Ismail Kappur

മോഡി സർക്കാറിന്റെ ഭൂരിപക്ഷം

സംവാദങ്ങളിൽ സംഘപരിവാർ സഹയാത്രികർ സാധാരണ ഇറക്കുന്ന ഒരു വാദമാണ് തങ്ങൾ പാർലമെൻറിൽ ഓട് പൊളിച്ചു ഇറങ്ങി വന്നതല്ല; ജനങ്ങൾ തിരഞ്ഞെടുത്തതാണന്നത്. സത്യത്തിൽ മേനേജ്മെന്റ് കെടുകാര്യസ്ഥതയിലും തുടർ ഭരണങ്ങളുടെ ആലസ്യത്തിലും കോൺഗ്രസ്സ് ഭരണകാലത്ത് നടന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനം മടുത്ത ജനങ്ങൾ ഒരു ബദൽ സംവിധാനമായാണ് 90 കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് – ഇടത് സംഘങ്ങൾക്ക് പിന്തുണ നൽകിയത്. ഈ ഇടത് സോഷ്യലിസ്റ്റ് പാർട്ടികളാകട്ടെ പിന്നീട് തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ പ്രദേശിക താല്പര്യങ്ങൾക്ക് വേണ്ടി ദേശീയ ഐക്യം ശിഥിലമാക്കുകയും അതത് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു. ദേശീയ മുന്നണിയിലെ ഈ അവസരം ഉപയോഗപ്പെടുത്തിയാണ് രാമക്ഷേത്രവും വർഗ്ഗീയതയും ആളിക്കത്തിച്ച് BJP അധികാരത്തിൽ വരുന്നത്. പിന്നീട് അധികാരത്തിൽ തിരിച്ചു വന്ന കോൺഗ്രസ്സിന് രാജ്യത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിയേക്കാൾ വളർന്ന നേതാക്കളെയും സഖ്യകക്ഷികളെയും ഉപജാപക സംഘങ്ങളേയും അവരുടെയൊക്കെ അഴിമതിയും നിയന്ത്രിക്കാനും കഴിഞ്ഞില്ല.

ഈ അവസരം തന്ത്രപരമായി മുതലെടുത്താണ് Rss തങ്ങളുടെ ഏകാധിപത്യ മത-രാഷ്ട്ര അജണ്ടയിലേക്കുള്ള തന്ത്രങ്ങളാവിഷ്കരിക്കുന്നത്. ഫേക്ക് അഴിമതി വിരുദ്ധ പ്രചാരണം നടത്തിയും വർഗ്ഗീയതയും വംശീയയും എടുത്ത് വീശിയും കോർപ്പറേറ്റ് ഭീമന്മാരെ വിലക്കെടുത്തും റിസോർട്ട് പോളിറ്റിക്സിലൂടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഔദ്യോഗിക അംഗീകാരവും ധാർമിക പരിവേഷം നൽകിയുമൊക്കെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഭൂരിപക്ഷവുമായാണ് രാജ്യം ഭരിക്കുന്നത്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കടുത്ത വർഗ്ഗീയവും വംശീയവുമായ നിലപാട് വച്ചു പുലർത്തിയുരുന്ന മഹാരാഷട്രയിലെ ശിവസേന പോലും Rടട സഖ്യത്തിൽ നിന്നും പുറത്ത് വന്നത്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ഇപ്പോഴുള്ള പാർലമെന്റിലെ ഭൂരിപക്ഷമൊക്കെ തികച്ചും സാങ്കേതികമാണ്. അതൊരിക്കലും രാജ്യത്തെ ഹിന്ദുത്വ വൽക്കരിക്കാനുള്ള ജനവിധി ആയിരുന്നില്ല.

വാൽ :- CAA പ്രതിരോധ ചർച്ചകൾ, വ്യത്യസ്ഥങ്ങളായ രാഷ്ട്രീയ – വിശ്വാസി സമൂഹങ്ങളിൽ നിലനിന്നിരുന്ന അകൽച്ച കുറച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ ഈ സർക്കാർ നയം പരോക്ഷമായെങ്കിലും ഇന്ത്യൻ ജനതയെ പുനരേകീകരിക്കാൻ ഗുണകരമായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. നാനാത്വത്തിലെ ഏകത്വം പ്രകടമാക്കുന്ന പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം ഉയർന്ന് വരുന്നത്.
#CAAവിരദ്ധപ്രക്ഷോഭങ്ങൾ ഈരാജ്യത്തെ തിരിച്ചുപിടിക്കുക തന്നെ ചെയ്യും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.