മേജറിന്റേത് ഒരു ബ്രില്ല്യന്റ്‌ മൂവ്, ഹിന്ദുത്വ പറയുകയും വേണം കേരളത്തിൽ അധികാരവും വേണം

132

മേജർ രവിയുടേത്‌ ഒരു ബ്രില്ല്യന്റ്‌ മൂവാണ്‌. ഹിന്ദുത്വ പറയുകയും വേണം കേരളത്തിൽ അധികാരം കിട്ടാൻ സാധ്യതയുള്ള പാർട്ടിയുമാകണം. “നമ്മളല്ലാതെ മറ്റാര്‌ രവിയേട്ടാ” എന്നും പറഞ്ഞ്‌ കോൺഗ്രസ്സ്‌ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.കോൺഗ്രസ്സിൽ ഇരുന്നോണ്ട്‌ ഇനി സി വി ഡെവലപ്പ്‌ ചെയ്യണം. “വെട്ടി വിൽക്കാനുള്ള പരിവത്തിലോട്ട്‌” അവിടെ ഇരുന്ന് മൂക്കുമ്പോൾ ഡ്രീം ജോബിന്റെ ഓഫർ ലെറ്റർ അമിട്ട്‌ കൊടുത്തയച്ചോളും. Well played Ravi. Career planning .കാലങ്ങളായി ബി.ജെ.ക്കൊപ്പമായിരുന്നു മേജർ രവി പ്രവർത്തിച്ചിരുന്നത്. അതൊരു അപമാനമായി അദ്ദേഹത്തിന് തോന്നിക്കാണണം, അല്ലെങ്കിൽ അദ്ദേഹം ആഗ്രഹിച്ചതു ബിജെപിയിൽ നിന്നും ലഭിച്ചുകാണത്തുമില്ല. പിണറായി വിജയൻറെ അഹങ്കാരം ആണ് എൽഡിഎഫിൽ നിന്നും അകന്നതെന്നും അദ്ദേഹം പറയുന്നു. ചുരുക്കം പറഞ്ഞാൽ ഇനി ചാടാൻ മുന്നണികൾ കേരളത്തിൽ ഇല്ല.. കടൽ മാത്രം.

Image result for മേജർ രവിമേജർ രവിയുടെ വാക്കുകളിലൂടെ

“യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. പല കാര്യങ്ങളും ജനങ്ങള്‍ക്ക് ചെയ്ത് നല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരില്‍ എനിക്ക് ഒരു വിശ്വാസവുമില്ല, അതാണ് ഇതിലൊരു മാറ്റം വരണമെന്ന് പറയുന്നത്. മാറ്റം കൊണ്ടുവരാമെന്ന് ഇവര്‍ പറയുന്നുണ്ട്. നാളെ അത് ചെയ്തില്ലെങ്കില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ അത് ചോദിക്കാനുള്ള അധികാരം എനിക്കുണ്ട്, പിണറായി ഭരിക്കുന്ന കാലത്തെ ധാര്‍ഷ്ട്യം കാണാന്‍ വയ്യ. ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്ന നേതാക്കളാണ് വേണ്ടത് അത് കോണ്‍ഗ്രസില്‍ നിന്നായാലും ബി.ജെ.പിയില്‍ നിന്നായാലും.ബിജെപി കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന് പറയാൻ ആകില്ല. ഒന്നുമില്ലായ്മയിൽ നിന്നാണ് അവ ഇന്ത്യയുടെ ഭരണത്തിലേക്ക് കടന്നുവന്നത്. എന്നാൽ അത്തരം രാഷ്ട്രീയത്തിൽ അല്ല ഞാൻ വിശ്വസിക്കുന്നത്. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കണം. “