്യമായി അവള്‍ എന്നെ കണ്ട സമയത്ത് നിഷ്‌കളങ്കമായ നോട്ടവും കരച്ചിലുമെല്ലാം വരുന്ന ആ ഒരു ലുക്ക്. അത് കഴിഞ്ഞ് പിന്നീട് അഭിമാനത്തോട് കൂടി സെല്‍ഫി എടുക്കുന്ന ഫോ്‌ട്ടോയും കൂടി കണ്ടാല്‍ മനസിലാകും. നിഷ്‌കളങ്കമായ ആ മനസിലെ സ്‌നേഹം എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കാതെ പോയിരുന്നെങ്കില്‍, ഞാന്‍ ഈ ബര്‍ത്ത് ഡേയ്ക്ക് പോയില്ലായിരുന്നെങ്കില്‍ എനിക്കായിരുന്നു നഷ്ടം. ആ കുട്ടിയ്ക്ക് അല്ല. ആ കുട്ടിയുടെ പേരാണ് കബീല അഷ്‌റഫ്.
Once again happy birthday Kabeela mol❤️ Jai Hind

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.